ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അസ്സി. എക്സൈസ് കമ്മീഷണർ ടിഎൻ സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി പി സജീവ് കുമാറും പാർട്ടിയും കാക്കനാട്, എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻ തോതിൽ കഞ്ചാവ് കച്ചവടം നടത്തി കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരേ കാക്കനാട് .
വാഴക്കാല ഭാഗങ്ങളിൽ നിന്ന് 12 കിലോ കഞ്ചാവുമായി അറസ്റ്റു ചെയ്തു കേസ്സാക്കി. രണ്ടാഴ്ച കൂടുമ്പോൾ വിമാന മാർഗ്ഗം നാട്ടിൽ ചെന്ന് 15 കിലോ വീതം കഞ്ചാവ് ബാഗുകളിലാക്കി ട്രെയിനിൽ കൊണ്ടുവന്ന് കാക്കനാട് ഭാഗങ്ങളിൽ കച്ചവടം നടത്തിയിരുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി അസ്റാഫുൾ ഇസ്ലാം മകൻ സരിഫുൾ ഷേക്ക് (26 വയസ്സ്) എന്നയാളെയാണ് ആഴ്ചകളോളം നടത്തിയ നീരീക്ഷണത്തിനൊടുവിൽ വാഴക്കാല കമ്പിവേലിക്കകം ഭാഗത്ത് വച്ച് കഞ്ചാവുമായി മുറിയിലേക്ക് വരുന്ന വഴി പിടികൂടിയത്.
കൂടാതെ കാക്കനാട് മലയപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിൽ മറ്റൊരു മുർഷിദാബാദ് സ്വദേശി ഫജലുൽ ഹക്ക് മകൻ അബു ഹനീഫ് (35 വയസ്സ്) എന്നയാളെ 2 കിലോ കഞ്ചാവുമായി കസ്റ്റഡിയിൽ എടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ടി. ഹാരീസ്, ഷിഹാബുദ്ദിൻ , ജയിംസ്TP സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, ശ്രീകുമാർ ,ബദർ അലി,WCEO മേഘ എന്നിവരും ഉണ്ടായിരുന്നു