ഒരു ദശാബത്തിനിപ്പുറമാണ് ഫെഫ്കയിലെ അംഗങ്ങൾ എല്ലാവരും ഒത്തുചേരുന്ന ഒരു പരിപാടി നടക്കുന്നത്. സംഘടന തന്നെ രൂപം നൽകിയ പുതിയൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു. ചരിത്രപരമായ ഒരു മുന്നേറ്റംതന്നെയാണ് ആ പദ്ധതി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ബോയ് മുതൽ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ വലിയൊരു പ്രാധിനിധ്യം പരിപാടിക്ക് ഉണ്ടായിരുന്നു. അതേസമയം പരിപാടിയുടെ വലിയ ആകർഷണമായി മാറിയത് സംഘടനയിലെ സംഗീത സംവിധായകരുടെ യൂണിയൻ നടത്തിയ ഗാനപരിപാടിയാണ്. അതിന് നിറഞ്ഞ സദസ്സിൽ കൈയ്യടി കിട്ടുകയും, പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ സിനിമാ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ പരിപാടിയെന്നും അതിൽ പങ്കെടുക്കാനായതിലും പരിപാടി അവതരിപ്പിക്കാനായതിലും വളരെയധികം സന്തോഷമുണ്ടെന്ന് സംഗീത സംവിധായകർ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു. ”എല്ലാവരും ഒരുമിച്ചുള്ളൊരു ശക്തിയാണിത്, കാരണം ഞങ്ങൾ ഓരോരുത്തരും പല മേഖലകളിൽ നിന്നാണെങ്കിലും എല്ലാ മ്യൂസിക് ഡയറക്ടർസും ഒരുമിച്ചു വരുമ്പോൾ അത് വേറൊരു പവർ തന്നെയാണ്. സംഗീതത്തിലൂടെ ഞങ്ങൾ അത് കാണിച്ചു എന്നതുമാത്രമാണ് ഇവിടെ. ഇനി പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പിന്തുണ നൽകിക്കൊണ്ട് മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്,” എന്നാണ് സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് പറഞ്ഞത്.
”ഈ ഒരു സാഹോദര്യം എന്നുള്ളതുതന്നെ വളരെയധികം രസമുള്ള ഒരു സംഗതിയായിരുന്നു. എല്ലാവരുംകൂടി ഒന്നിച്ച് നമ്മുടെ കുടുംബത്തിന് മുന്നിൽ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞു. അതിലൊരുപാട് സന്തോഷം,” എന്നാണ് ഗോപീസുന്ദർ പറഞ്ഞത്. ‘ ഞങ്ങളുടെ ജീവിതത്തിലെ നാഴികകലാലായിട്ടുള്ള ഒരു സന്ദർഭം തന്നെയാണിത്. കൂടാതെ സാഹോദര്യത്തിൽ ഉള്ള ഒരു ഒത്തുചേരൽ എന്നുള്ളതൊക്കെ വലിയ സന്തോഷമാണ് നൽകിയത്.” എന്ന് സംഗീതജ്ഞൻ ഇഷാൻദേവും പറഞ്ഞു.
‘മ്യൂസിക് ഡയറക്ടർ എന്ന രീതിയിൽ ഫെഫ്കയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. കൂടാതെ മ്യൂസിക് ഡയറക്ടർസ് കൂട്ടത്തിൽ വളരെ കുറച്ചു സ്ത്രീ പ്രാധിനിത്യം മാത്രമേ ഉള്ളു, ഗൗരിലക്ഷ്മി ഉണ്ട്, ഞാനുണ്ട്, പിന്നെ സംഗീത ചേച്ചിയും, സിത്താരയും ഒക്കെയുണ്ട്. അതിൽ ഗൗരിലക്ഷ്മിയും സിത്താരയും എത്തിച്ചേർന്നിട്ടില്ല, അവർക്കുവേണ്ടിക്കൂടിയുള്ള ഒരു പ്രതിനിധികളായിയാണ് ഞങ്ങൾ വന്നിട്ടുള്ളത്. ഇവിടെ വന്ന് ഇത്രയധിക ആളുകളെ കണ്ടപ്പോൾ വലിയൊരു കുടുംബത്തിന്റെ ഭാഗമാണ് ഞങ്ങൾ എന്ന് തോന്നി. അതിൽ വളരെ സന്തോഷമുണ്ട്.’ എന്ന് ഗായികയും സംഗീത സംവിധായികയുമായ സയനോര പറഞ്ഞു. ഇത്തരമൊരു പരിപാടിയിൽ ഒത്തുചേരാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നുതന്നെയാണ് എല്ലാവരുടെയും പ്രതികരണം.
