തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സമരവുമായി മുന്നോട്ട് പോകുകയാണ്. 23 മുതല്‍ മലയാള സിനിമകള്‍ റീലിസ് ചെയ്യില്ലെന്ന് നിലപാടാണ് ഫിയോക്കിനുള്ളത്. സമരം മുന്നോട്ട് പോകുന്നതിന്റെ അടിസ്ഥാനത്തില്‍ മുനിര്‍മ്മാതാക്കളുടെ സംഘടന അടിയന്തിരമായി യോഗം ചേര്‍ന്നു. നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിയോക്കിന്റെ ചെയര്‍മാന്‍ നടന്‍ ദിലീപ്, വൈസ് ചെയര്‍മാന്‍ ആന്റണി പെരുമ്പാവൂര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, വര്‍ക്കിംഗ് സെക്രട്ടറി സോഹന്സീനുലാല്‍, നിര്‍മ്മാതാക്കളുടെ സംഘടനയിലെ എസിക്യൂട്ടീവ് മെമ്പര്‍മാരും,വിതരണക്കാരുടെ സംഘടനയിലെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും, പ്രസിഡന്റും ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തു.
രണ്ട് സംഘടനകളും നടന്‍ ദിലീപിനെ കാര്യങ്ങള്‍ അറിയിച്ചു. ഒരു കാര്യവും അറിയിക്കാതെ വളരെ പെട്ടെന്നാണ് സമരം പ്രഖ്യാപിച്ചതെന്നും, മലയാള സിനിമയോട് എന്താണ് അലര്‍ജിയെന്ന് ഇവര്‍ മുന്നോട്ട് വെച്ചത്. ഞാന്‍ യാത്രയിലായിരുന്നു, ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാറുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുള്ള ഉറപ്പാണ് ഇന്നലെ ദിലീപില്‍ നിന്ന്് ലഭിച്ചത്. സിയാദ് വ്യക്തിഹത്യ ചെയ്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ക്ഷമപറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ദിലിപ് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടില്ലെങ്കില്‍ വിജയകുമാറിനെ മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. വിജയകുമാറും സെക്രട്ടറിയും മാത്രം അറിഞ്ഞ് കൊണ്ട് മാത്രമാണെന്നാണ് മൂവീ വേള്‍ഡ് മീഡിയയുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ പറഞ്ഞത്. ഈ സമരത്തില്‍ പല ആളുകള്‍ക്കും എതിര്‍പ്പുണ്ട്. ഈ തീരുമാനം ഒറ്റയ്ക്ക് എടുത്തതാണെങ്കില്‍ സമരം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദിലിപിന്റെ ചര്‍ച്ച നിര്‍ണായകമാവുകയാണ്.
28 ന് ഫിലിം ചേംബര്‍ അസോസിയേഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആ ചര്‍ച്ചയ്ക്ക് മുന്നോടിയായി എന്തിനാണ് സനമരം പ്രഖ്യാപിച്ചതെന്നുള്ള ചോദ്യവും ബാക്കിയാവുകയാണ്.
അതേസമയം, സമരവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഇന്ന് മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി. ഇന്ന് റിലീസ് ചെയ്യേണ്ട രണ്ട് ചിത്രങ്ങള്‍ നേരത്തെ തന്നെ മാറ്റിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത നിര്‍മ്മാതാക്കളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നതാണ് നിലപാട്. സ്വന്തമായി പ്രൊജക്ടര്‍ വാങ്ങിയില്ലെന്ന പേരില്‍ ഏതെങ്കിലും തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ നല്‍കിയില്ലെങ്കില്‍ ആ സിനിമ ഫിയോക്കിന്റെ കീഴിലുള്ള ഒരു തിയേറ്ററിലും ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കില്ല. പ്രൊജക്ടറുകളുടെ വില ഉയരുന്നതിനാല്‍ ഇവ വാങ്ങാന്‍ അസാധ്യമാണെന്ന് ഫിയോക്ക് പറയുന്നു. സിനിമ 20-30 കഴിയുമ്പോള്‍ തന്നെ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഒരാള്‍ തിയേറ്ററിലെത്തി സിനിമ എങ്ങനെ കാണുമെന്നും ഫിയോക്ക് ചോദ്യം ഉന്നയിച്ചിരുന്നു.
തിയേറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍മ്മാതാക്കള്‍ പരിഹാരം കാണണം തുടങ്ങിയവയാണ് ഇവരുടെ ആവശ്യം. സിനിമ റിലീസ് ചെയ്ത് 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാര്‍. എന്നാല്‍ തുടര്‍ച്ചയായി കരാര്‍ ലംഘിക്കുന്നു. അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഫിയോക്കിന്റെ നിലപാട്.
കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും- എം.വി. ഗോവിന്ദന്‍
കൊയിലാണ്ടിയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിനുപിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നത് ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൃഗീയമായാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നില്‍കൊണ്ടുവരണം. ശക്തമായ നടപടിവേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. പോലീസ് പിടിയിലായ വ്യക്തിയ്ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. മുമ്പ് പാര്‍ട്ടി മെമ്പറായിരുന്നു. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത തെറ്റായ പ്രവണതകള്‍ കാട്ടിയതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ഗള്‍ഫിലേക്ക് പോയി തിരിച്ചുവന്നതിനുശേഷവും ഇയാള്‍ തെറ്റായ നിലപാടുകള്‍ തുടര്‍ന്നു. ഇയാളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളെല്ലാം പാര്‍ട്ടിയ്ക്ക് എതിരാണ്. കൊല്ലപ്പെട്ട സത്യനാഥനും ഇയാളും തമ്മില്‍ വ്യക്തിപരമായി വലിയ പ്രശ്‌നം ഉണ്ടായിരുന്നു. ഇയാള്‍ക്ക് സത്യനാഥനോട് വലിയ പക ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി കേസിലെ ഹൈക്കോടതി വിധി സിപിഎം നിലപാട് ശരിവെക്കുന്നതാണെന്നും ഇക്കാര്യം കോടതി ഉറപ്പിച്ചുപറയുകയാണെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍വെച്ച് പി.മോഹനന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ടി.പി വധത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വ്യാജ ഗൂഢാലോചന കെട്ടിച്ചമച്ച ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസില്‍ പി.മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വര്‍ഷങ്ങളോളം ജയിലില്‍ അടച്ചു. പാര്‍ട്ടിയേയും നേതാക്കളെയും പ്രതിയാക്കി കൈകാര്യം ചെയ്യുകയാണ് യുഡിഎഫ് ചെയ്തത്. എന്നാല്‍, കേസില്‍ ഒരുതരത്തിലും പങ്കില്ലെന്ന കൃത്യമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. എന്തു തോന്നിവാസവും പറയാമെന്നാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ മകള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
തദ്ദേശസ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള വിധി അനുകൂലമാണെന്നും മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തദ്ദേശ ഉപതിരഞ്ഞെടുപ്പിന്റെ പൂര്‍ണഫലം പുറത്തുവരുമ്പോള്‍ മികച്ചനേട്ടം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ നടക്കുന്ന കടന്നാക്രമങ്ങളെ ജനങ്ങള്‍ നേരിടുമെന്ന് തെളിയിക്കുന്നത് ഇത്തരം ഫലങ്ങളാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ മായിക്കാന്‍ ഒരുശക്തിയ്ക്കും കഴിയില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം 27-നാണ് നടക്കുകയെന്നും അതിനുമുന്‍പ് ഒന്നും പറയാന്‍ കഴിയില്ലെന്നും എം.വി.ഗോവിന്ദന്‍ അറിയിച്ചു.
വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: നേമത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം സ്റ്റേഷനിലെത്തിച്ചു.
ബീമാപള്ളിയില്‍ ക്ലിനിക്ക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശിയായ ശിഹാബുദ്ദീന്‍, ഷമീറയെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരമുണ്ടായിരുന്നു. പാലക്കാടുള്ള വ്യാജ സിദ്ധന്റെ ശിഷ്യനാണ് ഇയാള്‍ എന്നാണ് സൂചന. പ്രസവം എടുക്കുന്നതിന് ശരിയായ പരിചരണം ലഭിക്കാതിരുന്നത് യുവതിയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് വിവരം.
ചൊവ്വാഴ്ചയായിരുന്നു വീട്ടില്‍ നടന്ന പ്രസവത്തിനിടയില്‍ പുത്തന്‍ പീടികയില്‍ കുഞ്ഞിമരയ്ക്കാര്‍, ഫാത്തിമബീവി ദമ്പതിമാരുടെ മകള്‍ ഷമീറ (36)യും നവജാത ശിശുവും മരിച്ചത്. സംഭവത്തില്‍, ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ത്തന്നെ പ്രസവം നടത്താന്‍ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഷമീറയുടെ ഭര്‍ത്താവ് നയാസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഷമീറയ്ക്ക് പ്രസവവേദനയുണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ബോധരഹിതയായ ഷമീറയെ വീട്ടിലുണ്ടായിരുന്നവര്‍ ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹമാണ്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഷമീറ പൂര്‍ണഗര്‍ഭിണിയായപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഇതിനു തയ്യാറാകാതെവന്നപ്പോള്‍ പോലീസ് ഇടപെട്ടിട്ടും പ്രസവം വീട്ടില്‍ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു.

പി വി സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രമുറ്റത്ത് കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും തമ്മിലുള്ള വ്യക്തിവിരോധമെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള അരുംകൊല അരങ്ങേറിയത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേള്‍ക്കാന്‍ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകള്‍ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നില്‍ക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നില്‍ സിസിടിവി ക്യാമറകള്‍ക്ക് തൊട്ടു താഴെ വച്ചുള്ള കൊലപാതകം. അയല്‍വാസിയും സത്യനാഥനൊപ്പം സിപിഎം ബ്രാഞ്ച് കമ്മിറ്റിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുമുള്ള അഭിലാഷാണ് ആക്രമണം നടത്തിയത്.
സത്യനാഥനെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള ആറ് മുറിവുകളാണ് മരണകാരണമായതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായ അഭിലാഷ് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സൂചനയുമുണ്ട്. സംഭവ ശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് വൈകാതെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
സത്യനാഥന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ലഹരി മരുന്ന് ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും പാര്‍ട്ടി കരുതുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.