വാർത്തകൾ ഒറ്റനോട്ടത്തിൽ : ജി20 ഉച്ചകോടിയുടെ അധ്യക്ഷ പദവികൊണ്ട് രാജ്യത്തിന് ഗുണങ്ങളുണ്ടാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

ജി20 ഉച്ചകോടിയുടെ അധ്യക്ഷ പദവികൊണ്ട് രാജ്യത്തിന് പല ഗുണങ്ങളും ഉണ്ടാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ലോക നേതാക്കളെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന, സുഗമമായ യാത്രക്കുള്ള സജ്ജീകരണങ്ങൾ എന്നിവയാണ് ഇപ്പോൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. സെപ്തംബർ 9, 10 തിയതികളിലായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജി 20 അധ്യക്ഷ പദവി വഹിക്കുന്നത്.

അധ്യക്ഷ പദവി വഹിക്കുന്നതുകൊണ്ടുതന്നെ രാജ്യത്തിന് പല ഗുണങ്ങളും ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വികസന കാര്യത്തിൽ ഇന്ത്യ ലോകത്തിന്റെ പ്രേരക ശക്തിയാണെന്നും, സബ് കാ സാത്ത് സബ് കാ വികാസ് ലോക ക്ഷേമത്തിനുള്ള ആശയമാണെന്നും അദ്ദേഹം പറഞ്ഞു. 2047 ആകുന്നതോടെ ഇന്ത്യ വികസിത രാജ്യമാകും, അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് അവിടെ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 1000 വർഷത്തേക്കുള്ള വികസനമുറപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും, ഇനി ഭാവിയിൽ ഇന്ത്യ ലോകത്തിലെതന്നെ വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്നും പ്രധാനമന്ത്രി പറയുകുണ്ടായി.

ജി20 ഉച്ചകോടിയുടെ മുന്നൊരുക്കത്തി​ന്റെ ഭാ​ഗമായി ഡൽഹിയിൽ പൊലീസിൻറെ ഫുൾ ഡ്രസ് റിഹേഴ്സൽ നടന്നിരുന്നു. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ ഘട്ട ഫുൾ ഡ്രസ് റിഹേഴ്സൽ നടന്നത്. പരീക്ഷണയോട്ടത്തിനായി നഗരത്തിൽ കനത്ത ഗതാ​ഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയുണ്ടായിരുന്നത്.

രാഷ്ട്ര തലവൻമാർ താമസിക്കുന്ന സഥലത്തുനിന്നും പ്രധാന വേദിയായ പ്രഗതി മൈതാനിലേക്ക് പോകുന്ന വഴികളിലാണ് പ്രധാനമായും പരീക്ഷണയോട്ടം നടന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണയോട്ടം നടത്തിയത്. ജി20 ഉച്ചകോടി പരി​ഗണിച്ച് 207 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. ന്യൂ ഡൽഹിയിൽ ചെന്ന് യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ, ഗാസിയാബാദ്, നിസാമുദീൻ തുടങ്ങിയ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും. 70 ട്രെയിനുകൾക്ക് അധികം സ്‌റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. സെപ്തംബർ എട്ട് മുതൽ പതിനൊന്ന് വരെയാണ് ഈ നിയന്ത്രണം നിലനിൽക്കുന്നത്. പ്രധാന പാതകളിൽ സ്ഥിതിചെയ്യുന്ന ചേരികൾ മറക്കുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ലോക നേതാക്കൾ കടന്നു പോകാൻ സാധ്യതയുള്ള വഴികളിലെ ചേരികളാണ് മറയ്ക്കുന്നത്.

സൈബർ അറ്റാക്കിന് ഇരയായി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മുന്നണികൾ പരസ്പരം പോരാട്ടത്തിനായി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് സൈബർ ഇടങ്ങളാണ് എന്ന് നിസ്സംശയം പറയുവാൻ സാധിക്കും.തങ്ങളുടെ വിജയത്തിനും നിലനിൽപ്പിനുമായി ഏതറ്റവും പോകാൻ തയ്യാറായിരിക്കുന്ന മുന്നണികൾക്ക് ഇത്തവണ വീണുകിട്ടിയ ആദ്യത്തെ ഇരയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മൻ.തൊട്ടുപിന്നാലെ സൈബർ അറ്റാക്കിന് ഇരയായിരിക്കുന്നത് ഇപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസാണ്.

