പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയാണ് ബന്ധപ്പെട്ട അധികാരികളുടെ അശ്രദ്ധയില്‍ ഒരു വിലപ്പെട്ട ജീവന്‍ കൂടി നിരത്തില്‍ പൊലിഞ്ഞത്. വടുതല സ്വദേശിയായ മനോജ് ഉണ്ണി (28) ആണ് മരണപ്പെട്ടത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മനോജ് വടം കെട്ടിയത് അറിയാതെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.
എന്നാല്‍ ഇത് കഴുത്തില്‍ കുരുങ്ങിയതോടെ യുവാവ് തെറിച്ചു വീഴുകയായിരുന്നു. പള്ളിമുക്ക് ജംഗ്ഷനില്‍ വച്ചായിരുന്നു രാത്രി പത്ത് മണിയോടെ അപകടം നടന്നത്. മോദിയുടെ വരവ് പ്രമാണിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എംജി റോഡില്‍ വാഹന ഗതാഗതം നിരോധിച്ചിരുന്നു. അതിനായി കെട്ടിയ വടത്തില്‍ കുരുങ്ങിയാണ് മനോജ് അപകടത്തില്‍പ്പെട്ടത്.
എന്നാല്‍ സംഭവത്തില്‍ പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് മരണപ്പെട്ട മനോജിന്റെ കുടുംബം ഉന്നയിക്കുന്നത്. പോലീസിന്റെ അനാസ്ഥയാണ് മനോജ് ഉണ്ണിയുടെ ജീവന്‍ എടുത്തതെന്ന് സഹോദരി ചിപ്പി ആരോപിക്കുന്നു. ഇവിടെ പോലീസ് വടംകെട്ടിയത് യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാത്ത വിധമായിരുന്നു എന്നാണ് അവര്‍ ആരോപിക്കുന്നത്.
രാത്രിയായതിനാല്‍ സംഭവ സ്ഥലത്ത് വെളിച്ചം ഇല്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. കയര്‍ കെട്ടിയത് വ്യക്തമായി കാണാന്‍ ഒരു റിബണ്‍ എങ്കിലും അതിന് മുന്‍പില്‍ കേട്ടമായിരുന്നു എന്നാണ് മനോജിന്റെ സഹോദരി പറയുന്നത്. റോഡിന് കുറുകെ പോലീസ് നിന്നിരുന്നില്ലെന്നും വശങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ ആരോപിച്ചു.
മനോജ് ഉണ്ണി മദ്യപിച്ചിരുന്നു എന്ന പോലീസിന്റെ ആരോപണം തെറ്റായിരുന്നു എന്നും ചിപ്പി വ്യക്തമാക്കി. ഡോക്ടര്‍ ഉള്‍പ്പെടെ പറഞ്ഞത് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണ്. മന്ത്രിമാര്‍ക്ക് ഏത് രീതിയിലുള്ള സുരക്ഷ വേണമെങ്കിലും ഒരുക്കിക്കോളൂ. അതിനോടൊപ്പം ജനങളുടെ സുരക്ഷയും പരിഗണിക്കണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയത്. ഇതിനെ തുടര്‍ന്നാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതും, ചില റോഡുകള്‍ പൂര്‍ണമായും അടയ്ക്കുകയും ചെയ്
റോഡില്‍ തലയടിച്ചു വീണ മനോജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ മനോജിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ എല്ലാം പോലീസ് നിഷേധിച്ചു. കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് യുവാവ് അപകടത്തില്‍ പെട്ടതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
‘കരുവന്നൂര്‍ ഇടത് കൊള്ളയുടെ ഉദാഹരണം’; കുന്നംകുളത്ത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് മോദി
തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വടക്കുന്നാഥന്‍, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.