ചരിത്ര സംഭവമാണെന്ന് ലാലേട്ടനും താരങ്ങളും സംവിധായകരും
ചരിത്ര സംഭവമാണെന്ന് ലാലേട്ടനും താരങ്ങളും സംവിധായകരും. എറണാകുളം, കടവന്ത്ര- രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെഫ്കയുടെ മഹാ തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരങ്ങളും സംവിധായകരും.
ചരിത്ര മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്റെ കൂടെയുണ്ടായിരുന്ന പല വര്‍ക്കേഴ്‌സിനെയും ഞാന്‍ ഓര്‍ത്തുപോയി. ഇതൊരു വലിയ പദ്ധതിയാണെന്ന് സിയാദ് കോക്കര്‍. ഇത്രയും ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ള വീഡിയോ എടുത്തിട്ട് ഗവണ്‍മെന്റിന് അയച്ചു കൊടുക്കണം. ഇത്രയും ആളുകള്‍ വര്‍ക്ക് ചെയ്യുന്ന ഇന്‍ഡസ്ട്രിയാണെന്ന് അറിയിക്കാന്‍ വേണ്ടിയെന്ന് എം രജ്ഞിത്ത്. നമ്മുടെ അംഗങ്ങളെല്ലാം സുരക്ഷിതരാകുന്നു. എല്ലാ ആശംസകളും അര്‍പ്പിക്കുന്നുവെന്ന് സംവിധായകന്‍ അരുണ്‍ഗോപി. ഉദ്യമം വളരെ ഗംഭീരം. ഉദ്ദേശശുദ്ധിയാണ് വലുതെന്ന് വികെപി.
ഇതൊരു ചരിത്രമുഹൂര്‍ത്തം. 20 കൊല്ലമായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുളളതാണ് അമ്മയില്‍. പരാതികളും പരിഭവങ്ങളുമാണ് എപ്പോളും. ആശുപ്ത്രിയില്‍ പോയി കിടക്കും.വലിയ ബില്ല് വരും പ്രശ്‌നങ്ങള്‍ തുടങ്ങും. അത് മാറി സ്വന്തമായി ഫണ്ടുണ്ടാക്കി അടയ്ക്കുന്ന തലത്തിലേക്കെത്തുക. എളുപ്പമല്ല. അതൊരു പരീക്ഷണമാണ്. കഴിഞ്ഞവര്‍ഷം അമ്മ അടച്ചത് ഒരുകോടി അമ്പത് ലക്ഷം രൂപയാണ് പ്രീമീയമായി അടച്ചത്. 135% ക്ലെയിം റേഷ്യോ. എളുപ്പമല്ലെങ്കിലും വലിയൊരു കാല്‍വെയ്പ്പാണെന്ന് ഇടവേള ബാബു.
ഇന്ത്യയിലാദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി. ഇങ്ങനയൊരു പദ്ധതി തുടങ്ങാനുള്ള ധൈര്യം. അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. തേഡ് പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ചെയ്യുന്ന കാര്യമാണ്. സിനിമയ്ക്ക് വേണ്ടി ജീവിതം കളയുന്ന ടെക്‌നിഷ്യന്മാരുണ്ട്. അവര്‍ക്ക് വേണ്ടി ചെയ്യുന്ന പദ്ധതി വലിയ ഗുണകരമാണ്. ഫീമെയില്‍ ടെക്‌നിഷ്യന് കാര്‍ഡ് കൊടുക്കുന്നു. ലേഡി ഡ്രൈവേഴ്‌സ് വരുന്നു. അങ്ങനെയുള്ള കാര്യങ്ങളെല്ലാം വരുന്നതെല്ലാം സന്തോമെന്ന് രജീഷ വിജയന്‍.
വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. പല സംഘടനകള്‍ക്കും മാതൃകയാണ്. ഇതൊരു തരിത്ര സംഭവം തന്നെയാണ് സംവിധായകന്‍ ജിത്തു ജോസഫ്. മികച്ച പ്രവൃത്തികള്‍ ചെയ്യുന്നതാണ് ഫെഫ്ക. ഇനിയും നല്ല പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കട്ടെ. ക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കട്ടെയെന്ന് സിദ്ധിഖ്. അസിസ്റ്റന്റ് ഡയറ്കറായ കാലം മുതല്‍ഡ ഫെഫ്കയില്‍ മെമ്പറായതാണ്. സിദ്ധിഖ് സാറിനൊടൊപ്പം ഫെഫ്കയില്‍ വന്നതാണ്. മുന്നോട്ടും ഫെഫ്കയോടൊപ്പമുണ്ടാകും. മികച്ചൊരു കാര്യമാണ് ആരോഗ്യ സുരക്ഷാപദ്ധതിയെന്നും സൗബിന്‍ ഷാഹിര്‍. വീട് നിര്‍മ്മിച്ചു നല്‍കുന്നതും ആരോഗ്യ സുരക്ഷാ പദ്ധതിയുമെല്ലാം ചുറ്റുമുളളവര്‍ക്ക് നല്‍കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. എല്ലാം പ്രാവര്‍ത്തികമാക്കുന്നത് സംഘടനയാണ്. മനുഷ്യനൊരു സാമഹ്യജീവിയാണല്ലോ അതു കൊണ്ട് തന്നെ സംഘടനയും ആവശ്യമാണ്.
ഒരു ദശാബ്ദത്തിന് ശേഷമാണ് ചലച്ചിത്ര തൊഴിലാളി സംഗമം നടക്കുന്നത്. എറണാകുളം, കടവന്ത്ര- രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് 10 മുതല്‍ സംഗമം ആരംഭിച്ചു. സംഘടനയുടെ സ്വപ്നമായ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഒരാള്‍ക്ക് 3000 രൂപ മാത്രമാണ് പദ്ധതി തുകയ്ക്കായി വേണ്ടിവരിക. ഫെഫ്കയിലെ 21 യൂണിയനുകള്‍ ചേര്‍ന്നാണ് ഈ മഹാദൗത്യം നടപ്പിലാക്കുന്നത്.
ഫെഫ്കയുടെ ആരോഗ്യ പദ്ധതിക്ക് ആശംസകളുമായി കമൽ ഹാസൻ
സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിലാളി സംഘടനയാണ് ഫെഫ്ക. ഒരു ദശാബ്ദത്തിനിപ്പുറം ഫെഫ്കയിലെ തൊഴിലാളികളുടെ മഹാസംഗമം കൊച്ചിയിൽവെച്ചു നടന്നു. ചരിത്രപരമായ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രഖ്യാപനവും പരിപാടിയിൽവെച്ചു നടക്കുകയുണ്ടായി. ഫെഫ്കയുടെ ഈ ഉദ്യമത്തിന് ആശംസകളറിയിച്ചുകൊണ്ട് ഉലകനായകൻ കമൽ ഹാസനും എത്തിയിരുന്നു. കമൽ ഹാസൻ ഈ പദ്ധതിയെക്കുറിച്ചും, ഫെഫ്കയുടെ പ്രവർത്തനത്തെക്കുറിച്ചും സംസാരിക്കുന്ന വീഡിയോ പരിപാടിയിൽ വീഡിയോ വാളിൽ പ്രദർശിപ്പിക്കുകയായിരുന്നു.
