നവംബര്‍ 30-ന് ദുബായില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധമുയര്‍ത്തിയത് 12 വയസുകാരിയായ ഒരു പെണ്‍കുട്ടി. പ്രതിഷേധം കണ്ട എല്ലാവരും ചോദിച്ച ചോദ്യമാണ്
ആരായിരുന്നു ആ പെണ്‍കുട്ടി. ഇന്ത്യാക്കാരിയായ ലിസിപ്രിയ കംഗുജമായിരുന്നു ആ പെണ്‍കുട്ടി. ‘ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, നമ്മുടെ ഭൂമിയെ സംരക്ഷിക്കുക’ എന്ന പ്ലക്കാര്‍ഡുമായിട്ടാണ് ലിസിപ്രിയ കംഗുജം കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദിയിലേക്കെത്തിയത്.’കല്‍ക്കരി, ഓയില്‍, ഗ്യാസ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ ഒന്നിക്കണം. കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രധാന ഉറവിടങ്ങളിലൊന്ന് കല്‍ക്കരിയുടെ ഉപയോഗമാണ്. ഇന്നത്തെ പ്രവൃത്തിയാകും ഭാവി തീരുമാനിക്കുകയെന്ന് പറഞ്ഞാണ് പ്ലക്കാര്‍ഡുമായി വേദിയിലെത്തിയ ലിസിപ്രിയ പറഞ്ഞത്. പ്രതിഷേധമുയര്‍ത്തിയതോടെ
My interview with @BBCWorld News yesterday. pic.twitter.com/Oryl6Phbrt
— Licypriya Kangujam (@LicypriyaK) December 13, 2023
സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് ലിസിപ്രിയയെ പിടിച്ചുമാറ്റുകയായിരുന്നു. 30 മിനുട്ടോളം പ്രതിഷേധത്തിന്റെ പേരില്‍ തന്നെ പിടിച്ചുവെച്ചുവെന്ന് ലിസിപ്രിയ പറഞ്ഞു. കോപ് 28ഡയറക്ടര്‍ ജനറല്‍ അംബാസഡര്‍ മാജിദ് അല്‍ സുവൈദി പെണ്‍കുട്ടിയെ പ്രോത്സാഹിപ്പിച്ചെങ്കിലും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രതിഷേധിക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തു. നിങ്ങള്‍ ശരിക്കും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് എതിരാണ് എങ്കില്‍, നിങ്ങള്‍ എന്നെ പിന്തുണയ്ക്കുകയും എന്റെ ബാഡ്ജുകള്‍ ഉടനടി റിലീസ് ചെയ്യുകയും വേണം. ഇത് യുഎന്‍ തത്ത്വത്തിന് വിരുദ്ധമായ യുഎന്‍ പരിസരത്ത് നടക്കുന്ന കടുത്ത ബാലാവകാശ ലംഘനവും ദുരുപയോഗവുമാണ്. ‘എനിക്ക് യുഎന്നില്‍ ശബ്ദം ഉയര്‍ത്താന്‍ അവകാശമുണ്ടെന്നും ലിസിപ്രിയ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ലിസി പ്രിയ നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞ കുട്ടിയാണ്. വനിതാദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകളായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനുവേണ്ടിലിസിപ്രിയയെ തെരഞ്ഞെടുത്തിരുന്നു. തന്റെ വാക്കുകള്‍ കേള്‍ക്കാത്ത പ്രധാനമന്ത്രിയുടെ അംഗീകാരം തനിക്ക് വേണ്ടെന്ന് എട്ട് വയസുകാരി ഉറച്ച സ്വരത്തോടെയാണ് പറഞ്ഞത്. ‘ഷി ഇന്‍സ്‌പൈര്‍സ് അസ്’ എന്ന പരിപാടിയിലേക്ക് പ്രധാനമന്ത്രി ലിസിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ ക്ഷണം സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു അന്ന് ആ എട്ട് വയസുകാരി ചെയ്തത്. ”പ്രിയപ്പെട്ട നരേന്ദ്രമോദി ജീ, നിങ്ങള്‍ എന്റെ ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ ദയവുചെയ്ത് എന്നെ ആഘോഷിക്കരുത്. രാജ്യത്തെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ പട്ടികയിലേക്ക് എന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ട്. ഞാന്‍ ഒരുപാട് ആലോചിച്ചു ഒടുവില്‍ ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.’ എന്നാണ് ലിസിപ്രിയ ട്വിറ്ററില്‍ കുറിച്ചത്.
