കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഇനി മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കും. കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഒക്ടോബർ 29നായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ മുഴുവൻ ആസൂത്രണവും തന്റേത് മാത്രമെന്ന് ഡൊമിനിക് മാർട്ടിൻ പൊലീസിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നും, പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

തന്റെ സ്വന്തം വീട്ടിൽ വെച്ചാണ് സ്ഫോടക വസ്തു തയ്യാറാക്കിയത് എന്നും, രണ്ട് മാസം മുമ്പേതന്നെ സ്ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്നും, കൂടുതൽ വിവരങ്ങൾ യൂട്യൂബ് നോക്കി പഠിച്ചതാണെന്നുമാണ് ഡൊമിനിക് പറഞ്ഞത്. സ്ഫോടനത്തിന്റെ തലേദിവസം ബോംബ് നിർമ്മിക്കുകയും, പുലർച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടിൽ നിന്നും ഇറങ്ങുകയും ചെയ്തു. പിന്നീട് രാവിലെ ഏഴരയോടെ സാമ്ര കൺവൻഷൻ സെന്ററിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിലേക്ക് സ്കൂട്ടറിൽ എത്തുകയായിരുന്നു. കസേരകൾക്കിടയിലാണ് ബോംബ് വെച്ചത് എന്നും, ടിഫിൻ ബോക്സിലല്ല എന്നും ഡൊമിനിക് പറഞ്ഞു. നാല് റിമോട്ടുകൾ വാങ്ങിയിരുന്നു, അതിൽ രണ്ടെണ്ണം മാത്രമാണ് ഉപയോ​ഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിൽ ഉൾപ്പെടുന്നുണ്ട്. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി പൊലീസിന് നൽകിയിട്ടുണ്ട്.

കളമശ്ശേരിയിൽ സ്ഫോടനം നടക്കുന്ന സമയത്ത് ഡൊമിനിക് മാർ‌ട്ടിന്റെ ഭാര്യമാതാവും സഹോദര ഭാര്യയും കൺവൻഷൻ സെന്ററിലുണ്ടായിരുന്നുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഡൊമിനിക് മാർട്ടിന്റെ ഭാര്യ മിനിയുടെ മൊഴിയിലാണ് ഇക്കാര്യ വ്യക്തമായത്. കൊച്ചി എളംകുളം സ്വദേശിയാണ് ഡൊമിനിക് മാർട്ടിൻ എന്ന ഈ പ്രതി. താനാണ് സ്ഫോടനം നടത്തിയതെന്ന് അറിയിച്ച് ഇയാൾ പൊലീസിൽ സ്വയം കീഴടങ്ങുകയായിരുന്നു. അതിനുമുൻപ് തൃശൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നും ഇയാൾ ഫേസ്ബുക്കിൽ വിഡിയോ ചെയ്തിരുന്നു. പ്രതി താനാണെന്ന് പറഞ്ഞുകൊണ്ടുള്ള വിഡിയോ ആയിരുന്നു അത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ആ പ്രാർത്ഥന ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിവസമാണ് കളമശ്ശേരിയിൽ സ്ഫോടനമുണ്ടായത്.

ആരാണ് യഹോവ സാക്ഷികൾ?

ആരാണ് യഹോവ സാക്ഷികൾ? മുഖ്യധാരാ ക്രൈസ്തവരിൽ നിന്നും വ്യത്യസ്തരാണവർ. കളമശ്ശേരിയിലെ സ്ഫോടനത്തോടെ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല യഹോവ സാക്ഷികൾ. അല്ലെങ്കിൽ സ്‌ഫോടനക്കേസിലെ പ്രതി താൻ ആണെന്ന് അവകാശപ്പെടുന്ന ഡൊമിനിക് മാർട്ടിൻ പറഞ്ഞതോടെ നാലാള് അറിഞ്ഞ ഒരു പ്രസ്ഥനമല്ല യഹോവ സാക്ഷികളുടേത്.

