മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം: പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി

മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ച് പ്രമുഖ രാഷ്ട്രീയ നേതാവ്. അബ്ദുള്‍ നാസര്‍ മഅ്ദനിക്കൊപ്പം കൊച്ചിയിലെത്തിയ രാഷ്ട്രീയ നേതാവാണ് അശ്ലീല ചുവയുള്ള മെസേജുകള്‍ അയച്ചത്. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതാരെയാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്.

ജയിലില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനെ കാണാന്‍ കൊച്ചിയില്‍ എത്തിയ മഅ്ദനിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി മാധ്യമപ്രവര്‍ത്തക നിസാര്‍ മേത്തറിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുടര്‍ച്ചയായ അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അയച്ചത്.

അര്‍ധരാത്രിയിലും പകലും നിരന്തരമായ ലൈംഗീക ചുവയോടെയുള്ള മെസ്സേജുകള്‍ നിസാര്‍ മേത്തര്‍ തനിക്ക് അയച്ചതായി മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നിസാര്‍ മേത്തര്‍ അയച്ച അശ്ലീല വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

‘അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യ വിവരങ്ങള്‍ അറിയുന്നതിനും അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ എന്നയാളുമായി മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ ബന്ധപ്പെടുകയുണ്ടായി. എന്നാല്‍ ഇതിന് പിന്നാലെ ഇയാള്‍ വാട്‌സാപ്പില്‍ എനിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 27ന് അര്‍ദ്ധരാത്രിയില്‍ 2.35നും 3.02നും സമാനമായ സന്ദേശങ്ങള്‍ അയച്ചു. എനിക്ക് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഈ പരാതിക്കൊപ്പം അയക്കുന്നു.’ എന്നാണ് മാധ്യമപ്രവര്‍ത്തക തന്റെ പരാതിയില്‍ വ്യക്തമാക്കിയത്.

നിരന്തരമായ അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തക പിഡിപി നേതാവിനെതിരെ പരാതി നല്‍കിയത്.

മോശം ആരോഗ്യനില: ജാമ്യാപേക്ഷ നീട്ടാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി മഅ്ദനി

മോശം ആരോഗ്യനില കാരണം ജാമ്യാപേക്ഷ നീട്ടണമെന്ന ആവശ്യവുമായി ബംഗളൂരു സ്ഫോടനക്കേസ് പ്രതി അബ്ദുള്‍ നാസര്‍ മഅ്ദനി കോടതിയെ സമീപിച്ചേക്കും. രോഗബാധിതനായ പിതാവിനെ കാണാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി മഅ്ദനിയ്ക്ക് ജാമ്യം നല്‍കിയിരുന്നു.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ചെയര്‍മാന്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ശേഷം രോഗിയായ പിതാവിനെ കാണാന്‍ കൊല്ലം ജില്ലയിലെ അന്‍വാര്‍ശ്ശേരിയിലെത്തിയിരുന്നു. എന്നാല്‍ നാട്ടിലേക്ക് പോകും വഴി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിതാവിനെ സന്ദര്‍ശിക്കാന്‍ തക്ക ആരോഗ്യസ്ഥിതി മഅ്ദനിക്ക് ഇല്ലെന്ന് മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് ഹസന്‍ പറഞ്ഞു.

”മഅ്ദനിയുടെ രക്തത്തില്‍ ക്രിയാറ്റിനിന്റെ അളവ് വളരെ കൂടുതലാണ്. എന്നാല്‍ മോശം ആരോഗ്യസ്ഥിതി മൂലം ഡയാലിസിസ് പ്രായോഗികമല്ല. ജൂലൈ ഏഴിന് മഅ്ദനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങേണ്ടതിനാല്‍ ഡോക്ടര്‍മാര്‍ക്ക് കേരളത്തില്‍ പുതുതായി ചികിത്സ ആരംഭിക്കാന്‍ കഴിയില്ല. അതിനാല്‍, നിലവിലെ സാഹചര്യത്തില്‍, അന്‍വാര്‍ശ്ശേരിയിലുള്ള പിതാവിനെ കാണാന്‍ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടാണ്. കോടതിയുടെയും സര്‍ക്കാരിന്റെയും പിന്തുണ വേണം. അദ്ദേഹത്തിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്പാര്‍ട്ടിയെന്നും നൗഷാദ് ഹസ്സന്‍ പറഞ്ഞു.

മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് പിഡിപി നേതൃത്വം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഅ്ദനിയുടെ ആരോഗ്യനില മനസ്സിലാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആശുപത്രി സന്ദര്‍ശിക്കണമെന്ന് പിഡിപി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു .

കേരള പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ചെയര്‍മാനും 2008ലെ ബംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതിയുമായിരുന്നു അബ്ദുള്‍ നാസര്‍ മഅദനി. മഅ്ദനി ആവശ്യപ്പെട്ടതുപ്രകാരം ഒരു മാസത്തേക്ക് വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയതുമൂലമാണ് മഅ്ദനി കേരളത്തിലെത്തിയത്.