താജ്മഹലിന് സമീപത്തുള്ള പ്ലാസ്റ്റിക് മലിനീകരണത്തിന് എതിരെയും ലിസിപ്രിയ പ്രതിഷേധിച്ചിരുന്നു. ‘താജ്മഹലിന്റെ സൗന്ദര്യത്തിനു പിന്നില്‍ പ്ലാസ്റ്റിക് മലിനീകരണം’ എന്നെഴുതി പ്ലക്കാര്‍ഡ് കയ്യില്‍ പിടിച്ച് താജ്മഹലിന്റെ അടുത്ത് നിന്നെടുത്ത ഫോട്ടോ അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടു. പോസ്റ്റ് ശ്രദ്ധയില്‍ പെട്ട ആഗ്ര നഗരസഭാധികൃതര്‍ വളരെ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച് താജ്മഹല്‍ പ്രദേശത്തെ യമുനാതീരം പ്ലാസ്റ്റിക് മുക്തമാക്കി.
ആരാണ് ലിസിപ്രിയ? എന്തിന് വേണ്ടിയാണ് സമരങ്ങള്‍?
ലിസിപ്രിയ കംഗുജം എന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍12 വയസാണ് പ്രായം. പക്ഷേ, അവളെ ഒരു കൊച്ചുകുട്ടിയെന്ന് പറഞ്ഞു ചെറുതായി കാണാന്‍ സാധിക്കില്ല. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവര്‍ത്തകയാണ് ഈ പെണ്‍കുട്ടി. എട്ട് വയസ്സുള്ളപ്പോള്‍ 2019 ഫെബ്രുവരിയില്‍ ഏഴാമത്തെ വയസ്സില്‍ ഭുവനേശ്വറിലെ സ്‌കൂളില്‍ നിന്ന് പഠിപ്പ് മതിയാക്കി ന്യൂഡല്‍ഹിയിലേക്ക് വണ്ടികയറിയപ്പോള്‍ അവള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഡല്‍ഹിലെത്തിയ അവള്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് വെയിലും മഴയും സഹിച്ച് ആഴ്ചകളോളം നിന്നു. അവളുടെ കൈയില്‍ ഡിയര്‍ മിസ്റ്റര്‍ മോഡി ആന്‍ഡ് എംപി. പാസ് ദ ക്ലൈമറ്റ് ചേഞ്ച് ലോ, ആക്ട് നൗ എന്ന് എഴുതിയ ഒരു ഫലകവും ഉണ്ടായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നില്‍ക്കുകയും കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കാന്‍ പ്രധാനമന്ത്രി മോദിയോട് ആഹ്വാനം ചെയ്യുകയും ചെയ്തു അവള്‍. ആഴ്ചകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ ആറിലധികം എംപിമാര്‍ ലിസിപ്രിയയെ പിന്തുണയ്ക്കാനായി മുന്നോട്ടുവന്നു. അങ്ങനെ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജൂലൈ 24 -ന് ലോക്‌സഭയില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ചര്‍ച്ച ഉണ്ടായി.
മണിപ്പൂരില്‍ ജനിച്ച ലിസിപ്രിയ കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അവളെത്തേടി ഒരുപാട് അംഗീകാരങ്ങളും വന്നുചേര്‍ന്നു. ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സ്-ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസില്‍ നിന്നുള്ള ലോക ശിശു സമാധാന സമ്മാനം, അന്താരാഷ്ട്ര യുവജന സമിതിയില്‍ നിന്നുള്ള ഇന്ത്യ സമാധാന സമ്മാനം,2019ല്‍ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധിഅവാര്‍ഡുകള്‍ നേടി. 2019 -ലെ ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ പ്രഭാഷകയായിരുന്നു ഈ പെണ്‍കുട്ടി.
