വാർത്തകൾ ഒറ്റനോട്ടത്തിൽ; കെബി ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല : ഷാഫി പറമ്പിൽ എംഎൽഎ

കെബി ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല : ഷാഫി പറമ്പിൽ എംഎൽഎ

കെബി ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. എക്കാലത്തെയും ക്രൂരവും നിന്ദ്യവുമായ വേട്ടായാടലാണ് സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കള്ളകഥകളാണ് ഉമ്മൻ ചാണ്ടിയെ ജീവിതാവസാനം വരെ വേട്ടയാടാൻ ഉപയോഗിച്ചത് . ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് രാഷ്ട്രീയ ദുരന്തമാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു. സോളാർ പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചന വിവരങ്ങൾ സംബന്ധിച്ച സിബിഐ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ഷാഫി പറമ്പിലിന്റെ ഈ പ്രതികരണം.

ഗണേഷ് കുമാർ ഇനി യുഡിഎഫിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നുണ്ടെങ്കിൽ യൂത്ത് കോൺഗ്രസ് അത് അനുവദിക്കില്ലെന്നും, കോൺഗ്രസുമായി ബന്ധപ്പെട്ട ഒരു സംവിധാനങ്ങളും ഗണേഷ് കുമാറിനെ സ്വീകരിക്കരുതെന്നും ഷാഫി പറമ്പിൽ എല്ലാവരോടും ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കെതിരെ നടന്നതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും, ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഢാലോചനയും ദുരന്തവുമാണ് ഈ വ്യാജ ആരോപണങ്ങൾ എന്നാണ് ഷാഫി പറമ്പിലി​ന്റെ വിമർശനം. പുതുപ്പള്ളിയിലെ ജയംകൊണ്ട് ജനങ്ങളുടെ മറുപടി തീരില്ലെന്നും ഷാഫി പറമ്പിൽ പറയുകയുണ്ടായി. പിണറായി വിജയനെതിരെയും സിപിഐഎം നേതാക്കൾക്കതിരെയും അന്വേഷണം നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിന് അനർഹമായി ലഭിച്ചതാണെന്നാണ് ഷാഫി പറമ്പിലി​ന്റെ പ്രതികരണം.

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിലാക്കാൻ കെബി ഗണേഷ് കുമാർ എംഎൽഎ, അദ്ദേഹത്തി​ന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് കുമാർ എംഎൽഎ മുന്നോട്ടുവന്നിട്ടില്ല.

യുഡിഎഫിലേക്ക് ഒരു പാലം പണിതിടാമെന്ന് ഗണേഷ്കുമാർ വിചാരിച്ചാലും നടക്കില്ല: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

സോളാർ കേസുമായി ബന്ധപ്പെട്ട് പുതിയ സിബിഐ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിൽ പറയുന്നത് ഉമ്മന്‍ ചാണ്ടിയെ സോളാർ കേസില്‍ കുടുക്കാന്‍ കെബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നാണ്. ഇതിനുപിന്നാലെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്’, എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ത​ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നത്.

​ഗണേഷ് കുമാർ പല വിഷയങ്ങളിലും പ്രതികരിക്കാറുണ്ട്. അങ്ങനെ ഇടയ്ക്കൊക്കെ സർക്കാരിനെ വിമർശിച്ച് , യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിക്കുകയാണെങ്കിലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎല്‍എ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിക്കുകയാണെങ്കിലും ആ പാലം തങ്ങൾ പൊളിച്ചിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലി​ന്റെ പോ​സ്റ്റ്…

”കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയോനാടായാലും. നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതം.ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി യുഡിഏഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഏഫ് പത്തനാപുരം എംഎൽഎ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും…..പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല….’എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.”

അതേസമയം കെബി ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നാണ് ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രതികരണം. എക്കാലത്തെയും ക്രൂരവും നിന്ദ്യവുമായ വേട്ടായാടലാണ് സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്നതെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് കുമാർ എംഎൽഎ മുന്നോട്ടുവന്നിട്ടില്ല.

സോളാർ കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം : വി ഡി സതീശൻ

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ തയാറാക്കിയ പ്രത്യേക റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചിരുന്നത്. ഈ റിപ്പോർട്ടിൽ പരാമർശിക്കുന്ന സംഭവങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് രാഷ്ട്രീയകേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്നുവരുന്നത്. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ എംഎൽഎ കെ ബി ഗണേഷ്‌കുമാർ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തവർക്കുള്ള മറുപടിയാണ് സിബിഐയുടെ ഈ അന്തിമ റിപ്പോർട്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശ​ന്റെ പ്രതികരണം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തുതരം ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎമ്മം എന്നും, ഒപ്പം അവർ നേതൃത്വം നൽകുന്ന മുന്നണിയുമുണ്ടാകുമെന്ന് അടിവരയിടുന്നതാണ് സിബിഐ റിപ്പോർട്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും ക്രൂരമായി വേട്ടയാടപ്പെട്ട മനുഷ്യനാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവർ ഇതിനെല്ലാം കണക്ക് പറയേണ്ടി വരുമെന്നും, സിപിഎമ്മിന്റെ ആശിർവാദത്തോടെ നടന്നതാണ് ഉമ്മൻചാണ്ടിക്കെതിരെയുള്ള ഗൂഡാലോചനയെന്നും, തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങിക്കൊണ്ട് സിബിഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഡാലോചനയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും സതീശൻ ആരോപണമുന്നയിച്ചു. ഇത്രയും ക്രൂരമായ ഗൂഡാലോചന കേരളത്തി​ന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ റിപ്പോർട്ടിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അവരെയെല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.

