ഇന്ദിരാഗാന്ധിയേയും നര്‍ഗീസ്ദത്തിനെയും വെട്ടിമാറ്റിയവരില്‍ പ്രിയദര്‍ശനും: വീണ്ടും വിമര്‍ശനവുമായി കെടി ജലീല്‍

ദേശിയ പുരസ്‌കാരത്തില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നടി നര്‍ഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനെതിരെ വീണ്ടും വിമര്‍ശനവുമായി കെടി ജലീല്‍.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീല്‍ വിമശിച്ചത്. ഇന്ദിരാ ഗാന്ധിയുടെ പേരു വെട്ടാനുള്ള ശുപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായെന്നാണ് അദ്ദേഹം കുറിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍.

നേരത്തെ നിയമസഭയിലും പ്രിയദര്‍ശനെതിരെ ജലീല്‍ രംഗത്തെത്തിയിരുന്നു. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണെന്നാണ് ജലീല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചോയെന്നുമാണ് അദ്ദേഹം ചോദിച്ചു.

കെടി ജലീലിന്റെ കുറിപ്പ്.

ഇന്ദിരാഗാന്ധിയേയും നര്‍ഗീസ്ദത്തിനെയും

വെട്ടിമാറ്റിയവരില്‍ പ്രിയദര്‍ശനും!

ദേശീയ ഫിലിം അവാര്‍ഡുകളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാര്‍ശ നല്‍കിയ കമ്മിറ്റിയില്‍ മലയാളിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി.

ഫാഷിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് ‘വെട്ടിമാറ്റല്‍ സര്‍ജറിയില്‍’ ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നു. ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളില്‍ ഉണ്ടാക്കിയ അമര്‍ഷം ചെറുതല്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നു. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പ്രിയദര്‍ശാ നീയും!

അതേസമയം, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജലീല്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കി. ആ സമിതിയിലുള്ള ഏക മലയാളിയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചോയെന്നും ജലീല്‍ ചോദിച്ചു.
ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി വാര്‍ത്താവിതരണമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതിയുടെ നിര്‍ദേശങ്ങളനുസരിച്ച് നവാഗതസംവിധായകന്റെ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരത്തിന്റെ പേര് ഇനി വെറും നവാഗതസംവിധായകചിത്രത്തിനുള്ള പുരസ്‌കാരം എന്നായിരിക്കുമെന്ന് അറിയിച്ചിരുന്നു. ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന്റെ പേരില്‍നിന്ന് വിഖ്യാതനടിയായിരുന്ന നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

1win Azerbaycan Proloq Login Və Qeydiyyat Yukle Hệ Thống Trung Tâm Anh Ngữ Trẻ Em Vietchild 876</tg

1win Azerbaycan Proloq Login Və Qeydiyyat Yukle Hệ Thống...

Login Online Casino India 75,000 Bonus</tg

Login Online Casino India 75,000 BonusIOs cihazına 1Win Azerbaycan...

Globalsoft Saytların Və Mobil Tətbiqlərin Hazırlanması, Hostinq Satışı, Crm Sistemlər</tg

Globalsoft Saytların Və Mobil Tətbiqlərin Hazırlanması, Hostinq Satışı, Crm...

Pin Up Azerbayjan Qalaq Online Casino With Exciting Games!</tg

Pin Up Azerbayjan Qalaq Online Casino With Exciting Games!Hesab...