അബിഗേല്‍ സാറായെ കണ്ടെത്തി

അബിഗേല്‍ സാറായെ കണ്ടെത്തി

കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് വീട്ടിലേക്ക് എത്തിക്കുകയാണ്.

ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി. ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടര്‍ന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കുകയും നാട്ടുകാര്‍ ഫോണില്‍ കാണിച്ചുനല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുടിക്കാന്‍ വെള്ളംനല്‍കി. ഉടന്‍തന്നെ പോലീസിലും വിവരമറിയിച്ചു.

തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.

 

‘കൃത്യമായ അന്വേഷണമാണ് നടക്കുന്നത്; പ്രതികള്‍ കൂടുതല്‍ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നത്’:ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം പോസിറ്റീവായി നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിക്കൊണ്ടുപോയവര്‍ ചുറ്റുപാടില്‍ തന്നെ ഉണ്ടെന്ന പ്രതീക്ഷയിലാണെന്നും പറഞ്ഞ മന്ത്രി പ്രതികള്‍ കൂടുതല്‍ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നതെന്നും വിശദമാക്കി. എന്തൊക്കെ ആണ് ഇതിനു പിന്നില്‍ എന്ന് അറിയില്ലെന്നും മന്ത്രി ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അബിഗേലിനെ കണ്ടെത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ അറിയിച്ചു.

 

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്; വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 വിളിക്കുക; നിര്‍ദ്ദേശം നല്‍കി പോലീസ്

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളച്ച് അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയി 16 മണിക്കൂറുകള്‍ പിന്നിടുമ്പോഴും അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ് പോലീസ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ദക്ഷിണ മേഖല ഐജി സ്പര്‍ജ്ജന്‍ കുമാര്‍ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സൈബര്‍ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. വിവിധ ടീമുകളായി തിരിഞ്ഞ്, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാതെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഇതിനിടെ അന്വേഷണസംഘത്തിന്റെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തരപുരത്ത് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ശ്രീകണ്ഠശ്വരത്തെ കാര്‍ വാഷിംഗ് സെന്ററില്‍ പോലീസ് പരിശോധനയും നടത്തി. ഇവിടെ നിന്ന് പണവും രേഖകളും കണ്ടെടുത്തതായാണ് വിവരം.

 

അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ശുഭവാര്‍ത്തക്കായി കാത്തിരിക്കുന്നു:ബാലാവകാശ കമ്മീഷന്‍

യൂരില്‍ 6 വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ശുഭവാര്‍ത്തക്കായി കാത്തിരിക്കുന്നു എന്ന് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ പ്രതികരിച്ചു. പൂയപ്പള്ളിയിലെ കുട്ടിയുടെ വീട് ഇന്ന് രാവിലെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സമയം നീണ്ടു പോകുന്നതില്‍ ആശങ്കയുണ്ടെന്നും പറഞ്ഞു.

പൊലീസില്‍ നിന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. പൊലീസ് ഏകദേശം അടുത്തെത്തി എന്നാണ് മനസ്സിലാക്കുന്നത്. പൊലീസിനോട് സംസാരിച്ചിരുന്നു. ശുഭകരമായ വാര്‍ത്ത പുറത്തുവരും എന്ന് തന്നെയാണ് അവരും പറഞ്ഞതെന്ന് കെ വി മനോജ്കുമാര്‍ പറഞ്ഞു.

 

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: കാര്‍ കല്ലുവാതുക്കല്‍ വരെ എത്തിയതായി വിവരം


യൂരില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ കല്ലുവാതുക്കല്‍ വരെ എത്തിയതായി വിവരം. കാര്‍ കല്ലുവാതുക്കല്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെ എത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരം ലഭിച്ചത്. പൊലീസ് കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരത്തുനിന്നും ശ്രീകാര്യത്തുനിന്നുമാണ് മൂവരെയും പിടികൂടിയത്. കാര്‍ വാഷിംഗ് സെന്റര്‍ ഉടമ പ്രതീഷ് ഉള്‍പ്പടെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിരുവല്ലത്തെ വര്‍ക്ക് ഷോപ്പില്‍ നിന്ന് സംശയാസ്പദമായി രീതിയില്‍ കണ്ടെത്തിയ കാറില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തട്ടിക്കൊണ്ടുപോകലുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല.

