അഞ്ച് മാസമായി വിധവ പെൻഷൻ കിട്ടാത്തത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം.സര്‍ക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. പെന്‍ഷന്‍ എന്തുകൊണ്ട് നല്‍കിയില്ലെന്ന് വ്യക്തമാക്കാന്‍ സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ഈ പ്രായത്തിലും ന്യായത്തിനു വേണ്ടി പോരാടാൻ മറിയക്കുട്ടി എടുക്കുന്ന പരിശ്രമങ്ങളെ പ്രശംസിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു . ഇവരെപ്പോലുളള സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി രാഷ്ട്രീയ പ്രേരിതമെന്ന്ര് ആയിരുന്നു സര്‍ക്കാരിന്‍റെ നിലപാട്.
പെൻഷൻ നല്‍കാൻ ആവശ്യത്തിന് പണമില്ലെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചതു. വിധവ പെൻഷനായി നല്‍കുന്ന 1600 രൂപയില്‍ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍, മറിയക്കുട്ടി നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായി.
മാറിയക്കുട്ടിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു , മറിയക്കുട്ടിയുടെ പോരാട്ടത്തെ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞുകൊണ്ട് തള്ളുകയാണ് സർക്കാർ. കുടിശ്ശിക പണം മുഴുവൻ ഒരുമിച്ച് കൊടുക്കാൻ കഴിയില്ലെന്നും പെൻഷൻ ആരുടേയും നിയമപരമായ അവകാശം അല്ല എന്നതുമാണ് സർക്കാരിന്റെ നിലപാട്. മറ്റുപല കാര്യങ്ങൾക്കും പാഴ്ചിലവെന്നപോലെ കോടികൾ മുടക്കുമ്പോളും ദരിദ്രരായ പൊതു ജനങ്ങളുടെ ആവിശ്യനങ്ങൾക്കു പോലും മുൻഗണന സർക്കാർ കൊടുക്കുന്നില്ല എന്നത് വ്യക്തമാക്കുമ്പോലെ ….
മറിയക്കുട്ടിയ്ക്ക് പെന്‍ഷന്‍ നല്‍കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കും എന്നും , എന്നാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുകയെന്നും, പെൻഷൻ ഇല്ലാതെ ഹര്‍ജിക്കാരിക്ക് അതിജീവിക്കാനാവുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ചോദ്യങ്ങൾക്കെല്ലാം കോടതിയില്‍ മറുപടി നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ നല്‍കാത്ത പക്ഷം മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കോടതി നിർദ്ദേശിച്ചിരുന്നു .
കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. അതേസമയം, പെന്‍ഷന്‍ മുടങ്ങിയിതിനെതിരെയുള്ള മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പെന്‍ഷന്‍ തുകയായ 1600 രൂപ സർക്കാരിന് വലിയ കാര്യമായിരിക്കില്ല. എഴുപത്തിയെട്ടു വയസ്സുള്ള മറിയക്കുട്ടിയെ സംബന്ധിച്ച് അതു വലിയ തുകയാണെന്നും കോടതി പരാമർശിച്ചിരുന്നു.
പണം ചെലവഴിക്കുന്നതിനു സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണം. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നു പറയരുത്. പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് കോടതി പറഞ്ഞു. എന്നാൽ താൻ നടത്തുന്ന സമരം തനിക്കു വേണ്ടി മാത്രമല്ലെന്നും പെൻഷൻ മുടങ്ങി കിടക്കുന്നവർക്കെല്ലാം വേണ്ടിയുള്ളതാണെന്നുമാണ് മറിയക്കുട്ടി അറിയിച്ചത്. ഇത്തവണത്തെ ക്രിസ്മസ് നഷ്ടമായി എന്നും ഒന്നിനും കയ്യിൽ പണമില്ലെന്നും മറിയക്കുട്ടി വിഷമത്തോടെ അറിയിച്ചു.
