സോളാർ കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്ന് സിബിഐ കണ്ടെത്തൽ
അൻപത്തിമൂന്ന് വർഷക്കാലം ഉമ്മൻ ചാണ്ടി ഭരിച്ച പുതുപ്പള്ളി മകൻ ചാണ്ടി ഉമ്മന്റെ കൈവെള്ളയിൽ എത്തിയപ്പോൾ ഉമ്മൻ ചാണ്ടി വർഷങ്ങളോളം നേരിട്ട സോളാർ കേസിനു വീണ്ടും തുടക്കമായി. കാരണം ചില സത്യങ്ങൾ അങ്ങനെയാണ്. ജനങ്ങൾ മറന്നു തുടങ്ങുമ്പോഴാണ് പലതും ചുരുളഴിയുന്നത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. എന്നാൽ സോളാർ വിഷയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ പറഞ്ഞത് “കാലം സത്യം തെളിയിക്കുമെന്നാണ്. ഒരു സത്യത്തെയും മൂടി വയ്ക്കാൻ ആർക്കും സാധ്യമല്ല.
സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. ബാക്കിയുള്ളത് സിബിഐ തെളിയിക്കും. കൂടുതലൊന്നും പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞത്. ജനങ്ങൾ മറന്നു തുടങ്ങും മുൻപേ സോളാർ കേസിനൊരു അന്തിമ വിധി വേണം. കാരണം സോളാർ കേസോടെ മനസിനേറ്റ മുറിവ് ഉണങ്ങാതെയാണ് ഉമ്മൻ ചാണ്ടി യാത്രയായത്. ഈ കേസിലൂടെ ഉമ്മന്‍ചാണ്ടിയെ വീഴ്ത്താന്‍ ശ്രമിച്ചവർക്ക് പതിനാറിന്റെ പണിയാണ് തിരിച്ചു കിട്ടിയിരിക്കുന്നത് ഇപ്പോൾ. സോളാർ ലൈംഗികാരോപണക്കേസിൽ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തെത്തി. പരാതിക്കാരിയുടെ ലക്ഷ്യം പണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പരാതിക്കാരിയിൽ നിന്ന് ഈ കത്ത് ടി ജി നന്ദകുമാർ സ്വന്തമാക്കിയത് 50 ലക്ഷം രൂപ നല്കിയാണെന്നാണ് ശരണ്യ മനോജ് സിബിഐക്ക് മൊഴി നൽകിയത്. കത്തിൽ യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ല എന്നാണ് കെബി ഗണേഷ് കുമാർ എംഎൽഎയുടെ ബന്ധുവും കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശരണ്യ മനോജ് പറയുന്നത്. കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർക്കാൻ ഇപ്പോഴത്തെ ഭരണപക്ഷത്തെ ചിലർ ശക്തമായി തന്നെ ഇടപെട്ടെന്നും പറയുന്നു. എന്നാൽ ആരൊക്കെയാണ് ഇതിൽ ഇടപെട്ടതെന്നും ആരുടെയും പേര് പുറത്ത് പറയുന്നില്ലെന്നും ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും ശരണ്യ വ്യക്തമാക്കി.
അതേസമയം ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെ പങ്കാളിയാകാൻ പരാതിക്കാരി ശ്രമിച്ചെന്ന ആരോപണവുമായി മുൻ എംഎൽഎ പിസി ജോർജും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടാണ് പരാതിക്കാരി തന്നെ കാണാൻ വന്നത്. ഉമ്മൻ ചാണ്ടി ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ച് പോലും പറയണമെന്നായിരുന്നു പരാതിക്കാരി സ്വന്തം തയാറാക്കിയ കുറിപ്പിൽ പറഞ്ഞത്. അത് താൻ പറ്റില്ലെന്ന് പറയുകയും കുറിപ്പ് ഉടൻ തന്നെ സിബിഐയ്ക്ക് കൈമാറിയെന്നും പിസി ജോർജ് വ്യക്തമാക്കി. വസ്തുത മനസിലാക്കാതെ താൻ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്ത കത്തിനെക്കുറിച്ച് മനോജ് പറയുന്നത് പത്തനംതിട്ട ജയിലിൽ വെച്ച് പരാതിക്കാരി എഴുതിയ കത്ത് അഡ്വക്കറ്റ് ഫെനിയാണ് ഗണേഷിന്റെ സഹായി പ്രദീപ് കോട്ടത്തലയ്ക്ക് കൈമാറിയത് എന്നാണ്. ആർ ബാലകൃഷ്ണ പിള്ള പറഞ്ഞതനുസരിച്ചാണ് കത്ത് താൻ സൂക്ഷിച്ചു വെച്ചതെന്നും മനോജ് പറഞ്ഞു. എന്നാൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം കത്ത് തിരികെ വാങ്ങിയതിന് ശേഷമാണ് പരാതിക്കാരി വാർത്ത സമ്മേളനം നടത്തിയതെന്നും മനോജ് വ്യക്തമാക്കി. കത്ത് ചാനലിന് കൈമാറിയത് ദല്ലാൾ നന്ദകുമാറാണെന്നാണ് അദ്ദേഹം പറയുന്നത്.