ശ്രീകണ്‌ഠേശ്വരം കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ പൊലീസ് കണ്ടെടുത്തു. ഒരു ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് പൊലീസ് ഈ പണം കണ്ടെടുത്തത്. കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതില്‍ പൊലീസ് സൂചനകളൊന്നും നല്‍കിയിട്ടില്ല.

കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ കാറില്‍ കൊണ്ടുപോയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടിയുടെ സഹോദരനെ തട്ടി മാറ്റിയാണ് പെണ്‍കുട്ടികൊണ്ടുപോയത്. വെള്ള നിറത്തിലുള്ള കാറില്‍ ആണ് തട്ടിക്കൊണ്ടുപോയത്. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാര്‍ അടുത്ത് കൊണ്ട് നിര്‍ത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരന്‍ പറയുന്നത്.

പുരുഷന്റെ രേഖാചിത്രം പുറത്ത് വിട്ടു

കൊല്ലത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ  തിരുവനന്തപുരത്ത് മൂന്നു പേർ ആണ് സംശയാസ്പദമായി കസ്റ്റഡിയിലായത്. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ് ആണ് കാർ വാഷിങ് സെന്ററിൽ നിന്നും കസ്റ്റഡിയിലായത്. തട്ടിക്കൊണ്ടുപോയ ആളുകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് ഈ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യൽ. കാർ വാഷിംഗ് സെന്റർ മുഴുവൻ ഇപ്പോൾ പോലീസ് തിരച്ചിൽ തുടരുകയാണ്. അതേസമയം സംശയമുള്ള ഒരാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, തട്ടിക്കൊണ്ടു പോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം-തിരുവനന്തപുരം അതിര്‍ത്തിയിലെ പള്ളിക്കലില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ഉപേക്ഷിച്ചു പോയ നിലയിലായിരുന്നു വാഹനം. ഇന്ധനം കഴിഞ്ഞുപോയതാണോ പൊലീസ് അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.

മോചനദ്രവ്യം ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും ഫോണ്‍കോള്‍ വന്നിരുന്നു. ഇക്കുറി 10 ലക്ഷമാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് 10 മണിക്ക് വീണ്ടും വിളിക്കുമെന്നും പറഞ്ഞിട്ടുണ്ട്. സ്ത്രീശബ്ദമാണ് സംസാരിക്കുന്നത്. കുട്ടി സുരക്ഷിതയാണ്. നിങ്ങള്‍ 10 ലക്ഷം അറേഞ്ച് ചെയ്‌തോളൂ. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാം എന്നാണ് ഇന്നലെ പറഞ്ഞത്. കുട്ടിക്ക് അപകടം പറ്റാതിരിക്കണമെങ്കില്‍ പൊലീസില്‍ അറിയിക്കരുത് എന്ന് നിര്‍ദ്ദേശിക്കുന്നുമുണ്ട്. കാശ് ഇപ്പോള്‍ നല്‍കാം, ഇപ്പോള്‍ തന്നെ കുട്ടിയെ വിട്ടയയ്ക്കുമോ എന്ന ചോദ്യത്തിന് നാളെ നല്‍കാനാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് എന്നാണ് ഫോണിലൂടെ സ്ത്രീ നൽകുന്ന മറുപടി.

തെലങ്കാനയിൽ ബി ജെ പി വരുമെന്ന് മോദി

 

തെലുങ്കാനയെ ബി ആർ എസ മുക്തമാക്കുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു മെഹബൂബാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെതിരേയും രൂക്ഷവിമർശനമുയർത്തിയ മോദി
കോൺഗ്രസിനും ബി.ആർ.എസിനും തെലുങ്കാനയെ നശിപ്പിച്ചതിൽ തുല്യപങ്കാണെന്നും കുറ്റപ്പെടുത്തി.

ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാൻ തെലങ്കാനക്കാർ തീരുമാനിച്ചുകഴിഞ്ഞെന്നു അഭിപ്രായപ്പെട്ട മോദി അഴിമതിയിൽ പങ്കാളിയായ കെ.സി.ആർ. അടക്കമുള്ള നേതാക്കളെ തുറുങ്കിലാടക്കുമെന്നും സംസ്ഥാനത്തെ പാവപ്പെട്ടവരെയും യുവാക്കളെയും വഞ്ചിച്ചവരെ വെറുതേവിടില്ലെന്നും പറഞ്ഞു

നവംബർ മുപ്പത്തിനാല് തെലുങ്കാനയിൽ തിരഞ്ഞെടുപ്പ് ഡിസംബർ മൂന്നിന് ഫലം പ്രഘ്യാപിക്കും. നിലവിൽ ഭരണത്തിലുള്ള ബി ആർ എസ, കൊണ്ഗ്രെസ്സ് ബിജെപി ടി ഡി പി തുടങ്ങിയവയാണ് മത്സര രംഗത്തുള്ള പ്രധാന പാർട്ടികൾ.

കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പ്;എസ്.എഫ്.ഐക്ക് തിരിച്ചടി

കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെ.എസ്.യു. ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

35 വര്‍ഷത്തിന് ശേഷമാണ് തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ കെ.എസ്.യുവിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ വിജയം. എന്നാല്‍, വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു പിന്നാലെ എസ്.എഫ്.ഐ. റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീ കൗണ്ടിങ്ങിന് ശേഷം പതിനൊന്നു വോട്ടുകള്‍ക്ക് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപനം വരികയായിരുന്നു. ഇതിനെതിരെയാണ് കെ.എസ്.യു. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഹൈക്കോടതിയ സമീപിച്ചത്. റീ കൗണ്ടിങ് നടത്തിയപ്പോള്‍ ആദ്യ ഘട്ടത്തില്‍ അസാധുവാക്കിയ വോട്ടുകള്‍ കൂടി എണ്ണിയെന്നും അങ്ങനെയാണ് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി വിജയിച്ചതെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി റീ കൗണ്ടിങ്ങിന് ഉത്തരവിടുകയായിരുന്നു.

പിണറായിയുടെ ചായ കുടിക്കാൻ പോകുന്നവർ കോൺഗ്രസല്ല

സംഘടന നേത്രത്വത്തിന്റെ തീരുമാനത്തിന് വിരുധ്ധമായി നവ കേരള സദസ്സിൽ പങ്കെടുക്കുന്ന കോൺഗ്രെസ്സുകാർക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. സ്വന്തം പാർട്ടി പ്രവർത്തകർക്ക് അടി കിട്ടുമ്പോൾ പിണറായിയുടെ ചായ കുടിക്കാൻ പോകുന്നവർ കോൺഗ്രസുകാരല്ലെന്നും അങ്ങനത്തെ ആളുകളെ പാർട്ടിക്ക് ആവശ്യമില്ലെന്നു മനു കെ മുരളീധരൻ എം പി പറഞ്ഞത്.

ഇത്തരത്തിൽ നവ കേരളം സദസ്സിൽ പങ്കെടുക്കുന്നത് പാർട്ടി തീരുമാനം ബോധ്യപ്പെടാത്തത് കൊണ്ടല്ലെന്നും പകരം ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള വഴിയായി ചില ആളുകള്‍ ഇതിനെ കണ്ടിട്ടുണ്ടെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിനു പ്രവർത്തകരുള്ള പാർട്ടിയിൽ‌ ഒരു പ്രാദേശിക നേതാവ് പിണറായിയുടെ ചായ കുടിച്ചതുകൊണ്ട് തകരുന്നതല്ല കോൺഗ്രസ് പാർട്ടി എന്നഭിപ്രായപെട്ട മുരളീധരൻ ചായ കുടിക്കാൻ പോയവരൊക്കെ പിണറായിക്കു വോട്ട് ചെയ്യുമെന്ന് കരുതരുതെന്നും പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് യുപികോടതിയുടെ സമന്‍സ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ്. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂരിലെ എംപി-എംഎല്‍എ കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് ഹാജരാകാന്‍ നിര്‍ദേശം. 2018-ല്‍ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി.

