കോളേജ് പരിപാടിയില്‍ പാടുന്നതിനിടെ ഗായകന്‍ ജാസി ഗിഫ്റ്റിന്റെ കയ്യില്‍നിന്ന് പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി ഗായകന്‍ ജി. വേണുഗോപാല്‍ രംഗത്ത്. ജാസി ഗിഫ്റ്റിനോടുചെയ്തത് സംസ്‌ക്കാരവിഹീനമായതും വൃത്തികെട്ടതുമായ പ്രവൃത്തിയാണെന്നും ജി. വേണുഗോപാല്‍. സോഷ്യല്‍ മീഡീയയിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഒരു പാട്ടുകാരന്‍, കലാകാരന്‍, അയാള്‍ വേദിയില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ വേദിയില്‍ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്‌ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണെന്ന് ജി.വേണുഗോപാല്‍ പറഞ്ഞു. ഒരു കോളേജ് പ്രിന്‍സിപ്പലാണ് ഇത് ചെയ്തത് എന്ന് കേള്‍ക്കുമ്പോള്‍ നടുക്കം. കലാലയങ്ങള്‍ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോള്‍ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേര്‍ന്ന് വരുന്നുവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിന്‍സിപ്പള്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും വേണുഗോപാല്‍ പറഞ്ഞു.
‘അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മന്‍പും പിന്‍പും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ല്‍ ഞാന്‍ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ ‘ എന്ന പാട്ടാണ്. ‘അതെന്റെ കയ്യില്‍ നിന്നും പോയി ചേട്ടാ ‘ എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നര്‍മ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാന്‍ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം…… ‘ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ.’ തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു?’ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. തനിക്കൊപ്പം പാടാനെത്തിയ ആളെ പ്രിന്‍സിപ്പല്‍ പാടാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. വിദ്യാര്‍ഥികള്‍ ക്ഷണിച്ചതുപ്രകാരമാണ് കോളജ് ഡേ യില്‍ മുഖ്യാതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് പാടിയത്. അതിനിടെ പ്രിന്‍സിപ്പല്‍ വേദിയിലേക്ക് എത്തി. ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതിയെന്നും കൂടെയുള്ള ആളെ പാടാന്‍ അനുവദിക്കില്ലെന്നും ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്ന് മൈക്ക് വാങ്ങിക്കൊണ്ട് അറിയിച്ചു. തുടര്‍ന്ന് ഗായകന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വേദിയില്‍ അപമാനം നേരിട്ടതോടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയാണ് ജാസി ഗിഫ്റ്റ് വേദി വിട്ടത്. ഒരു കലാകാരനെന്ന നിലയില്‍ ഇത് കടുത്ത അപമാനമാണെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രിന്‍സിപ്പല്‍ എത്തിയത്. ജാസിയോട് തനിച്ച പാടാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിച്ച് പാടാന്‍ അദ്ദേഹം തയ്യാറല്ലെന്ന് അറിയിച്ച് പോവുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.ജാസി ഗിഫറ്റിന്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല.അഥവാ അദ്ദേഹത്തിനു അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറയുകയും ചെയ്തു.
എനിക്കറിയുന്ന ജാസി വളരെ നിഷ്‌കളങ്കനും സാധുവുമാണ്; ഗായകന്‍ ജാസി ഗിഫ്റ്റിനെ കുറിച്ച് സംഗീത സംവിധായകന്‍ ശരത്
സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിനെ വേദിയില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ശരത് രംഗത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ജാസി ഗിഫ്റ്റിനുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചു. ഒരു കലാകാരനെന്ന നിലയില്‍ ഈ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചെന്നും അദ്ദേഹം കുറിച്ചു.
‘എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിയ്ക്ക് കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഒരു കോളേജ് പ്രിന്‍സിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെയൊരു ദുരനുഭവമുണ്ടായത് കലാകാരന്‍ എന്ന നിലയില്‍ എനിക്ക് വളരെ വേദനാജനകമായി തോന്നി. എനിക്കറിയാവുന്ന ജാസി വളരെ നിഷ്‌കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിനുണ്ടായ ഈ അപമാനം മുഴുവന്‍ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. കോളേജ് അധികൃതരില്‍ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.’ എന്നായിരുന്നു ശരത്തിന്റെ കുറിപ്പ്.
എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. തനിക്കൊപ്പം പാടാനെത്തിയ ആളെ പ്രിന്‍സിപ്പല്‍ പാടാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. വിദ്യാര്‍ഥികള്‍ ക്ഷണിച്ചതുപ്രകാരമാണ് കോളജ് ഡേ യില്‍ മുഖ്യാതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് പാടിയത്. അതിനിടെ പ്രിന്‍സിപ്പല്‍ വേദിയിലേക്ക് എത്തി. ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതിയെന്നും കൂടെയുള്ള ആളെ പാടാന്‍ അനുവദിക്കില്ലെന്നും ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്ന് മൈക്ക് വാങ്ങിക്കൊണ്ട് അറിയിച്ചു. തുടര്‍ന്ന് ഗായകന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വേദിയില്‍ അപമാനം നേരിട്ടതോടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയാണ് ജാസി ഗിഫ്റ്റ് വേദി വിട്ടത്. ഒരു കലാകാരനെന്ന നിലയില്‍ ഇത് കടുത്ത അപമാനമാണെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രിന്‍സിപ്പല്‍ എത്തിയത്. ജാസിയോട് തനിച്ച പാടാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിച്ച് പാടാന്‍ അദ്ദേഹം തയ്യാറല്ലെന്ന് അറിയിച്ച് പോവുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.ജാസി ഗിഫറ്റിന്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല.അഥവാ അദ്ദേഹത്തിനു അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറയുകയും ചെയ്തു.
പാര്‍ട്ടി വിടില്ലെന്ന് പ്രഖ്യാപിച്ച് സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍
ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെ പാര്‍ട്ടി വിടില്ലെന്ന് പ്രഖ്യാപിച്ച് സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തീരുമാനം.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ ജയചന്ദ്രന്‍, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, എം.എം മണി എം.എല്‍.എ എന്നിവര്‍ കഴിഞ്ഞ ദിവസം രാജേന്ദ്രനുമായി രഹസ്യ കേന്ദ്രത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് അനുനയനമുണ്ടായത്.
നേരത്തെ സി.പി.എം പ്രാദേശിക നേതാക്കള്‍ രാജേന്ദ്രന് വീട്ടിലെത്തി അംഗത്വ ഫോം നല്‍കിയിരുന്നുവെങ്കിലും പുതുക്കുന്നില്ലെന്നായിരുന്നു രാജേന്ദ്രന്‍ നിലപാടെടുത്തത്. പാര്‍ട്ടിയിലേക്ക് തിരികെപോയാല്‍ സംരക്ഷണം കിട്ടുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രശ്നത്തില്‍ മുതിര്‍ന്ന നേതാക്കളും ഇടപെട്ടത്. വളരെ പെട്ടെന്ന് തന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരേ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും തന്നെ സംബന്ധിച്ച വിഷയങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ പാര്‍ട്ടിക്ക് സമയം ലഭിച്ചിരുന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. ചതിയന്മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ മനസ്സനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് അംഗത്വം പുതുക്കാന്‍ താത്പര്യമില്ലാത്തതെന്നുമായിരുന്നു രാജേന്ദ്രന്‍ പറഞ്ഞിരുന്നത്.
ഭാര്യയെ ശല്യപ്പെടുത്തി; തര്‍ക്കത്തെ തുടര്‍ന്ന് ബന്ധു പെട്രോള്‍ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു
കൊല്ലത്ത് വീണ്ടും ആക്രമണം.ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധു പെട്രോള്‍ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. ചടയമംഗലം ഇടയ്‌ക്കോട് പാറവിളവീട്ടില്‍ കലേഷ് (25) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു ബന്ധു ഇടയ്‌ക്കോട് പാറവിളവീട്ടില്‍ സനലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിലെ വിരോധമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങുകയായിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും സനല്‍ പൊലീസിനു മൊഴി നല്‍കി.
ബുധനാഴ്ച വൈകിട്ട് 3 ന് പോരേടം ഭാഗത്തായിരുന്നു സംഭവം. കലേഷ് വര്‍ക്ക്‌ഷോപ് തൊഴിലാളിയാണ്. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിനു പിന്നാലെ പട്ടാപ്പകല്‍ പരസ്യമായി നാട്ടുകാര്‍ക്കു മുന്നില്‍ വച്ചാണ് സനല്‍ കലേഷിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പെട്രോളുമായി എത്തിയ സനല്‍, ഇതു കലേഷിന്റെ പുറത്തു ഒഴിച്ചു. പുറത്തേക്ക് ഇറങ്ങി ഓടിയ കലേഷിന്റെ പുറത്തേക്ക് തീ കത്തിച്ചു എറിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ശരീരത്തില്‍ തീ പടര്‍ന്നതോടെ കലേഷ് സമീപത്തെ വീടിനു സമീപത്തേക്കു ഓടി.