കമൽ ഹാസന്റെ വാക്കുകൾ…
”മലയാള സിനിമയിൽ പ്രൊഡക്ഷൻ ബോയ് മുതൽ ഡയറക്ടർമാരെ വരെ വെള്ളിത്തിരയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മൂന്നു ലക്ഷം രൂപവരെ സഹായം ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ഫെഫ്ക നടപ്പാക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഈ പദ്ധതിക്ക് ഞാൻ എല്ലാ ആശംസകളും നേരുകയാണ്. ഇതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. ” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്ര കാര്യങ്ങളും പറഞ്ഞ കമൽ ഹാസൻ ഇതേ വിഷയം ഇംഗ്ലീഷിലും പറയുകയുണ്ടായി. അതിനൊരു കാരണവും അദ്ദേഹം പറഞ്ഞു. മറ്റുള്ള കേന്ദ്രീയ യൂണിയനുകളും ഇത്തരം പ്രവർത്തനങ്ങൾ പിന്തുടരണം എന്ന കാരണമാണ് ഇംഗ്ലീഷിൽ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഇപ്പോൾ നിലനിൽക്കുന്ന മറ്റു ഇൻഷുറൻസ് കമ്പനികളുടെ സഹായങ്ങളൊന്നും കൂടാതെ സ്വതന്ത്രമായി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുന്ന ഇന്ത്യയിലെയോ അല്ലെങ്കിൽ ലോകത്തിലെയോ ആദ്യത്തെ യൂണിയനായിരിക്കും ഫെഫ്ക എന്നാണ് കമൽ ഹാസൻ പറഞ്ഞത്. സിനിമ എന്ന് പറയുന്നത് ജനാധിപത്യപരമായ ഒരു കാര്യമാണെന്നും ഇത്തരം പ്രവർത്തകരില്ലാതെ അത് മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഫെഫ്കയുടെ ഈ തൊഴിലാളി സംഗമം ഒരു ചരിത്ര സംഭവമാണെന്ന് പറയുകയാണ് ലാലേട്ടനും താരങ്ങളും സംവിധായകരും. എറണാകുളം, കടവന്ത്ര- രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെഫ്കയുടെ മഹാ തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇവർ. ”ഇന്ത്യയിലാദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി. ഇങ്ങനയൊരു പദ്ധതി തുടങ്ങാനുള്ള ധൈര്യം. അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. തേർഡ് പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ചെയ്യുന്ന കാര്യമാണ്. സിനിമയ്ക്ക് വേണ്ടി ജീവിതം കളയുന്ന ടെക്‌നിഷ്യന്മാരുണ്ട്. അവര്‍ക്ക് വേണ്ടി ചെയ്യുന്ന പദ്ധതി വലിയ ഗുണകരമാണ്. ഫീമെയില്‍ ടെക്‌നിഷ്യന് കാര്‍ഡ് കൊടുക്കുന്നു. ലേഡി ഡ്രൈവേഴ്‌സ് വരുന്നു. അങ്ങനെയുള്ള കാര്യങ്ങളെല്ലാം വരുന്നതെല്ലാം സന്തോഷമെന്ന്,” രജീഷ വിജയന്‍.
ഫെഫ്കയുടെ ഊഷ്മളമായ സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി;കുടുംബത്തില്‍ അംഗമായതില്‍ അഭിമാനം: മോഹന്‍ലാല്‍
സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ സംവിധായക യൂണിറ്റില്‍ മോഹന്‍ലാലിന് അംഗത്വം. നടന്‍ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഫെഫ്കയുടെ ഊഷ്മളമായ സ്വീകരണത്തില്‍ ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഈ കുടുംബത്തില്‍ അംഗമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫെഫ്കയുടെ ചലച്ചിത്ര തൊഴിലാളി സംഗമത്തിലാണ് മോഹന്‍ലാലിന് അംഗത്വം അനുവദിക്കപ്പെട്ടത്. സംവിധായകന്‍ സിബി മലയിലാണ് അംഗത്വം കൈമാറിയത്.
ഒരു ദശാബ്ദത്തിന് ശേഷമാണ് ചലച്ചിത്ര തൊഴിലാളി സംഗമം നടക്കുന്നത്. എറണാകുളം, കടവന്ത്ര- രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് 10 മുതല്‍ സംഗമം ആരംഭിച്ചു. സംഘടനയുടെ സ്വപ്നമായ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഒരാള്‍ക്ക് 3000 രൂപ മാത്രമാണ് പദ്ധതി തുകയ്ക്കായി വേണ്ടിവരിക. ഫെഫ്കയിലെ 21 യൂണിയനുകള്‍ ചേര്‍ന്നാണ് ഈ മഹാദൗത്യം നടപ്പിലാക്കുന്നത്.