എട്ട് മാസം ഗർഭിണിയായ ഗീതുവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതാണ് വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്.ഗർഭിണിയായ ഭാര്യയെ മണ്ഡലത്തിൽ വോട്ട് അഭ്യ‍ർത്ഥിക്കാൻ കൊണ്ടുവന്നത്
സഹതാപം ഉണ്ടാക്കി എടുക്കാനുള്ള അവസാന അടവാണെന്ന രീതിയിലാണ് ആരോപണം ഉയർന്നുവന്നത് . ഒപ്പം ഗീതു തോമസ് വോട്ട് അഭ്യ‍ർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് വ്യാപകമായ രീതിയിൽ സൈബർ ആക്രമണവും ആരംഭിച്ചു.ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുകയും ചെയ്തു

ജയിക്കിന്റെ അവസാനത്തെ അടവ്. ഗര്‍ഭിണിയായ ഭാര്യയെ ഇലക്ഷന്‍ വര്‍ക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കല്‍. അത് പുതുപ്പള്ളിയില്‍ ചിലവാകില്ല ജെയ്ക് മോനു’ എന്നായിരുന്നു വീഡിയോക്ക് നൽകിയ കാപ്ഷൻ.വീഡിയോ പ്രചരിച്ചതോടെ പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമൻ്റുകളുമായി രംഗത്ത് എത്തിയത്.ഭൂരിഭാഗവും ജെയ്ക്കിനെ പരിഹസിക്കുന്ന കാഴ്ചയാണ് ഉണ്ടായത്.
നാനാഭാഗത്തുനിന്നും സൈബർ ആക്രമണം രൂക്ഷമായതോടെ ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു കോട്ടയം എസ്പിക്ക് പരാതി നല്‍കി.

കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നാണ് സൈബർ അറ്റാക്ക് ഉണ്ടായതെന്നും സ്ത്രീകള്‍ പോലും അധിക്ഷേപിച്ച് കമന്റിട്ടെന്നും ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും ഇതിനെ തള്ളിപറയാന്‍ തയ്യാറായിട്ടില്ലെന്നുമാണ് ഗീതു ഇതിനെതിരെ പ്രതികരിച്ചത്.അതേസമയം ഗീതുവിനെതിരായ സൈബര്‍ ആക്രമണം മ്ലേച്ഛമാണെന്നും സൈബർ ഇടത്തിലും പുറത്തുമുള്ള അധിക്ഷേപം ആർക്കെതിരെ വന്നാലും തെറ്റാണെന്നുമാണ് ജെയ്ക് ഈ വിഷയത്തിൽ പ്രതികരിച്ചത് .

ഭാര്യയും ഭർത്താവും സംഭവത്തിൽ പ്രതികരിച്ചെങ്കിലും ഇതിനോടകം ജെയ്ക്ക് സി തോമസിനെ ഈ വിഷയം വലിയ രീതിയിൽ ബാധിച്ചു കഴിഞ്ഞിട്ടുണ്ട്.ഇലക്ഷൻ പ്രചാരണത്തിന്റെ അവസാന നിമിഷത്തിൽ കലം ഉടച്ച പോലുള്ള പരിപാടിയാണ് ജെയ്ക്ക് ചെയ്തിരിക്കുന്നത്.

ഇതിന് മുൻപ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ സഹോദരിയെന്ന സ്ഥാനം ഉയർത്തിക്കാട്ടി ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അച്ചു ഉമ്മന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് സൈബര്‍ രംഗത്ത് വ്യാപക പ്രചാരണങ്ങളാണ് ഉയർന്നിരുന്നത്.ഫാഷൻ,മോഡൽ,ലൈഫ്‌സ്റ്റൈൽ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്ന വാദമാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ആരോപണം അപവാദങ്ങൾ സോഷ്യൽമീഡിയയും കടന്ന് തെരഞ്ഞെടുപ്പ് തട്ടകമായ പുതുപ്പള്ളിയിലും തലയുയർത്തിയതോടെ അച്ചു ഉമ്മൻ നേരിട്ട് പ്രതികരിക്കുകയായിരുന്നു.