‘ഞാന്‍ വളരെ ചെറുപ്പം മുതലേ എന്റെ അച്ഛന്റെ കൂടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലും, സെമിനാറുകളിലും, വര്‍ക്ക് ഷോപ്പുകളിലും പങ്കെടുക്കുമായിരുന്നു. പരിസ്ഥിതിയോട് എനിക്ക് വല്ലാത്ത സ്‌നേഹവും കരുതലുമാണ്. 2015 -ല്‍, നേപ്പാള്‍ ഭൂകമ്പസമയത്ത്, ദുരിതബാധിതരെ സഹായിക്കാനായി നടത്തിയ ധനസമാഹരണത്തില്‍ ഞാനും എന്റെ അച്ഛനോടൊപ്പം കൂടി. കുട്ടികള്‍ക്ക് വീടും മാതാപിതാക്കളെയും നഷ്ടപ്പെട്ടത് കണ്ട് ഞാന്‍ കരഞ്ഞുപോയി’ എന്നാണ് അവള്‍ ഒരു ഇന്റര്‍വ്യുവില്‍ പറഞ്ഞത്.
ഉലാന്‍ബത്തറില്‍ നടന്ന ഏഷ്യാ മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ റിഡക്ഷനില്‍ പങ്കെടുക്കാന്‍ 2018 -ല്‍ കംഗുജത്തിന് അവസരം ലഭിച്ചു. അവിടെയാണ് താന്‍ ആദ്യമായി ലോക നേതാക്കള്‍ക്ക് മുന്നില്‍ സംസാരിച്ചത്. അത് പെണ്‍കുട്ടിയുടെ ജീവിതത്തെ മാറ്റിമറിച്ചു. അവിടെനിന്ന് തിരിച്ചെത്തിയ അവള്‍ പരിസ്ഥിതി സംരക്ഷണത്തിനായി ചൈല്‍ഡ് മൂവ്‌മെന്റ് എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കു വയ്ക്കാനായി ലോകത്തിന്റെ പല കോണിലേക്കും ഇന്നും യാത്രകള്‍ തുടരുകയാണ് ലിസിപ്രിയ.’ഇതുവരെ, ഞാന്‍ 32 രാജ്യങ്ങളില്‍ പോയിട്ടുണ്ട്. ഈ സംഘടന ആരംഭിക്കുമ്പോള്‍, ഞാന്‍ തനിച്ചായിരുന്നു, പക്ഷേ, ഇന്ന് എനിക്ക് ലോകമെമ്പാടും ആയിരക്കണക്കിന് ആളുകള്‍ എനിക്കൊപ്പം പിന്തുണയുമായുണ്ടെന്ന് കംഗുജം പറഞ്ഞു. 2019-ല്‍ സ്പെയിനില്‍ സംഘടിപ്പിച്ച കോപ് 25 കാലാവസ്ഥാ ഉച്ചകോടിയിലും ലിസിപ്രിയ പങ്കെടുത്തിരുന്നു. 2018-ലാണ് ലിസിപ്രിയ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുവെയ്ക്കുന്നത്.
ഇന്ത്യയുടെ ഗ്രേറ്റയെന്ന് മാധ്യമങ്ങള്‍ ലിസിപ്രിയയെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ തന്നെ ഇന്ത്യയുടെ ഗ്രേറ്റയെന്ന് വിളിക്കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോട് ലിസിപ്രിയ പറഞ്ഞിരുന്നു.”പ്രിയപ്പെട്ട മാധ്യമങ്ങളേ.. എന്നെ ഇന്ത ്യയുടെ ഗ്രേറ്റയെന്ന് വിളിക്കുന്നത് നിര്‍ത്തൂ. ഞാന്‍ ഗ്രറ്റയെ പോലെ ആവാനല്ല സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നത്. തീര്‍ ച്ചയായും അവര്‍ എന്നെ പ്രചോദിപ്പിക്കുന്നവരില്‍ ഒരാളാണ്. ഏറെ സ്വാധീനിക്കുന്നയാളുമാണ്. ഞങ്ങള്‍ക്ക് സമാന ലക്ഷ്യമാണെങ്കിലും എനിക്ക് എേന്റതായ വ്യക്തിത്വവും കഥയുമുണ്ട്. ഗ്രേറ്റ തുടങ്ങുന്നതിനേക്കാള്‍ മുമ്പ് 2018 ജൂലൈ മുതല്‍ തന്നെ ഞാന്‍ എന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.” -ലിസിപ്രിയ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.