ഫെഫ്കയിലേക്ക് ഒരു പുതിയ സംവിധായകന്‍ കാല്‍വെയ്ക്കുകയാണ്. ഇന്ന് ചലച്ചിത്ര സംഗമത്തിനെത്തിയപ്പോള്‍ ബി ഉണ്ണികൃഷ്ണനോട് ചോദിച്ചു എനിക്കും ഒരു മെമ്പര്‍ഷിപ്പ് തരുമോയെന്ന്, ഡയറക്ടേഴസ് യൂണിയന്റെ പ്രസിഡന്റ് ഞാനാണ് എനിക്കൊരു അപേക്ഷ തരുവാണെങ്കില്‍ പരിഗണിക്കാമെന്ന് പറഞ്ഞു. ഫെഫ്കയിലെ സംവിധായക യൂണിറ്റിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. മഞ്ഞില്‍ വിരിച്ച പൂക്കളിലൂടെ കൈപിടിച്ചുയര്‍ത്തിയ സിനിമയിലേക്ക് ആനയിച്ച ഫാസില്‍ രാവിലെ ഒമ്പത് മണിക്കെത്തിയിരുന്നു. അംഗമായി ചേര്‍ക്കാനുള്ള കാര്‍ഡ് കൈമാറേണ്ടിയിരുന്നത് ഫാസിലായിരുന്നു.
ഈ ദിവസം കമലദളത്തിന്റെ 30-ാം വാര്‍ഷികമാണ്. അന്ന് അഭിനയിക്കാനെത്തുമ്പോള്‍, ഞാനായിരുന്നു ചാര്‍ട്ടിംഗ് ചെയ്തിരുന്നത്. ആദ്യത്തെ രണ്ടാഴ്ച സീനെടുക്കരുത്, പക്ഷേ ലാല്‍ എന്നും ലൊക്കേഷനിലെത്തും. അസിസ്റ്റന്റ് ഡയറക്ടറിന്റെ ജോലികള്‍ ചെയ്യും.ക്ലാപ് വാങ്ങിക്കും, അതെല്ലാം ചെയ്യും. അങ്ങനെ രണ്ടാഴ്ചത്തെ അസിസ്റ്റന്റ ഡയറക്ടര്‍ പരിചയം കൂടിയുണ്ട്. ഇപ്പോള്‍ സംവിധായകനാകുകയും കൂടിയാണ് ചെയ്യുന്നതെന്ന് സിബി മലയില്‍ പറഞ്ഞു. സംവിധായകന്‍ സിബി മലയിലാണ് അംഗത്വം കൈമാറിയത്.
ഒരു ദശാബ്ദത്തിന് ശേഷമാണ് ചലച്ചിത്ര തൊഴിലാളി സംഗമം നടക്കുന്നത്. എറണാകുളം, കടവന്ത്ര- രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് 10 മുതല്‍ സംഗമം ആരംഭിച്ചു. സംഘടനയുടെ സ്വപ്നമായ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഒരാള്‍ക്ക് 3000 രൂപ മാത്രമാണ് പദ്ധതി തുകയ്ക്കായി വേണ്ടിവരിക. ഫെഫ്കയിലെ 21 യൂണിയനുകള്‍ ചേര്‍ന്നാണ് ഈ മഹാദൗത്യം നടപ്പിലാക്കുന്നത്.
‘ഫെഫ്ക്കയിലെ തൊഴിലാളികൾക്കുവേണ്ടി ഇനി ഞാൻ ഉദ്ഘാടനങ്ങൾക്ക് പോകും’ : ഉർവ്വശി
മലയാള സിനിമയ്ക്ക് ഏറെ സംഭാവനകൾ നൽകിയ നടിയാണ് ഉർവശി. സിനിമ ഷൂട്ടിങ്ങിനിടയിൽ പ്രൊഡക്ഷൻ ടീമുൾപ്പെടെയുള്ള അണിയറയിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളുമായി ആത്മബന്ധം പുലർത്തുന്ന താരം കൂടിയാണവർ. വളരെ കാലത്തിനു ശേഷം ഇത്തരമൊരു പരിപാടിയിൽ അവർക്കൊപ്പം പങ്കുചേരാൻ സാധിച്ചതിൽ സന്തോഷം പങ്കുവെയ്ക്കുകയാണ് ഉർവശി. ഫെഫ്കയുടെ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു താരം. ഒപ്പം സംഘടനയുടെ പുതിയ ഉദ്യമമായ ആരോഗ്യ പദ്ധതിക്ക് ആശംസകളും നേരുകയുണ്ടായി.