ക്രൈം ബ്രാഞ്ചിനും സോളാർ കമ്മീഷനും മൊഴി നൽകിയത് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലെന്ന തരത്തിൽ ആയിരുന്നു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയ നന്ദകുമാർ അടക്കമുള്ളവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സിബിഐയോട് ആവിശ്യപ്പെടുന്നത്. ആർക്ക് വേണ്ടിയാണ് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബത്തോട് സിപിഎം മാപ്പ് പറയണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കെതിരെ സമാനതകളില്ലാത്ത രീതിയിൽ വേട്ടയാടലിന് ഒത്താശ ചെയ്ത ആളാണ് നന്ദകുമാറെന്ന് ആരോപിച്ച് നന്ദകുമാറിന്റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തുകയും ചെയ്തു. ഇതിനിടയിൽ കെബി ഗണേഷ് കുമാറിന്റെ രാജി ആവിശ്യപ്പെട്ട് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്കും മാർച്ച് നടത്തി.
അതെ സമയം സോളാർ കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിടി സതീശൻ പറയുന്നത്, ഇത്രയും നീചവും തരംതാണതുമായ ഗൂഢാലോചന കേരള ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്നാണ്. ഈ കേസിലൂടെ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നു രാഷ്ട്രീയ എതിരാളികളെന്നും അദ്ദേഹം പറഞ്ഞു. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും വിടി സതീശൻ പ്രതികരിച്ചു. അൻപത്തിനാലാം വർഷവും കോൺഗ്രസ് തുടർഭരണവുമായി മുൻപോട്ട് പോകുമ്പോൾ തളർത്താൻ ശ്രമിക്കുന്നവരെ ശക്തമായി തിരിച്ചടിക്കാനാണ് യുഡിഎഫിന്റെ തീരുമാനമെന്നത് ഇതിൽ നിന്നും മനസിലാക്കാം.
സോളാർ കുഞ്ഞ് ആരുടെതെന്ന് പിപി ചിത്തരഞ്ജൻ?
ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് വരെയായിരുന്നു സോളാർ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം ചർച്ച നടന്നത്. ഇന്ന് തന്നെ ചർച്ച നടന്നത് നീതിയുടെ തുടക്കമാണെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ച് സംസാരിക്കവെ പറഞ്ഞത്. എന്നാൽ ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ ചോദിക്കുന്നത് ഈ കേസിലെ ഭാരം എന്തിനാണ് തങ്ങളുടെ തലയിൽ ഇറക്കി വയ്ക്കുന്നതെന്നാണ്.
ആരുടേതാണ് സോളാർ കുഞ്ഞ്?
അതിനെ ജനിപ്പിച്ചത് ആരാണ് ?
അതിനെ വളർത്തിയത് ആരാണ്?
അതിനെ പാലൂട്ടിയത് ആരാണ്?
ഇതൊന്നും ചെയ്തത് ഞങ്ങൾ അല്ല. ഇരുട്ട് കൊണ്ടുള്ള ഓട്ടയടയ്ക്കൽ അവസാനിപ്പിക്കണമെന്നാണ് പിപി ചിത്തരഞ്ജൻ ചർച്ചയിൽ വെച്ച് പറഞ്ഞത്.
കണ്ണില്ലാ ക്രൂരത: കാട്ടാക്കട കൊലപാതകത്തിന് പിന്നിൽ…
കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു നാടിനെ നടുക്കിയ കൊലപാതകത്തിന് കേരളം ധൃക്‌സാക്ഷിയായത്. കാട്ടാക്കടയില്‍ പത്താംക്ളാസുകാരനായ ആധി ശേഖർ കാറിടിച്ച് മരിച്ചത് കൊലപാതകം. സംഭവത്തിൽ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുകയാണ് പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കുട്ടിയുടെ മരണം ആസൂത്രിതമാണെന്ന് തെളിഞ്ഞത്.
പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ നാലുമാസം മുന്‍പ് വഴക്കുണ്ടായിരുന്നു. പ്രിയരഞ്ജന്‍ ക്ഷേത്രമതിലിനോട് ചേര്‍ന്ന് മൂത്രമൊഴിക്കുന്നതും മദ്യപിക്കുന്നതും കുട്ടി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
“ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു”: മോദിജിയ്ക്ക് അഭിനന്ദനമെന്ന് ഹരീഷ് പേരടി
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ലോക നേതാക്കൾ എല്ലാവരും തന്നെ ഇന്ത്യയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ജി20 ഉച്ചകോടി വിജയമായതിനെ തുടർന്ന് പ്രധാനമന്ത്രിയെ അനുമോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്,
“G-20..യുടെ ഗ്ലോബൽ കീരിടം..ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം..ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിർണ്ണായക തീരുമാനങ്ങളുണ്ടാവുന്നു…ഉക്രയിനും റഷ്യയും തമ്മിലുള്ള യുദ്ധത്തിന് സമവായം …ഇന്ത്യാ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി..G- 20 യെ G-21 ആക്കാൻ വേണ്ടി കൂടെ ചേരാൻ ആഫ്രിക്കൻ യൂണിയൻ…ലോകം മുഴുവൻ ഇന്ത്യയെന്ന ഭാരതത്തെ ഉറ്റുനോക്കിയ ചരിത്ര ദിവസം …ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു..കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നില നിറത്തിലേക്ക് വളർന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ..നമ്മുടെ രാജ്യം വളരുന്ന ഒരു കാഴ്ച്ച.. മോദിജി..
ഈ ദിവസം നിങ്ങളെ അനുമോദിക്കാതിരിക്കുന്നവർ എല്ലാം ഏത് രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളുടെ പേരിലാണെങ്കിലും സ്വയം വെള്ള പൂശാൻ ശ്രമിക്കുന്ന ശകുനികൾ മാത്രമാണ്… ചൂതുകളികളൂടെ കള്ള നാണയങ്ങൾ …ഗാന്ധി പിറന്ന നാട്ടിലെ,ഗുജറാത്തിലെ ചായ കടയിൽ ലോക രാഷ്ട്രീയം ചർച്ചചെയിതിരുന്നു എന്ന് ലോകം അറിഞ്ഞ ദിവസം…അന്നത്തെ ആ ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല എന്ന് ലോകമറിഞ്ഞ ദിവസം…അയാൾ പിൻതുടർന്നത് സനാതനമാണെങ്കിൽ അത് ഫാസിസമല്ല എന്ന് ലോകം അറിഞ്ഞ ദിവസം…അഭിമാനത്തോടെ ഉറക്കെ ചൊല്ലുന്നു..ലോകാ സമസ്താ സുഖിനോ ഭവന്തു…” എന്നാണ് ഹരീഷ് പേരാടി പറഞ്ഞത്.
ഇതിന് മുൻപ് ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുമെന്ന് നടന്‍ ഹരീഷ് പേരടി പറഞ്ഞിരുന്നു. ബോംബെക്ക് മുംബൈയാവാം… മദ്രാസിന് ചെന്നൈയാവാം… പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലേയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഹരീഷ് പേരടി പറഞ്ഞത് ഇങ്ങനെയാണ്, ”ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍”…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…
പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ..ഭരത് അവാര്‍ഡ് നിര്‍ത്തിയതിനുശേഷവും നാഷണല്‍ അവാര്‍ഡ് കിട്ടിയ നടന്‍മാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നില്‍ ഭരത് എന്ന് അഭിമാനത്തോടെ ചേര്‍ത്തിരുന്നു…നാളെ മുതല്‍ അവരെയൊക്കെ നമ്മള്‍ സംഘികള്‍ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ല…
കാരണം ജനാധിപത്യം ജനങ്ങള്‍ക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്” എന്നാണ് പറഞ്ഞത്.