12 വയസുള്ള കുട്ടി വിചാരിച്ചാല്‍ പലതും നടക്കുമെന്ന് തെളിയിക്കുകയാണ് കംഗുജം. അവളുടെ പ്രതിഷേധം ഇനിയും ഒരുപാട് നല്ല മാറ്റങ്ങള്‍ നമ്മുടെ രാജ്യത്ത് കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ നല്‍ണമെന്നാണ് കുട്ടിയുടെ അച്ഛന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു.
കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. അതേസമയം, നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്കെതിരെ പ്രൊസീക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാര്‍ സി ഐ ആയിരുന്ന ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയില്‍ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടു പേരും എസ് സി വിഭാഗത്ത
കേസില്‍ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. അടുത്തയിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റര്‍ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. അനാവശ്യ പരാതികള്‍ നല്‍കി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയില്‍ നടത്തിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിട്ടുണ്ട്. വിചാരണക്കിടെ പുതിയ ജഡ്ജി ചര്‍ജ്ജെടുത്തും വിധി പ്രസ്താവം വൈകിപ്പിച്ചു.
ലോക്‌സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിന് 15 പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍
സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിന് 15 പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. ലോക്‌സഭയില്‍ നിന്ന് 14 എം.പിമാരെയും രാജ്യസഭയില്‍ നിന്ന് ഒരാളെയുമാണ് ശൈത്യകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ സസ്പെന്‍ഡ് ചെയ്തത്.
ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എസ്. ജോതിമണി, രമ്യ ഹരിദാസ് എന്നീ അഞ്ച് കോണ്‍ഗ്രസ് എം.പിമാരെയാണ് ആദ്യം ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോണ്‍ഗ്രസ് എം.പിമാരായ ബെന്നി ബെഹനാന്‍, മാണിക്യം ടാഗോര്‍, മുഹമ്മദ് ജാവേദ്, വി.കെ.ശ്രീകണ്ഠന്‍, ഡിഎംകെ എംപിമാരായ കനിമൊഴി, എസ്.ആര്‍. പാര്‍ഥിപന്‍, സിപിഎം എംപിമാരായ പി.ആര്‍. നടരാജന്‍, എസ്. വെങ്കിടേശന്‍, സിപിഐ എംപി കെ. സുബ്രമണ്യം എന്നിവരെക്കൂടി സസ്പെന്‍ഡ് ചെയ്തു.
പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ആദ്യം ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. ‘സഭയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, എസ്.ജ്യോതിമണി, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പെരുമാറ്റം ഗൗരവമായാണ് സഭ കാണുന്നത്. ഇവരെ ശേഷിക്കുന്ന കാലയളിലേക്ക് സസ്പെന്‍ഡ് ചെയ്തതായി അറിയിക്കുന്നു’, പ്രഹ്‌ളാദ് ജോഷി പറഞ്ഞു. ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യക്കോസ്, ഹൈബി ഈഡന്‍ എന്നീ കോണ്‍ഗ്രസ് എം.പി.മാര്‍ക്ക് സ്പീക്കര്‍ പേരെടുത്തുപറഞ്ഞ് മുന്നറിയിപ്പും നല്‍കിയിരുന്നു.
ബുധനാഴ്ചയുണ്ടായ സുരക്ഷാവീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല ലോക്സഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞുവെങ്കിലും, തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍
കുന്നുമ്മക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍. ഒഞ്ചിയം നെല്ലാച്ചേരി ഇല്ലത്ത് താഴക്കുനി നബീസ (60) ആണ് അറസ്റ്റിലായത്. പ്രതിയെ ഡിസംബര്‍ 28 വരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടിയിലെ വനിത ജയിലിലേക്കു നബീസയെ മാറ്റി. നബീസയുടെ മര്‍ദനവും ഗാര്‍ഹിക പീഡനവുമാണു ഷബ്നയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്നു രാവിലെ കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ നിന്നാണ് നബീസയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നബീസ നല്‍കിയിരുന്നു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കവേയാണു പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ അമ്മാവന്‍ ഹനീഫയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹനീഫ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കേസില്‍ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, സഹോദരി ഹഫ്സത്ത് എന്നിവരെ പിടികൂടാനുണ്ട്.