ഉർവശിയുടെ വാക്കുകൾ…
”വെളുപ്പിനുള്ള ഫ്ലൈറ്റിനു യാത്രചെയ്തിട്ട് കാലങ്ങളായി. പണ്ട് ഷൂട്ടിങ്ങിനായി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും രാവിലെ അഞ്ചുമണിക്കുള്ള ഒരു ഫ്ലെെറ്റ് മാത്രമേയുള്ളു.അതിൽ കൃത്യമായി ഞാനും മമ്മൂക്കയും ഉണ്ടാകും ചെന്നൈയിൽ നിന്ന്. മമ്മൂക്ക എപ്പോഴും ചീത്തപറഞ്ഞുകൊണ്ടിരിക്കും, ഞാനാണ് ആ ഫ്ലെെറ്റിന്റെ സമയം അങ്ങനെ ആക്കിയതെന്നപോലെ തോന്നും എനിക്ക്. പക്ഷെ ആരോഗ്യപ്രശ്നങ്ങൾ കാരണം പത്തുവർഷത്തോളമായി അത്ര വെളുപ്പിന് ഞാൻ എണീറ്റ് പോകാറില്ല. പക്ഷെ ഈ പരിപാടിക്ക് ഞാൻ വെളുപ്പിന് എണീറ്റാണ് വന്നത്. കാരണം അടുത്തകാലത്ത് ഞാൻ ഏറ്റവും ഹൃദയം നിറഞ്ഞു പങ്കെടുക്കുന്ന ഒരു ചടങ്ങാണിത്. എത്രനേരത്തെ വന്നു ഇവിടെ ഇരിക്കാനും എനിക്കൊരു മടിയുമില്ല. കാരണം എന്റെ വീട്ടിൽ നിന്നും കഴിച്ചിട്ടുള്ളതിനേക്കാൾ ഭക്ഷണം ഈ പ്രൊഡക്ഷൻ തന്നിട്ടാണ് ഞാൻ കഴിച്ചിട്ടുള്ളത്.
പണ്ട് സിനിമകളിൽ ബ്രേക്കൊന്നും ഇല്ലായിരുന്നു. പലപ്പോഴും വിശന്നിരിക്കും. ലാലേട്ടനെ ഞാൻ ഈ സന്ദർഭത്തിൽ ഓർക്കുകയാണ്. ലാൽസലാമിന്റെ സമയത്തൊക്കെ ആയിരക്കണക്കിന് ആൾക്കാരുടെ ഇടയ്ക്ക് പല ഇമോഷണൽ സീനുകളും എടുത്തുകൊണ്ടിരിക്കുമ്പോൾ ഞാൻ ലാലേട്ടനോട് പറയും, എനിക്ക് വിശന്നിട്ടുവയ്യ, ഇപ്പോൾ തലകറങ്ങി വീഴുമെന്നൊക്കെ. അപ്പോൾ പതുക്കെ പ്രൊഡക്ഷനിലെ ആളികളെ വിളിച്ചു ഒരു കാരിയറിൽ കുറച്ചു ചോറും, പുളിശേരിയും മാങ്ങാ കറിയുമൊക്കെ കൂട്ടി കുഴച്ചു ഒരു സ്പൂണും ഇട്ടുതരും. അത് ഒരു കുടയുടെ മറവിലൊക്കെ ഒളിച്ചിരുന്നു ഞാൻ കഴിച്ചിട്ടുണ്ട്. അന്ന് ചിലപ്പോൾ ഇരിക്കാൻ കസേരയൊന്നും കിട്ടിയെന്നുവരില്ല, കല്ലിന്റെ മുകളിലൊക്കെയായിരിക്കും ഇരിക്കുക.