എന്തായാലും അച്ചു ഉമ്മൻ അഭിമുഖീകരിച്ചതിനേക്കാൾ വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ് ജെയ്‌ക്കിനും ഭാര്യ ഗീതുവിനും നേരിടേണ്ടി വന്നിരിക്കുന്നത്. പുതുപ്പള്ളിയിലെ നിലവിലെ സാഹചര്യവും ജെയ്ക്കിനെതിരെയുള്ള പുതിയ വിമർശനവും ചാണ്ടി ഉമ്മന് ഉപകാരപ്പെടുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

ആദിത്യ എൽ1ന്റെ വിജയത്തിന് പിന്നിൽ സംസ്ഥാനത്തെ നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പങ്കുണ്ട് : പി രാജീവ്

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയത്തിലെത്തിയിരിക്കുകയാണ്. ഇതോടെ പേടകം ഭൂമിയിൽ നിന്ന് കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22,459 കിലോമീറ്ററും ഉളള ഭ്രമണപഥത്തിലാണുള്ളത്. അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തൽ ചൊവ്വാഴ്ച നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്.

അതേസമയം, സംസ്ഥാനത്തെ നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ഈ വിജയ ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നതെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് മന്ത്രി ത​ന്റെ ഫേസ്ബുക്ക് പോ​സ്റ്റിലൂടെ അറിയിച്ചു. കൂടാതെ പിഎസ്എൽവി റോക്കറ്റിനു വേണ്ടി കെൽട്രോണിൽനിന്ന് നിർമിച്ച 38 ഇലക്ട്രോണിക്‌സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്‌സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

സണ്ണി ലിയോണി എത്തുമെന്ന പ്രചാരണം : കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ സംഘർഷം

പ്രശസ്ത ചലച്ചിത്രതാരം സണ്ണി ലിയോണി പങ്കെടുക്കുമെന്ന രീതിയിലുള്ള പ്രചാരണമാണ്, കോഴിക്കോട് വെച്ച് നടന്ന മെഗാ ഫാഷൻ ഷോയെ സംബന്ധിച്ചുണ്ടായിരുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ അവസാന ദിവസമായ ഇന്നലെ സണ്ണി ലിയോണി പങ്കെടുക്കുമെന്നും, മോഡൽസിനൊപ്പം റാംപ് വാക്ക് ചെയ്യുമെന്നൊക്കെയായിരുന്നു വാ​ഗ്ദാനങ്ങൾ. എന്നാൽ പരിപാടി വാക്കേറ്റത്തിലും സംഘർഷത്തിലുമാണ് അവസാനിച്ചത്. അവസാനം പോലീസ് ഇടപെട്ട് പരിപാടി നിർത്തിവെക്കുകയും നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സരോവരത്ത് സ്ഥിതിചെയ്യുന്ന കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് പറഞ്ഞ താരങ്ങൾ എത്താതെ വന്നതോടെ സംഘാടകരും, പങ്കെടുക്കാൻ വന്നവരും തമ്മിൽ ആരംഭിച്ച തർക്കം പിന്നീട് വലിയ പ്രതിഷേധത്തിൽ അവസാനിക്കുകയായിരുന്നു.