2018ല്‍ ബെംഗളൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിന്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരന്‍. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

വീഡിയോ കോളില്‍ ആറ് വയസ്സുകാരി അബിഗേലിനോട് സംസാരിച്ച് അമ്മ

വീഡിയോ കോളില്‍ ആറ് വയസ്സുകാരി അബിഗേലിനോട് സംസാരിച്ച് അമ്മ. സന്തോഷ കണ്ണീര്‍ കാരണം അമ്മയ്ക്ക് ഒന്നും സംസാരിക്കാനില്ല. ഫോണില്‍ മകള്‍ക്ക് ഉമ്മ നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്. ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് നാട്ടുകാര്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നാടൊട്ടുക്കും പൊലീസ് വലവിരിച്ചതോടെയാണ് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാന്‍ നിര്‍ബന്ധിതരായത്. ജില്ലയിലാകെ പൊലീസ് കര്‍ശന പരിശോധന നടത്തി വരികയായിരുന്നു.

കേരളക്കരയാകെ മണിക്കൂറുകളായി തെരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തി. പൊലീസിനൊപ്പം നാടൊന്നാകെ കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതോടെ കുട്ടിയെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് തിരിച്ചറിഞ്ഞാകണം പ്രതികള്‍ കുട്ടികളെ ഉപേക്ഷിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചില്‍ തുടങ്ങിയതാണ് ഈ തിരച്ചില്‍ വിജയത്തിലേക്ക് എത്തിച്ചത്.

പി വി അന്‍വര്‍ എം എല്‍ എ ക്കെതിരെ നവകേരള സദസ്സില്‍ പരാതി

പി വി അന്‍വര്‍ എം എല്‍ എ ക്കെതിരെ നവകേരള സദസ്സില്‍ പരാതി. അന്‍വര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ് ബോര്‍ഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും ആക്ഷേപം .അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യം.പൊതുപ്രവര്‍ത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സില്‍ പരാതി നല്‍കിയത്.

ഭൂപരിഷ്‌കരണനിയമം ലംഘിച്ച് പി വി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കാന്‍ ഒക്ടോബര്‍ 26നാണ് താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവിട്ടത്. ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭൂമി കണ്ടു കെട്ടുമെന്നായിരുന്നു ഉത്തരവ്. കക്കാടം പൊയിലില്‍ 90.3 സെന്റ് ഭൂമിയാണ് സര്‍ക്കാരിലേക്ക് കണ്ടു കെട്ടേണ്ടത്. ഇതിനു പുറമേ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലും കണ്ടുകെട്ടേണ്ട മിച്ച ഭൂമിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Pin Up Casino Azərbaycan Qeydiyyat, Girişi, Oyunu</tg

Pin Up Casino Azərbaycan Qeydiyyat, Girişi, OyunuBir tərəfdən, bu,...

7 Greatest Real Money Online Roulette Sites 202

7 Greatest Real Money Online Roulette Sites 2024"Seven Best...

Mostbet-az90 Aparmaq Kazinoda Və Onlayn Mərclərdə Azərbaycan</tg

Mostbet-az90 Aparmaq Kazinoda Və Onlayn Mərclərdə AzərbaycanBu yazıda siz...

“En İyi Slot Siteleri: Güvenilir Ve Kazançlı Olanla

"En İyi Slot Siteleri: Güvenilir Ve Kazançlı OlanlarEn Çok...