വലിയ ആഘോഷമോ ആഡംബരമോ കാണിക്കാതെ പൊതുവെ ലളിത ജീവിതം നയിച്ചുവരുന്ന ഈ വിഭാഗത്തേക്കുറിച്ച് മറ്റു മതവിഭാഗങ്ങളിലുള്ളവർക്ക് ആഴത്തിലുള്ള അറിവില്ല. എന്നാൽ വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ കാണാൻ കഴിയും അവർ ആരാണെന്നും അവരുടെ ലക്ഷ്യം എന്താണെന്നും അവർ പഠിപ്പിക്കുന്നത് എന്താണെന്നും അവർ എങ്ങനെ യഹോവ സാക്ഷികൾ ആയെന്നും….

പുനരുദ്ധാരണ വിശ്വാസങ്ങളും സഹസ്രാബ്ദ വാഴ്ചക്കാരുമായിട്ടുള്ള അന്താരാഷ്ട്ര ക്രിസ്തീയ വിഭാഗം. യഹോവ സാക്ഷികൾ 1905-ൽ കേരളത്തിൽ പ്രചാരണത്തിനെത്തിയെങ്കിലും ജനങ്ങൾക്കിടയിൽ ഇവർക്ക് സജീവകൻ കഴിഞ്ഞിരുന്നില്ല. 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന നാമം രൂപപ്പെട്ടു. അമേരിക്കക്കാരനായ ചാൾസ് ടെയ്‌സ് റസ്സൽ എന്ന ബൈബിൾ ഗവേഷകൻ, 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പല നവീകരണങ്ങൾക്കു ശേഷം യഹോവ സാക്ഷികൾ എന്ന നാമത്തെ സ്വീകരിച്ചത്.

യഥാർത്ഥത്തിൽ യഹോവയുടെ സാക്ഷികൾ എന്നതാണ് ഇവരുടെ ഔദ്യോഗിക നാമം. എന്നാൽ കേരളത്തിൽ ഇവരെ ‘യഹോവാ സാക്ഷികൾ’ എന്നാണ് വിളിക്കുന്നതും അറിയപ്പെടുന്നതും. യഹോവയുടെ സാക്ഷികളുടെ സ്ഥാപകനാണു സി ടി റസ്സൽ. അദ്ദേഹം 1912ൽ തിരുവനന്തപുരത്ത് പ്രസംഗിച്ച സ്ഥലം ഇപ്പോഴും റസ്സൽപുരം എന്നാണ് അറിയപ്പെടുന്നത്. യഹോവ സാക്ഷികൾ ബൈബിളിനെ അംഗീകരിക്കുന്നവരാണെന്നാണ് അവർ സ്ഥാപിക്കുന്നത്.


എന്നാൽ അവർ മൗലിക വാദികളല്ലെന്നും അവകാശപ്പെടുന്നു. അവർ ഇന്നും വിശ്വസിക്കുന്നത് ബൈബിളിലെ പല ഭാഗങ്ങളും അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ടവയല്ലെന്നാണ്. കാരണം അവയെല്ലാം എഴുതിയിരിക്കുന്നത് ആലങ്കാരിക ഭാഷയിലോ പ്രതീകങ്ങൾ ഉപയോഗിച്ചോ ആണെന്നാണ്. എന്നാൽ യേശുവിന്റെ പഠിപ്പിക്കലും മാതൃക പിൻപറ്റുകയും രക്ഷകനും ദൈവ പുത്രനുമെന്ന നിലയിൽ ആദരിക്കുകയും ചെയ്യുന്നു.