എന്നാൽ എന്നത്തേക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. പണമില്ലാത്തതിന്റെ പേരിൽ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ എന്ന് കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ കുറച്ചു നാളുകളായി പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മറിയക്കുട്ടി മൺചട്ടിയുമായി ഭിക്ഷയാചിച്ചത് വന്‍ വിവാദമായി മാറി യാചനാസമരം വാര്‍ത്തകളില്‍ നിറഞ്ഞ് നിൽക്കുകയാണ്.
മറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത്. മറിയക്കുട്ടി കോടതിയെ സംബന്ധിച്ച് വിഐപിയാണെന്നും കോടതി പറഞ്ഞു. പെന്‍ഷന്‍ നല്‍കാനാവുന്നില്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.നിലവിൽ ജനുവരി ആദ്യം തന്നെ മാറിയക്കുട്ടിയുടെ ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്ന
നവകേരള സദസ്സിന്റെ കല്ലും മുള്ളും നിറഞ്ഞ വഴികൾ കഠിനം തന്നെ
കേരള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സ് സമാപിക്കുമ്പോൾ പൊതു ജനങ്ങൾക്ക് മുന്നിൽ പല അഭിപ്രായ വ്യത്യാസങ്ങളും നിറയുകയാണ് . തിരുവനതപുരം വട്ടിയൂർ കാവിൽ വച്ചാണ് സമാപന സമ്മേളനം ഏർപ്പെടുത്തിയിരിക്കുന്നത് . വൻ തുക ചിലവഴിച്ചു നടത്തിയ നവകേരള യാത്രയിൽ നിന്ന് കേരളത്തിന് നഷ്ടമോ ലാഭമോ എന്നത് ഉറപ്പിച്ചു പറയാൻ ഒരു മന്ത്രിക്കും കഴിയുമെന്ന് തോന്നുന്നില്ല പക്ഷെ പലയിടങ്ങളിൽ നിന്നും പല തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ പൊങ്ങി വരുന്നുണ്ട്.
പ്രതിഷേധങ്ങളെയെല്ലാം അടിച്ചമർത്താൻ സിപിഎം പാർട്ടിയും ഭരണാധികാരികളും കിടഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധം ആർത്തിരമ്പുക തന്നെ ചെയ്യുമെന്നാണ് അനുമാനിക്കാൻ കഴിയുന്നത്. അത്തരം ചില അടിച്ചമർത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നവകേരള യാത്ര കടന്നു പോകുന്ന വഴികളിൽ കറുത്ത നിറമുള്ളതെന്തു കണ്ടാലും ആ പരിസരങ്ങളിലുള്ളവരെ എല്ലാം കളള കേസിൽ കുടുക്കുന്നതും വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യപ്രവർത്തകരെയെല്ലാം അനാവശ്യ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതടക്കം പ്രതിഷേധിക്കുന്നവരോടുള്ള പ്രതിഷേധമാണ്.
നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തി . വൻസുരക്ഷ ആണൊരുക്കിയതെങ്കിലും കല്ലേറും ജല പീരങ്കി പ്രയോഗവും കണ്ണീർ വാതകവുമെല്ലാം തലസ്ഥാനത്തു ഇടം പിടിച്ചിട്ടുണ്ട്. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്.
പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നും ആയിരുന്നു ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം. 140 മണ്ഡലങ്ങളിലേയും പര്യടനം രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ വിവാദങ്ങൾക്കും ചൂടെറി. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് എന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ വിവാദം റോക്കറ്റ് പോലെ കുതിച്ചു.
മന്ത്രിമാർ പൊതുജനങ്ങൾക്ക് നൽകിയ വാഗ്‌ദാന പ്രകാരം പരാതികളൊന്നും നേരിട്ട് കേൾക്കുകയോ പരിഹാരം കൈകൊള്ളുകയോ ചെയ്യുന്നില്ലെന്നു പ്രതിപക്ഷവും, എന്ത് വിലകൊടുത്തും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ പ്രതിരോധിക്കുമെന്ന് ഭരണപക്ഷ യുവജന സങ്കടനകളും ആരോപിച്ചുകൊണ്ട് യുദ്ധം നേർക്കുനേർ വന്നതോടെ നവകേരള യാത്ര പൂർണമായും മറ്റൊരു രീതിയിലേക്ക് മാറുകയായിരുന്നു.