സാരമായി പൊള്ളലേറ്റ കലേഷിനെ നാട്ടുകാര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിയോടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 80 ശതമാനം പൊള്ളലേറ്റ കലേഷിന്റെ നില അതീവ ഗുരുതരമായിരുന്നു.
കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന അബൂബക്കര്‍ പൊലീസ് പിടിയില്‍
വാളൂരില്‍ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ്. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മുജീബ് റഹ്‌മാന്‍ അവരുടെ ആഭരണങ്ങള്‍ വില്‍ക്കാനായി അബൂബക്കറെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ആഭരണം വില്‍ക്കാന്‍ സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാനെ (49) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തി.
മാര്‍ച്ച് 11 തിങ്കളാഴ്ച പുലര്‍ച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മതില്‍ പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. ആളൊഴിഞ്ഞ വഴികളില്‍ സ്ത്രീകളെ ലക്ഷ്യം വച്ച് കറുങ്ങുന്ന ഇയാള്‍ വാളൂര്‍ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്കു നിര്‍ത്തി നില്‍ക്കുന്ന സമയത്താണ് അനു ഫോണ്‍ ചെയ്ത് ധൃതിയില്‍ പോവുന്നത് ശ്രദ്ധയില്‍പെടുന്നത്. ഫോണ്‍ സംസാരത്തില്‍ നിന്നും മറ്റാരോ കാത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്ന് പറയുന്നതും കേട്ട മുജീബ് ബൈക്കുമെടുത്ത് അനുവിനരികില്‍ എത്തുകയായിരുന്നു.
മുളിയങ്ങീലേക്കാണെങ്കില്‍ കയറിക്കോ എന്നാവശ്യപ്പെട്ടെങ്കിലും ആദ്യം മടിച്ച അനു, പിന്നീട് ഇയാളുടെ പുറകില്‍ കയറി. അനുവിനെ കാണാതായ ദിവസം ഒരു യുവാവിന്റെ പിന്നില്‍ അകലം പാലിച്ചിരുന്ന് യുവതി പോവുന്നത് കണ്ടതായി ദൃക്സാക്ഷി പറഞ്ഞിരുന്നു. അനുവുമായി വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്എച്ച്സിക്കു സമീപത്തെ അള്ളിയോറതാഴ തോടിന് സമീപമെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നറിയിച്ച് വണ്ടി നിര്‍ത്തി മുജീബ് ഇറങ്ങി. ബൈക്കില്‍ നിന്ന് യുവതിയും ഇറങ്ങിയതോടെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബലം പിടുത്തത്തിനിടയില്‍ നിലത്തു വീണ അനുവിനെ തട്ടി തോട്ടിലേക്ക് ഇട്ട് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ഏറെ നേരം യുവതിയുടെ ദേഹത്ത് ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങള്‍ കവര്‍ന്നത്.
മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോ എന്ന് പരിശോധിക്കുന്നതിനു വേണ്ടി ചുരിദാര്‍ അഴിച്ച് നോക്കിയെങ്കിലും അരഞ്ഞാണമില്ലായിരുന്നു. അതാണ് അര്‍ധനഗ്‌നയായി മൃതദേഹം കാണപ്പെട്ടത് എന്ന് കരുതുന്നു. തുടര്‍ന്ന് ബൈക്കില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പക്ടര്‍ എം.എ.സന്തോഷിന്റെ നേതൃത്വത്തില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ബൈക്കിന്റെ ഉടമയെ തേടി മട്ടന്നൂരില്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതാണന്ന് അറിയുന്നത്.
തുടര്‍ന്ന് വിവിധ സ്റ്റേഷനുകളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലും മുജീബിന്റെ മൂന്‍കാല കേസുകളുടെയും പശ്ചാത്തലത്തില്‍ അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. മാരകായുധങ്ങളുമായി കറങ്ങുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുന്നതിന് പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. മല്‍പ്പിടുത്തത്തിനിടെ പേരാമ്പ്ര പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍ കുമാറിന്റെ കൈയ്ക്ക് കുത്തേറ്റു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 58 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.