പൊതുപരിപാടിക്ക് മുമ്പായി റോഡ് ഷോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നേരിട്ട് വേദിയിലേക്ക് എത്തുകയായിരുന്നു. പ്രസംഗത്തില്‍ മണപ്പുള്ളി വേല ,വിഷു എന്നിവയും മോദി പരാമര്‍ശിച്ചു. പുതുവര്‍ഷം കേരളത്തിന് മാറ്റത്തിന്റേതാണെന്നും മോദി പറഞ്ഞു. വിഷുവിന്റെ പുണ്യ ദിനത്തില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കിയെന്നും മോദി പറഞ്ഞു. കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
ബിജെപി അടുത്ത അഞ്ച് വര്‍ഷം വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത 5 കൊല്ലത്തിനുള്ളില്‍ കേരളത്തിന്റെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തില്‍ ബന്ധിപ്പിക്കും. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കൊണ്ടുവരും. പുതിയ പാതകള്‍ കൊണ്ടുവന്ന് കേരളത്തില്‍ വലിയ വികസനം എത്തിക്കും. രാജ്യത്ത് എക്‌സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു. ഉത്തരേന്ത്യയില്‍ ബുള്ളറ്റ് ട്രയിന്‍ യാഥാര്‍ത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിന്‍ കൊണ്ടുവരും. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിന്റെ സര്‍വേ ആരംഭിക്കും.
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ , കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നില്‍ ഭാരതം ദുര്‍ബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നില്‍ ശക്തമായ രാജ്യം. യുദ്ധരംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാന്‍ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്‌സിന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്. പത്തു കൊല്ലം കണ്ടത് ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇനിയാണ് കാണാനിരിക്കുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ ഗുരുവിന്റെ ആദര്‍ശത്തിലുറച്ച് ജോലി ചെയ്യുന്നവരാണെന്നും ജല്‍ ജീവന്‍ മിഷന് കേരളത്തില്‍ വേഗത പോരായെന്നും മോദി പറഞ്ഞു.
അഴിമതിക്കാണ് ഇവിടുത്തെ സര്‍ക്കാരിന് താത്പര്യം. രാജസ്ഥാനില്‍ വെള്ളമില്ല. എന്നാല്‍, ഇവിടെ അങ്ങനെയാണോ സ്ഥിതി? എന്നെ അനുഗ്രഹിച്ചാല്‍ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. ഗരീബ് കല്യാണ്‍ അന്നയോജനയിലൂടെ 1 കോടി അമ്പത് ലക്ഷം പേര്‍ക്ക് റേഷന്‍ നല്‍കുന്ന കേരളത്തില്‍ അടുത്ത 5 കൊല്ലം റേഷന്‍ തുടരും. മത്സ്യ തൊഴിലാളി ക്ലസ്റ്റര്‍ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാരെന്നും മോദി പറ്ഞു.
ബിജെപി ഭരണത്തില്‍ രാജ്യം വേഗത്തില്‍ മുന്നോട്ട് പോകുകയാണെന്നും എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും എല്‍ഡിഎഫ് കേന്ദ്ര പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു. ഇവിടെ മാത്രമല്ല ബംഗാളിലും തൃപുരയിലും അങ്ങനെയായിരുന്നു. ഇടത് ഭരിച്ചാല്‍ ഇടതും വലതും ഒന്നുമുണ്ടാകില്ല.സമാധാന പ്രിയരായ കേരളത്തില്‍ അക്രമം സര്‍വ സാധാരണമായി. കുട്ടികള്‍ വരെ സുരക്ഷിതരല്ല. ക്യാമ്പസുകളില്‍ അക്രമം പതിവായി.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂര്‍ ഇടത് കൊള്ളയുടെ ഉദാഹരണം. പാവങ്ങള്‍, മധ്യവര്‍ഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെണ്‍കുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാല്‍ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂര്‍ കൊള്ളയില്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി തന്നോട് പറഞ്ഞത്.
സിപിഎം മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി നുണ പറയുന്നു. പണം നല്‍കും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാല്‍, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂര്‍ത്തിയാക്കി നഷ്ടപ്പെട്ടവര്‍ക്ക് വിട്ടു നല്‍കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. കരുവന്നൂരില്‍ വഞ്ചിതരായവര്‍ക്ക് പണം തിരിച്ചു നല്‍കും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു.
കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ തിരിച്ചെത്തും, എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും: രാഹുല്‍ ഗാന്ധി
സുല്‍ത്താന്‍ ബത്തേരി: കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് രാഹുല്‍ ഗാന്ധി. രണ്ടിടത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപി സങ്കല്‍പം. അതെങ്ങനെ നമ്മുടെ നാടിന്റേത് ആകും? ഒരു നേതാവ് മതിയെന്ന സങ്കല്‍പം നാടിനോടുള്ള അവഹേളനമാണ്. മലയാളം ഹിന്ദിയേക്കാന്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നതാണ്. രാത്രിയാത്ര നിരോധനം പരിഹരിക്കാന്‍ ബാധ്യസ്ഥനാണ്. പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തില്‍ കത്തെഴുതി. വിഷയം പരിഹരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലേക്ക് വരുമ്പോള്‍ വീട്ടിലേക്ക് വന്ന പ്രതീതിയാണ്. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാന്‍ നിര്‍ബന്ധിക്കും. വയനാട്ടില്‍ വരാതിരിക്കുമ്പോള്‍ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വന്നാല്‍ നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. പക്ഷെ ഒരു മെഡിക്കല്‍ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖമന്ത്രിക്ക് പല തവണ താന്‍ എഴുതി. പക്ഷെ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐസിയു പീഡനക്കേസ്: ‘ആരോഗ്യ മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ല’; വീണ്ടും സമരാഹ്വാനവുമായി അതിജീവിത
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നത്. ഒപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയ്ക്കായി അതിജീവിത ഒരാഴ്ച മുമ്പാണ് കണ്ണുകെട്ടി സമരം നടത്തിയത്. ഐസിയു പീഡന കേസിലും രാഷ്ട്രീയ അട്ടിമറി ആരോപിച്ചാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരാഹ്വാനം.
തന്റെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രീതിക്കെതിരെ നല്‍കിയ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടണം എന്നാണ് അതിജീവിതയുടെ ആവശ്യം. രണ്ട് ദിവസത്തിനകം ലഭിച്ചില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം തുടങ്ങാനാണ് തീരുമാനം. പൊതുജനത്തിന് മുന്നില്‍ സര്‍ക്കാര്‍ തന്നെ കാഴ്ച വസ്തുവാക്കിയെന്നും അതിജീവിത പറയുന്നു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറെ കണ്ട ശേഷമായിരുന്നു പ്രതികരണം.
താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഡോക്ടര്‍ പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. ഇത് അന്വേഷിച്ച മെഡിക്കല്‍ കോളേജ് എസിപി സുദര്‍ശന്റെ കണ്ടെത്തല്‍ ഗൈനക്കോളജിസ്റ്റിന്റേത് അവരുടെ നിഗമനങ്ങളെന്നും അതില്‍ വീഴ്ചയില്ലെന്നുമാണ്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിലാണ് അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചത്.
വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. നേരത്തെ നല്‍കിയ അപ്പീലില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കേസ് മുന്നോട്ടു പോകാത്തത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നും അതിജീവിത ആരോപിച്ചു. ആരോഗ്യ മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ല. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെങ്കില്‍ രണ്ടു ദിവസത്തിനകം സമരം നടത്തും. കമ്മീഷണര്‍ ഓഫീസ് പരിസരത്ത് പ്രതിഷേധിക്കും. പൊലീസിനെതിരെ നിയമപരമായി നീങ്ങുമെന്നും അതിജീവിത വ്യക്തമാക്കി.
ജനശ്രദ്ധ തിരിയ്ക്കാന്‍ നുണ പറയുന്നു, കള്ളം പറയുന്നത് കോണ്‍ഗ്രസ്’; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ആരോപണത്തില്‍ ശശി തരീരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയതില്‍ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. വാഗ്ദാനം പാലിക്കാതിരിക്കുകയും പിന്നെ കാണുമ്പോ കള്ളം പറയുകയും ചെയ്യുന്നത് കോണ്‍ഗ്രസാണെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനാകണം രാഷ്ട്രീയം. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചാല്‍ നിയമപരമായ പോംവഴി ഉണ്ട്. നുണ പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ നിരന്തരം നുണ പറയുകയാണ്. പതിനഞ്ച് വര്‍ഷം ഒന്നും ചെയ്യാതെ കുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വികസത്തിന് എന്ത് നയമുണ്ട് എന്നത് ഇനിയെങ്കിലും പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകണമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി വ്യക്തമാക്കി.
എന്‍ഡിഎ സ്ഥാനാര്‍ഥി പണം നല്‍കി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. അത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിര്‍ദ്ദേശം നല്‍കി. അതേസമയം കമ്മീഷന്റ തെളിവെടുപ്പില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതിനിധി വിശദീകരണം നല്‍കിയത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ. പത്മകുമാര്‍, തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.വി. രാജേഷ് എന്നിവരാണ് സംസ്ഥാന ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.