ഞാനെപ്പോഴും ഓർക്കാറുണ്ട്, നാല്പതുവർഷത്തോളം അവർ വിളമ്പിത്തന്ന ആഹാരം കഴിച്ചുവെന്നത് ഒരു സാധാരണ കാര്യമല്ല. അതുപോലെതന്നെയാണ് സാരഥികൾ. സിനിമയിലേക്ക് വരുന്ന പാലം അവരാണ്. വണ്ടിയിൽ കയറി ഇരുന്ന ഉടനെത്തന്നെ അവർ എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു ധാരണതരും, ഡയറക്ടറുടെ സ്വഭാവം, അവർ ദേഷ്യമുള്ളവരാണോ, നിർമ്മാതാക്കൾ എങ്ങനെയാണ്, തുടങ്ങി എല്ലാം അവർ പറഞ്ഞുതരും. കാരണം വേഗം റെഡിയാകുന്ന ആളാണെന്നും, ഒരു ദിവസം ഇത്ര സീനെടുക്കുന്ന ആളാണെന്നൊന്നും പുതിയതായി ചെല്ലുമ്പോൾ നമുക്കറിയില്ല. ഇവരെല്ലാം പറഞ്ഞുതരുന്നത് കൊണ്ടുതന്നെ നമുക്ക് ധൈര്യമായി ലോക്കേഷനിൽ ചെന്നിറങ്ങാം. അന്നത്തെ സംവിധായകരെ ഒക്കെ അധ്യാപകരെ പോലെയാണ് ഞങ്ങൾ കണ്ടിരുന്നത്. അവിടെനിന്നുതുടങ്ങി തിരിച്ചു റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കുന്നതുവരെ അവരാണ് എല്ലാം.
പിന്നെ പ്രൊഡക്ഷൻ ഓഫീസേഴ്‌സ്, അവരും കഴിഞ്ഞിട്ടാണ് മേക്കപ്പ്മാൻ, ശങ്കർ ചേട്ടനെപോലെയുള്ള എത്രയോ മേക്കപ് മാൻമാർ. ആരെയും മറക്കാനാവില്ല. പലരെയും ഗുരുസ്ഥാനത്തുകണ്ടുകൊണ്ടും, പലരെയും മനസുകൊണ്ട് പ്രാർത്ഥിക്കാറുമുണ്ട് ഇപ്പോഴും. ഇത്തരമൊരു സംഗമത്തിൽ എന്നെ ഓർത്തുവിളിച്ചതിൽ നന്ദിയുണ്ട്. കാരണം വരേണ്ടത് ഇവിടെയാണ്. ഞാൻ എന്നും ഇവരുടെ ഒക്കെ ഇടയ്ക്കുതന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ വരണമെന്നാണ് വലിയൊരു ആഗ്രഹമായിരുന്നു, അത് സാധിച്ചു.
പല പ്രതിസന്ധിഘട്ടങ്ങളും സംഘടനനയ്ക്കു വന്നെന്നറിഞ്ഞു, എന്നോട് ചോദിച്ചിരുന്നെങ്കിൽ എന്നെകൊണ്ടാകുന്നവിധം ഞാൻ എന്തെങ്കിലും തന്നേനെ. ഇനി ഞാനതിനു ശ്രമിക്കുകയും ചെയ്യും. ഉദ്‌ഘാടനങ്ങൾക്കൊക്കെ പോകാതായിട്ട് കുറെ കാലമായി. പലതിനും പ്രതിഫലം കൈപ്പറ്റിക്കൊണ്ടാണ് പലരും ചെയ്തിരുന്നത്. അതെനിക്കറിയില്ലായിരുന്നു. എന്നാൽ ഇനി അങ്ങനൊരു അവസരം വരുമ്പോൾ ഫെഫ്കയിലെ തൊഴിലാളികൾക്കുവേണ്ടി ഞാനത് നിരസിക്കില്ല. അതിൽനിന്നുകിട്ടുന്ന വേതനം എന്തായാലും അത് ഞാനിവിടെ എത്തിക്കും. ആരോഗ്യ പദ്ധതിക്ക് എന്റെ ആശംസകളും നേരുകയാണ്. ഒരിക്കലും ആർക്കും അതുപയോഗിക്കാൻ ഇടവരാതിരിക്കട്ടെ, ആർക്കും അസുഖങ്ങൾ വരാതിരിക്കട്ടെ എന്നാണെന്റെ പ്രാർത്ഥന. എന്നാലും ഈ ഫണ്ട് എക്കാലവും അവർക്കൊരു ആശ്വാസമാണ് , അതിനു എന്റെ എല്ലാ പിന്തുണയുമുണ്ടാകും.”