അവിഹിത ബന്ധത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂർ പ്രദേശത്ത് വിശ്വാസവഞ്ചന ആരോപിച്ച് 36 കാരൻ ഭാര്യയെ കുത്തിക്കൊന്നു. മൗജ്പൂരിലെ വിജയ് മൊഹല്ലയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് തിങ്കളാഴ്ച പുലർച്ചെ 1.06 നാണ് കോൾ ലഭിച്ചത്. നിഷയെ (32) അവളുടെ വീട്ടിൽ വെച്ച് ഭർത്താവ് സാജിദ് ഒന്നിലധികം തവണ കുത്തുകയായിരുന്നു എന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജോയ് ടിർക്കി പറഞ്ഞത്.
ജിടിബി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നിഷ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. യുവതിയുടെ കഴുത്തിലും നെഞ്ചിലും ഇടതു കൈയിലും ഒന്നിലധികം കുത്തേറ്റതായി പോലീസ് പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ, അവരുടെ 11 വയസ്സുള്ള മൂത്ത മകൾ ഇടപെട്ട് അവളുടെ കൈക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, സംഭവം നടക്കുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 307 വകുപ്പുകൾ പ്രകാരം ഞങ്ങൾ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ജാഫ്രാബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാജിദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസിപി പറഞ്ഞു.
ചോദ്യം ചെയ്യലിൽ പ്രതി കുറച്ചുകാലം മുമ്പ് മൊബൈൽ റിപ്പയറിംഗ് ഷോപ്പ് നടത്തിയിരുന്നതായും എന്നാൽ ഇപ്പോൾ ജോലിയില്ലെന്നും പോലീസ് മനസ്സിലാക്കി. ഭാര്യ നിഷ തന്നോട് അവിശ്വസ്തത കാണിച്ചതായി സാജിദ് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്നും പുരസ്ക്കാരം ലഭിച്ച സന്തോഷം പങ്കുവച്ച് നടി നവ്യ നായർ
ബഹ്‌റൈനിൽ സംഘടിപ്പിച്ച നാരായണ ഗുരു ജയന്തി പരിപാടിയിൽ മുൻ രാഷ്ട്രപതി ശ്രീ റാംനാഥ് കോവിന്ദിൽ നിന്നും പുരസ്ക്കാരം ലഭിച്ച സന്തോഷം പങ്കുവച്ച് നടി നവ്യ നായർ.സോഷ്യൽ മീഡിയയിലൂടെ റാം നാഥ് കോവിന്ദിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ചിത്രം ഉൾപ്പെടെയാണ് നടി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം …
”മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്ജിയുമായി സദസ്സ് പങ്കിടാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും തോന്നുന്നു.എന്റെ സംസാരത്തെ അദ്ദേഹം അഭിനന്ദിച്ചപ്പോൾ വലിയ ആഹ്‌ളാദം തോന്നി,ചിത്രങ്ങളിൽ കാണുന്ന കുട്ടിയെപോലെയാണ് ആ സമയത്ത് ഞാൻ അവിടെ ഇരുന്ന് അദ്ദേഹത്തിൻറെ വാക്കുകൾ കേട്ടത്.പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ച ബഹ്‌റൈൻ എസ്‌എൻസി, ജിഎസ്‌എസ്, ബഹ്‌റൈൻ ബില്ലാവാസ് എന്നിവയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു ..
”വിദ്യാഭ്യാസ മന്ത്രി ശ്രീ മധു ബംഗാരപ്പ അദ്ദേഹത്തിന്റെ എക്‌സലൻസി ഡോ മുഹമ്മദ് ബഹ്‌സാദ്, (വിദേശകാര്യ അണ്ടർസെക്രട്ടറി) അവരുടെ എക്‌സലൻസി (സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി) സ്വാമി സച്ചിദാനന്ദ പ്രസിഡന്റ് ശിവഗിരി മഠം, ചെയർമാൻ ബികെജി ഹോൾഡിംഗ്സ്, ശ്രീനാരായണ കമ്മ്യൂണിറ്റിയുടെ രക്ഷാധികാരി ശ്രീ കെ ജി ബാബുരാജൻ എന്നിവരെ കാണാനും എനിക്ക് അവസരം ലഭിച്ചു.”എന്നും നടി പോസ്റ്റിൽ പറയുന്നു.
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ഗുരു സേവാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബഹ്‌റൈനിൽ പരിപാടി സംഘടിപ്പിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ് അലി, കെ.ജി.ബാബുരാജൻ, ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ് ഇന്ത്യയിലെയും ബഹ്‌റൈനിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.