ഭാരത് ജോഡോയില്‍ കെജിഎഫിലെ ഗാനം; പകര്‍പ്പവകാശ ലംഘനമെന്ന് എഫ്.ഐ.ആര്‍

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ജയറാം രമേഷ്, സുപ്രിയ എന്നിവര്‍ക്കെതിരെ സംഗീത കമ്പനിയായ എംആര്‍ടി മ്യൂസിക് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതി വിസമ്മതിച്ചു. ഭാരത് ജോഡോ യാത്രയുടെ പ്രമോഷന്‍ വീഡിയോയില്‍ ജനപ്രിയ കന്നഡ സിനിമ കെജിഎഫ് 2-ലെ ഗാനം ഉപയോഗിച്ചതിലൂടെ പകര്‍പ്പവകാശ ലംഘനം ആരോപിച്ചാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്.

ഹര്‍ജിക്കാരന്‍ വീഡിയോയില്‍ കൃത്രിമം കാണിച്ചതായി സിംഗിള്‍ ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കിയിരുന്നു. ഇത് നിയമലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാരന്റെ പകര്‍പ്പവകാശം അംഗീകരിച്ച കോടതി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കി.

എംആര്‍ടി മ്യൂസിക്കും ഈ വിഷയത്തില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തടയാന്‍ വിചാരണ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പരാതിയ്ക്ക് വിധേയമായ വീഡിയോകള്‍ നീക്കം ചെയ്യാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിനാല്‍ പാര്‍ട്ടി സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 403 (സ്വത്തിന്റെ സത്യസന്ധമല്ലാത്ത ദുരുപയോഗം), 465 (വ്യാജരേഖ ചമക്കല്‍), സെക്ഷന്‍ 34 എന്നിവ പ്രകാരമാണ് എഫ്ഐആര്‍ കുറ്റം ചുമത്തിയത്. അതുപോലെ, പകര്‍പ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 66-ാം വകുപ്പും ഒപ്പം ചേര്‍ത്തിരുന്നു.

പകര്‍പ്പവകാശ നിയമത്തിലെ സെക്ഷന്‍ 63ന്റെ ലംഘനമെന്ന രീതിയില്‍ ഒഏറ്റവും കൂടിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ‘ഒരു വ്യക്തി ബോധപൂര്‍വ്വം പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിക്കുന്നതാണ് സെക്ഷന്‍ 63. എന്നാല്‍ അത്തരത്തിലുള്ള ലംഘനം ഉണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അഭിഭാഷകന്‍ വ്യക്തമാക്കിയത്.

പരാതിക്കാരനായ എം നവീന്‍ കുമാറിന്റെ അഭിഭാഷകന്‍ എസ് ശ്രീരംഗയും അഭിഭാഷകന്‍ പ്രണവ് കുമാറും വീഡിയോയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് വാദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

How can I locate a no-cost slot machine...

കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാന്‍ഡില്‍

വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല...

Finest Online Gambling Enterprises That Accept Mastercard Deposits

When it involves on-line gambling, one of one of...