സണ്ണി ലിയോണിക്കൊപ്പം റാംപ് വാക്ക് ചെയ്യാമെന്ന വാഗ്ദാനം വിശ്വസിച്ച് ഫാഷൻ ഷോയ്ക്ക് രജിസ്റ്റർ ചെയ്തവരാണ് നിരാശയിലായത്. സംഘാടകർ നിലവാരമില്ലാത്ത കോസ്റ്റ്യൂം നൽകിയെന്നും, പറഞ്ഞ വാ​ഗ്ദാനങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു അവരുടെ ആരോപണം. ഫാഷൻ റേയ്സ് വിൻ യുവർ പാഷൻ എന്ന പേരിലാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. പരിപാടിക്കുള്ള എൻട്രി ഫീസായി ആറായിരം രൂപ നൽകിയെങ്കിലും ആവശ്യമുള്ള സൗകര്യം പങ്കെടുക്കാനെത്തിയവർക്ക് നൽകിയില്ലായിരുന്നു. ഏറെ വൈകിയാണ് പലർക്കും കോസ്റ്റ്യൂം ലഭിച്ചത്, കിട്ടിയ വസ്ത്രങ്ങൾക്ക് നിലവാരമില്ലായിരുന്നെന്നും പങ്കെടുക്കാനെത്തിയവർ ആരോപിച്ചു. അവിടെയെത്തിയവർക്ക് ഭക്ഷണം പോലും നൽകിയില്ലെന്നാണ് രജിസ്റ്റർ ചെയ്ത് ഷോയിൽ പങ്കെടുക്കാനെത്തിയവർ പറഞ്ഞത്.

ഈ ഡിസൈനർ ഷോയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണം മാസങ്ങൾക്ക് മുൻപ് തന്നെ നടന്നിരുന്നതായി പോലീസ് പറയുന്നുണ്ട്. സണ്ണി ലിയോണി അടക്കം നിരവധി ചലച്ചിത്ര താരങ്ങളും പരിപാടിയ്ക്ക് ആശംസകൾ നേരുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫാഷൻ രംഗത്ത് മുൻപരിചയമില്ലാത്ത കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന രീതിയിലായിരുന്നു പ്രചാരണമുണ്ടായിരുന്നത്. പ്രമുഖ ഡിസൈനർമാരുടെ നേതൃത്വത്തിൽ രജി​സ്റ്റർ ചെയ്ത കുട്ടികൾക്ക് ക്യാറ്റ് വാക്ക് പരിശീലനം നൽകുമെന്നും പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് വന്ന പലർക്കുമാണ് പണികിട്ടിയത്.

പ്രതിഷേധം ശക്തമായതോടെയാണ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി, പരിപാടി നിർത്തി വെപ്പിച്ചത്. കൂടാതെ ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിലെടുത്തു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ മുഴുവൻ പൊലീസ് സ്ഥലത്ത് നിന്നും നീക്കുകയും ചെയ്തു. മുന്നൂറ് കുട്ടികളുൾപ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ഫാഷൻ ഷോയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത്. പങ്കെടുക്കാനെത്തിയവർക്ക് എല്ലാരീതിയിലുള്ള സൗകര്യങ്ങളും നൽകിയിരുന്നെന്നും മനപൂർവ്വം ചില ആളുകൾ പ്രശ്നമുണ്ടാക്കിയതാണ് എന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം.

123 വർഷ ചരിത്രത്തിൽ ഏറ്റവും ഏറ്റവും കുറവ് മഴ ലഭിച്ചത് ഈ വർഷം

കഴിഞ്ഞ കുറെ ദിവസങ്ങളായി മഴ തകൃതിയായി പെയ്യുന്നുണ്ടെങ്കിലും, ഏറ്റവും കുറവ് മഴ ലഭിച്ച വർഷമാണ് 2023 എന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ റിപ്പോർട്ട്. ചരിത്രത്തിലെ തന്നെ വരണ്ട ഓഗസ്റ്റായിരുന്നു കഴിഞ്ഞ മാസം നമുക്ക് മുൻപിലൂടെ കടന്നു പോയത്. കാലാവസ്ഥ വിദഗ്ദ്ധരാണ് കഴിഞ്ഞ ഓഗസ്റ്റിനെ ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് എന്ന് വിശേഷിപ്പിച്ചത്. കാലവർഷത്തിന്റെ കലാശക്കൊട്ടായ സെപ്റ്റബറിൽ തുടക്കത്തിൽ തന്നെ മഴ ലഭിച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ പലർക്കും അറിയാത്തത് ചുട്ടുപൊള്ളുന്ന കൊടും ചൂടിൽ എങ്ങനെയാണ് മഴയ്ക്കുള്ള സാധ്യത തെളിഞ്ഞതെന്നാണ്.