പ്രതിഷേധിച്ചവർക്കെതിരായ ഭരണപക്ഷ അക്രമണങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തതോടെ കേരത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തന്നെ ആകെ മാറി. നവകേരള സദസ്സ് തുടങ്ങി മൂന്നാം ദിവസം കല്യാശ്ശേരിയിൽ നിന്നും ആരംഭിച്ചതാണ് പ്രതിഷേധ വിവാദം നവകേരള ബസ്സിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹെൽമെറ്റ് കൊണ്ട് അടക്കം ആക്രമിച്ചു.
ആലപ്പുഴയിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് നേരിട്ടു. ഒടുവിൽ തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി.തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണം. കല്യാശ്ശേരിയിൽ ഡിവൈഎഫ്ഐയുടെത് ജീവൻ രക്ഷാപ്രവർത്തനമാണെന്നും മാതൃകാപരമെന്നും പ്രശംസ.
കല്യാശേരിയിൽ നിന്നും ആരംഭിച് ആലപ്പുഴയിലും ,ആറ്റിങ്ങലിലും കാട്ടാക്കടയിലും ഇപ്പോ തിരുവന്തപുരത്തും ഈ പറയുന്ന രക്ഷാപ്രവർത്തനം അരങ്ങേറി … എല്ലാ സംഭവങ്ങളിലും മുഖ്യന്റെ ന്യായീകരണം ബഹു രസമായിരുന്നു നാടും നാട്ടാരും മുഴുവൻ കണ്ടതൊന്നും മുഖ്യൻ മാത്രം കണ്ടിട്ടില്ലത്രെ. ഇതൊക്കെ മാറ്റി നിർത്തി , വിവാദങ്ങളും മറുവാദങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും കൊണ്ട് സമ്പന്നമായിരുന്ന നവകേരള സദസ്സ് അവസാനിക്കുമ്പോൾ സർക്കാരിന്റെ വാഗ്ദാനങ്ങൾ എത്രത്തോളം പ്രായോഗികമായി എന്നത് മറുപടി ലഭിക്കേണ്ട ചോദ്യം തന്നെയാണ് .
ആരോപണങ്ങളെയെല്ലാം നേരിട്ട്കൊണ്ട് സർക്കാർ ജനങ്ങൾക്ക് കൃത്യമായ മറുപടി നൽകിയേ മതിയാകു. എന്തൊക്കെ ആണെങ്കിലും പ്രത്യക്ഷത്തിൽ നടന്നു കൊണ്ടിരിക്കുന്ന ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ ഉടൻ അവസാനിക്കുമെന്ന് തോന്നുന്നില്ല. പൊതു ജനങൾക്ക് മുന്നിൽ എല്ലാം ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം പൂർണമായും മുഖ്യമന്ത്രിക്കുണ്ട് .
കുട്ടികളിലെ ജലദോഷ മരുന്നുകള്‍ക്ക് എന്തിനാണ് വിലക്ക്?
ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ കഴിച്ച് വിവിധ രാജ്യങ്ങളില്‍ മരണവും ഗുരുതര രോഗങ്ങളുമുണ്ടായിട്ടുമുണ്ട്. അങ്ങനെയുള്ള നിരവധി വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇപ്പോള്‍നാലുവയസ്സിനു താഴെയുള്ള കുട്ടികളില്‍ ജലദോഷ മരുന്നുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശവുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. ഈ പ്രായത്തിലുള്ള കുട്ടികളില്‍ ഉപയോഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങള്‍ക്കാണ് വിലക്ക്.