അതുകൊണ്ട് തന്നെയും ആ അർത്ഥത്തിൽ അവർ ക്രിസ്ത്യാനികളായാണ് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നത്. എങ്കിൽ പോലും യേശു സർവശക്തനായ ദൈവമല്ലെന്നും ത്രിത്വോപദേശത്തിന് തിരുവെഴുത്തടിസ്ഥാനമല്ലെന്നും ബൈബിളിൽ നിന്നും പഠിച്ചിരിക്കുന്നുവെന്നുമാണ് യഹോവ സാക്ഷികൾ അവകാശപ്പെടുന്നത്. അവരുടെ കണ്ണിൽ സ്വർഗത്തിൽ നിന്നും ഭരിക്കുന്ന ഒരു യഥാർത്ഥ സർക്കാരാണ് ദൈവരാജ്യം എന്ന് പറയുന്നത്.

അത് അല്ലാതെ ക്രിസ്ത്യാനികളുടെ ഹൃദയത്തിൽ തോന്നുന്ന ഒരു അവസ്ഥയല്ല ദൈവാരാജ്യമെന്നും അവർ പറയുന്നു. അതോടൊപ്പം തന്നെ അവർ അവക്ഷപ്പെടുന്ന മറ്റൊരു കാര്യം, മനുഷ്യ സർക്കാരുകളെയെല്ലാം നീക്കിയ ശേഷം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റപ്പെടുമെന്നും ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നതിന് അനുസരിച്ച് നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്ത് ആയതിനാൽ ദൈവരാജ്യം എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളെല്ലാം നടപ്പിലാക്കുമെന്നുമാണ്.

അവർ വിശ്വസിക്കുന്നത് യേശു സ്വർഗത്തിൽ നിന്ന് ഭരിക്കുന്ന ദൈവരാജ്യത്തിന്റെ രാജാവാണെന്നും ആ ഭരണം 1914-ൽ ആരംഭിച്ചുവെന്നും ആണ്. യഹോവ സാക്ഷികൾ ആരാധനാലയത്തെ ‘രാജ്യഹാൾ’ എന്നാണ് വിളിക്കപ്പെടുന്നത്.. അവർ ആരാധനയ്ക്കായി കുരിശോ മറ്റു വിഗ്രഹങ്ങളോ ഉപയോഗിക്കാറില്ല. മറിച്ച് ഇവർ ചെയുന്നത്, വീടുതോറുമുള്ള സുവിശേഷ പ്രവർത്തനം ആണ്. അതാണ് ഇവരുടെ മുഖമുദ്രയും. വീക്ഷാഗോപുരം, ഉണരുക എന്നീ മാസികകൾ എല്ലാം യഹോവ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളാണ്.

അതേസമയം മത പ്രേരിതമായും, രാഷ്ട്രീയ പ്രേരിതമായും യഹോവ സാക്ഷികൾക്കെതിരെയുള്ള നീക്കങ്ങളും അക്രമങ്ങളും മിക്ക രാജ്യങ്ങളിലും തന്നെ ഉണ്ടായിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളും, പ്രസിദ്ധീകരണങ്ങളും ഇപ്പോഴും ചൈന, വിയറ്റ്‌നാം, ഇസ്ലാമിക രാജ്യങ്ങൾ തുടങ്ങിയവയിൽ നിരോധിച്ചിരിക്കുന്നതാണ്. 75 ലക്ഷത്തിലധികം വിശ്വാസികൾ ഇതിലേർപ്പെടുന്നത് പ്രചാരണ വേളകളിലാണ്. ലോകത്താകമാനായി ഏതാണ്ട് 240 ദേശങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട് ഇവർ. പ്രതി ഡൊമിനിക് മാർട്ടിൻ പറഞ്ഞതനുസരിച്ച് പ്രതിയുടെ വൈരാഗ്യം ചെറുതല്ലെന്നാണ് മനസിലാക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

“1xbet Maroc Apk Télécharger L’application Mobile En Déambulant Androi

"1xbet Maroc Apk Télécharger L'application Mobile En Déambulant AndroidBookmaker...

How many Lung Capillaries Are There?

When it pertains to understanding the human makeup, the...

What is the BRAT Diet plan?

The BRAT diet plan is a well-known dietary method...

Recognizing Kind 1 Diabetes Mellitus: Causes and Threat Factors

Kind 1 diabetes mellitus is a persistent problem characterized...