എന്നാൽ ഇപ്പോൾ പെയ്യുന്ന പെട്ടന്നുള്ള മഴയ്ക്ക് പിന്നിലെ പ്രധാന കാരണം വടക്കൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഭാഗമായാണ്. ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്യുമ്പോഴാണ് കേരളത്തിൽ മഴയ്ക്കുള്ള സാധ്യത കൂടി വരുന്നത്. ഇപ്പോഴത്തെ പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിൽ ശക്തമായി പെയ്യുന്ന മഴ ന്യൂനമർദത്തിന്റെ സഞ്ചാരപാതയ്ക്ക് അനുസരിച്ചു വടക്കൻ കേരളത്തിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.

ഈ സമയങ്ങളിൽ മറ്റു ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ അറിയിച്ചിരിക്കുന്നത്. നിർജീവമായി കിടന്നിരുന്ന അറബിക്കടലും ബംഗാൾ ഉൾക്കടലും സജീവമായി തുടങ്ങുന്നതോടെ ആഗോള മഴപ്പാത്തി പ്രതിഭാസവും ഇനിയുള്ള ദിവസങ്ങളിൽ അനുകൂലമായി എത്തും. എന്നാൽ ഇതോടെ കേരളത്തിന്റെ തീരത്ത് കാലാവർഷക്കാറ്റ് ശ്കതമാകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് മഴ ശക്തമാകാൻ തുടങ്ങുന്നതെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്.

123 വർഷ ചരിത്രത്തിൽ ഏറ്റവും ഏറ്റവും കുറവ് മഴ ലഭിച്ച വർഷം 2023 ആണെന്നാണ് ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ആകെ മഴയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. ഈ വർഷം 1157.7 mm മഴ മാത്രമാണ് നമുക്ക് ലഭിച്ചത്. ഇതിനു മുൻപ് ഏറ്റവും കുറവ് മഴ ലഭിച്ച വർഷം 1987 ആയിരുന്നു. 1362.8 mm മഴ മാത്രമായിരുന്നു അന്ന് ലഭിച്ചിരുന്നത്. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റിനു ശേഷം സെപ്റ്റംബർ എത്തുമ്പോൾ വലിയ ആശ്വാസമാകുമെന്ന വിശ്വാസത്തിലാണ് കേരളം.

122 ദിവസത്തെ കാലവർഷം 92 ദിവസം ആയപ്പോഴേക്കും സംസ്ഥാനത്തു 48% മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 mm ആയിരുന്നു. എന്നാൽ നമുക്ക് ലഭിച്ച മഴ 911.6 mm മാത്രമാണ്. മഴയുടെ മുഴുവനായുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തു ആകെ 13% മാത്രം മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അറിയിച്ചിരിക്കുന്നത്.

7 ദിവസം വൈകി വന്ന കാലവർഷം ജൂൺ മാസം കേരളത്തിൽ ദുർബലമാകാൻ കാരണമായി കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ജൂൺ 6 ന് അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റും വടക്ക് പടിഞ്ഞാറൻ പസഫിക്ക് സമുദ്രത്തിൽ രൂപപ്പെട്ട ടൈഫുണുകളുമാണെന്നതാണ്. മഴ തൽക്കാലം ശക്തമാകാൻ ഇടയില്ലാത്തതിനാൽ ഇതു വരൾച്ചാ വർഷമാകാനാണു സാധ്യതയെന്ന് സംസ്ഥാന ജലവിഭവ വിനിയോഗ കേന്ദ്രം ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

The Top Mobile Online Casino: A Total Guide for Gamblers

With the rapid improvement of modern technology, the gaming...

No Betting Gambling Enterprise Benefits: What You Need to Know

Welcome to our thorough guide on no wagering casino...

Recognizing Gestational Diabetic Issues: Reasons, Symptoms, and also Treatment

Gestational diabetic issues is a temporary problem that impacts...

Préstamo 50 euros trick DNI: Una opción rápida y conveniente

En la actualidad, existen muchas opciones para obtener prestamos...