 

ജി20 ഉച്ചകോടി സമാപിച്ചു : ഒറ്റ മഴ ഭാരത് മണ്ഡപത്തിൽ വെള്ളം കയറിയതിനെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

ഡൽഹിയിൽവെച്ചുനടന്ന 18ാമത് ജി20 ഉച്ചകോടി സമാപിച്ചിരിക്കുകയാണ്. ലോകത്തിന് വളരെ ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഉക്രെയ്ൻ യുദ്ധം പരാമർശിച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്നാണ് ഉച്ചകോടിയുടെ വിലയിരുത്തൽ.

രണ്ട് ദിവസം നീണ്ടു നിന്ന ജി20 ഉച്ചകോടിയിൽ ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ചകളാണ് നടന്നത്. യുക്രെയ്ൻ – റഷ്യ യുദ്ധം സംബന്ധിച്ചുള്ള സംയുക്ത പ്രസ്താവന ജി20 അംഗീകരിച്ചിരുന്നു. സംയുക്ത പ്രഖ്യാപനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം ഉണ്ടാക്കാൻ വേണ്ടി 200 മണിക്കൂറെടുത്താണ് ചർച്ചകൾ പൂർത്തിയാക്കിയത്. പലപ്പോഴായാണ് ചർച്ചകളെല്ലാം നടന്നത്. 300 യോഗങ്ങളിലായി 15 ഡ്രാഫ്റ്റുകൾ തയ്യാറാക്കി. ഉക്രെയ്ൻ യുദ്ധത്തിൽ രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനിടയിൽ ജി20യുടെ ഡൽഹി പ്രഖ്യാപനം അംഗീകരിച്ചത് ഇന്ത്യയുടെ വൻ വിജയമായാണ് കണക്കാക്കുന്നത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കിൽ നയതന്ത്രപരമായും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു എന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ഇക്കാര്യത്തിൽ കഠിന പ്രയത്നത്തിനു മുതിർന്നത്.

ഭാവിയിലേക്കുള്ള ഒരു പ്രമേയത്തിൻമേലാണ് ജി20 സമാപന ദിനമായ ഇന്ന് ചർച്ചകൾ നടന്നിരുന്നത്. ഭാവിയിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തി വിഷയങ്ങൾ തുടങ്ങിയവ ചർച്ചയിലുൾപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പ്രഗതി മൈതാനിൽ നേതാക്കൾ വൃക്ഷ തൈകൾ നട്ടിരുന്നു. രാജ്ഘട്ടിൽ രാവിലെ പുഷ്പാർച്ചന നടത്തിയ ശേഷമാണ് നേതാക്കൾ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ എത്തിയത്. എന്നാൽ ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിൽനിന്നും മടങ്ങിപ്പോയിരുന്നു.

കനത്തമഴയാണ് തലസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്നത്. കനത്ത മഴയിൽ പ്രധാന വേദിയായ പ്രഗതി മൈതാനിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വരികയും ചെയ്തു. 2,700 കോടി രൂപ ചെലവിട്ടാണ് ഭാരത് മണ്ഡപം ഉണ്ടാക്കിയിട്ടുള്ളത്. അങ്ങനെയുണ്ടാക്കിയ ഭാരത് മണ്ഡപത്തിൽ ഒറ്റ മഴകൊണ്ട് വെള്ളം കയറിയതെങ്ങനെയെന്ന് രാഹുൽ ഗാന്ധി പരിഹസിക്കുകയുണ്ടായി.

”ഉമ്മൻചാണ്ടി സാർ മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു” ; സോളാർ വിഷയത്തിൽ ഷമ്മി തിലകൻ

സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയെ ഉൾപ്പെടുത്താന്‍ ​ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം ഉമ്മൻചാണ്ടിയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്നും സാമൂഹ്യദ്രോഹികൾക്കെതിരെ വേണ്ട നടപടി കൈക്കൊള്ളണമെന്നും നടൻ പറയുന്നു.ഫേസ്ബുക്കിലൂടെയാണ് നടൻ സംഭവത്തിൽ പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂർണ്ണരൂപം …

”ഉമ്മൻചാണ്ടി സാർ മാപ്പ്..!സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുകയാണ് ഞാൻ ..!പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ് ആണ് ഇത് ..; ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി ഞാൻ അപേക്ഷിക്കുന്നു. എന്ന് ഷമ്മി തിലകൻ പോസ്റ്റിൽ പറയുന്നു.”2012 സെപ്റ്റംബർ 19 ന് ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു . ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറി. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, എ.പി.അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായാണ് പ്രധാനമായും കേസിൽ അന്വേഷണം നടത്തിയത്. എന്നാൽ, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്. ഒമ്പത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു.

അതേസമയം, സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു.കാലം സത്യം തെളിയിക്കുമെന്നും എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നുമായിരുന്നു അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

“1xbet Maroc Apk Télécharger L’application Mobile En Déambulant Androi

"1xbet Maroc Apk Télécharger L'application Mobile En Déambulant AndroidBookmaker...

How many Lung Capillaries Are There?

When it pertains to understanding the human makeup, the...

What is the BRAT Diet plan?

The BRAT diet plan is a well-known dietary method...

Recognizing Kind 1 Diabetes Mellitus: Causes and Threat Factors

Kind 1 diabetes mellitus is a persistent problem characterized...