ധോണി നിർമ്മിക്കുന്ന ചിത്രത്തിൽ നായകാനായി ദളപതി വിജയ്…വാർത്തകൾ കാണാം..

നിരവധി ആരാധകർ ഉള്ള നടനാണ് ദളപതി വിജയ്.നിരവധി ചിത്രത്തിലൂടെ താരം തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുകയാണ്.

ദളപതിയുടെ ജന്മം പ്രമാണിച്ച് ഒട്ടേറെ പുത്തൻ അപ്ഡേറ്റുകൾ പുറത്തു വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ ധോണി നിർമിക്കുന്ന പുതിയ ചിത്രത്തിൽ നായകനാക്കാൻ പോകുന്നത് വിജയ് ആണെന്ന ന്യൂസ് ആണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.സിനിമാ നിർമാണ രംഗത്തേക്ക് ധോണി വരുന്നതായി നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു.

ആദ്യം താരം ബോളിവുഡിലേക്കാണ് ചിത്രം നിർമിക്കുന്നത് എന്ന വാർത്തകൾ ആണ് പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ദളപതി വിജയ് യുടെ ചിത്രമാണ് ധോണി നിർമ്മിക്കുന്നത് എന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്..വിജയ് യുടെ ഈയിടെ റിലീസ് ചെയ്‌ത ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന് മികച്ച അഭിപ്രായം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

വിജയ് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രം വംഷി സംവിധാനം ചെയ്യുന്ന ദളപതി 66 ആണ്. വിജയ് ഇരട്ട വേഷത്തിൽ ആണ് ചിത്രത്തിൽ എത്തുന്നത് എന്ന വാർത്തയാണ് പുറത്തുവന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദളപതി 66.

 

Leave a Comment