കഫ് സിറപ്പുകള്‍ കഴിച്ചതുമൂലം ആഗോളതലത്തില്‍ തന്നെ 141 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് വിലക്ക്. കുട്ടികള്‍ക്കിടയില്‍ അംഗീകൃതമല്ലാത്ത മരുന്ന് സംയുക്തങ്ങള്‍ ഉപയോഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും നാലുവയസ്സിനുതാഴെയുള്ള പ്രായക്കാരില്‍ അവ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍(എഫ്.ഡി.സി.) എന്നു വിളിക്കുന്ന സംയുക്തങ്ങള്‍ നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള സിറപ്പുകളില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉല്‍പ്പന്ന ലേബല്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ക്ലോര്‍ഫെനിരാമൈന്‍, മാലിയേറ്റ്, ഫിനൈലിഫ്രിന്‍ എന്നിവയാണ് ജലദോഷത്തിനുള്ള സിറപ്പുകളിലും ഗുളികകളിലും ഉപയോഗിക്കുന്ന ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍. ഇവയ്ക്ക് നാലുവയസ്സിനു കീഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ അംഗീകാരമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിലെ ജലദോഷത്തിനും ചുമയ്ക്കും സ്വയംചികിത്സ നടത്തി കഫ് സിറപ്പുകള്‍ വാങ്ങിക്കൊടുക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ കൃത്യമായ നിര്‍ദേശമുണ്ട്.
2019 മുതല്‍ രാജ്യത്ത് നിര്‍മിക്കുന്ന സിറപ്പുകളില്‍ വിഷമമയമാര്‍ന്ന ഘടകങ്ങളടങ്ങിയതു കണ്ടെത്തിയതും ഉസ്‌ബെക്കിസ്താന്‍, ഗാംബിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച് 141 മരണങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യയില്‍ മാത്രം ഇത്തരം കഫ് സിറപ്പുകളുടെ ഉപയോഗം മൂലം 12 കുട്ടികള്‍ മരണപ്പെടുകയും നാലുപേര്‍ മറ്റു രോഗങ്ങളുമായി ജീവിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേയും വിവിധ ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ വ്യാപകമായ പരിശോധനയില്‍ പതിനെട്ട് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും 26 കമ്പനികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയില്‍ നിര്‍മിച്ചതായിരുന്നു.
നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിച്ച ചുമമരുന്ന് കുടിച്ച് ഉസ്‌ബെക്കിസ്താനില്‍ 18 കുട്ടികള്‍ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡന്‍ ഫാര്‍മ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയില്‍ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടര്‍ന്ന് മരിച്ചത്.
മാര്‍ഷല്‍ ഐലന്‍ഡ്‌സിലും മൈക്രോനേഷ്യയിലും വിതരണം ചെയ്ത കഫ് സിറപ്പുകളും ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയിരുന്നു. പ്രസ്തുത മരുന്നില്‍ അനിയന്ത്രിതമായ അളവില്‍ ഈതലീന്‍ ഗ്ലൈക്കോളിന്റെയും ഡയാതൈലീന്‍ ഗ്ലൈക്കോളിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍ ഉദ്പാദിപ്പിക്കുന്ന കണ്ണിലൊഴിക്കുന്ന മരുന്നില്‍, മരുന്നുകളെ പ്രതിരോധിക്കുന്ന സ്യൂഡോമോണാസ് ആര്‍ഗ്യുനോസ എന്ന ബാക്ടീരിയയുടെ അപകടകരമായ സാന്നിധ്യം കണ്ടെത്തിയെന്ന് അമേരിക്കന്‍ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചത് അടുത്തിടെയാണ്.
ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്‌സയന്‍സസ് എന്ന കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ളഅമ്പത്തയ്യായ്യിരം ബോട്ടില്‍ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ നിന്നു തിരിച്ചുവിളിച്ചിട്ടും അധികമായില്ല. ഇതും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു.
മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോകത്തില്‍ വേരൂറപ്പിക്കാന്‍ സാധീക്കൂ. അല്ലെങ്കില്‍ ഇനിയും ഇതുപോലെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
അതിന് മുന്നോടിയായിട്ട് തന്നെയാണ് ഇപ്പോള്‍നാലുവയസ്സിനു താഴെയുള്ള കുട്ടികളില്‍ ജലദോഷ മരുന്നുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശവുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്.