ഏപ്രില്‍ 17 തിങ്കളാഴ്ച ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല ത്രിവേദി എന്നിവരുടെ ബെഞ്ചാണ് മഅ്ദനിക്ക് അനുകൂലമായ നിര്‍ണായക തീരുമാനം എടുത്തത്. കര്‍ണാടക പൊലീസ് നല്‍കുന്ന സുരക്ഷാ ചെലവ് വഹിക്കാന്‍ മഅ്ദനിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി മഅ്ദനി ജാമ്യത്തിലാണെന്നും ഇക്കാലയളവില്‍ ഒന്നും ചെയ്തിട്ടില്ലെന്നും മഅ്ദനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചിരുന്നു.
രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കാന്‍ ബംഗളൂരുവിന് പുറത്തേക്ക് പോകുന്നതിന് അനുവദിക്കണമെന്നും തന്നെ വിലക്കിയ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്നും മഅ്ദനി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ 2014ല്‍ സുപ്രീം കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചതിന് ശേഷം മഅ്ദനി ഒരു മാസത്തോളം രോഗിയായ അമ്മയെ സന്ദര്‍ശിച്ചിരുന്നു.

നേരത്തെ 2022 സെപ്റ്റംബറില്‍ സുപ്രീം കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയിരുന്നു. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി വീണ്ടും അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. 2021ല്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ദേഹത്തെ അപകടകാരിയെന്ന് വിളിച്ചുകൊണ്ട് അനുമതി നിഷേധിച്ചിരുന്നു.

നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നതായി മഅ്ദനിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നിരുന്നാലും, അതിനുശേഷം, ഏഴ് വര്‍ഷത്തിലേറെയായി തുടര്‍ന്ന വിചാരണ ഇതുവരെയും അവസാനിച്ചിട്ടില്ല.

2008-ലെ ബംഗളൂരു ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട് പ്രകാരം 31 പേര്‍ക്കെതിരെ കേസെടുത്തു. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യത്തെ ഞെട്ടിച്ച ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര

2008 ജൂലൈ 25 നായിരുന്നു രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. പലയിടങ്ങളിലായി ഒന്‍പത് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബാംഗ്ലൂര്‍ സിറ്റി പോലീസ് പറയുന്നതനുസരിച്ച്, തീവ്രത കുറഞ്ഞ ടൈം ബോംബുകളാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമായത്. 2008 മെയ് മാസത്തില്‍ ജയ്പൂരില്‍ സമാനമായ സ്‌ഫോടന പരമ്പരകള്‍ ഇന്ത്യ കണ്ടിരുന്നു.

നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയ്‌ക്കോ, തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയ്‌ക്കൊ സ്ഫോടനങ്ങളില്‍ പങ്കുണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഘടനകളുടെ പങ്കാളിത്തം ഇന്റലിജന്‍സ് ബ്യൂറോ അന്ന് തള്ളിക്കളഞ്ഞിരുന്നില്ല.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബംഗളൂരുവിലെ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തുടര്‍ന്നും തീവ്രത കുറഞ്ഞ നാല് സ്ഫോടനങ്ങള്‍ നടന്നതായി പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നയണ്ടഹള്ളി, മഡിവാള, മല്യ ഹോസ്പിറ്റല്‍, ലാങ്‌ഫോര്‍ഡ് റോഡ്, റിച്ച്മണ്ട് സര്‍ക്കിള്‍ എന്നിവിടങ്ങളിലാണ് മറ്റ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബാംഗ്ലൂരിലെ പ്രശസ്തമായ ഷോപ്പിംഗ് മാളായ ദി ഫോറത്തിന് പുറകിലുള്ള ചെക്ക് പോസ്റ്റിലാണ് മഡിവാള സ്ഫോടനം നടന്നത്. ബോംബുകളില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. എല്ലാ ബോംബുകളിലും ടൈമര്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ബോംബുകള്‍ പൊട്ടിത്തെറിച്ചതെന്നും പോലീസ് കണ്ടെത്തിയിരുന്നു. സ്‌ഫോടനങ്ങളുടെ തീവ്രത കുറവായിരുന്നുവെങ്കിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ഒന്നാം സ്‌ഫോടനം: ഉച്ചയ്ക്ക് 1.20, മഡിവാള ബസ് ഡിപ്പോ
രണ്ടാമത്തെ സ്‌ഫോടനം: ഉച്ചയ്ക്ക് 1.25, മൈസൂര്‍ റോഡ്
മൂന്നാം സ്‌ഫോടനം: ഉച്ചയ്ക്ക് 1.40, അഡുഗോഡി
നാലാമത്തെ സ്‌ഫോടനം: ഉച്ചയ്ക്ക് 2.10, കോറമംഗല
അഞ്ചാമത്തെ സ്‌ഫോടനം: ഉച്ചയ്ക്ക് 2.25, വിട്ടല്‍ മല്യ റോഡ്
ആറാമത്തെ സ്‌ഫോടനം: ഉച്ചയ്ക്ക് 2.35, ലാങ്‌ഫോര്‍ഡ് ടൗണ്‍
ഏഴാമത്തെ സ്‌ഫോടനം: റിച്ച്മണ്ട് ടൗണ്‍

2008 ജൂലൈ 26 ന് ബാംഗ്ലൂരില്‍ കോറമംഗലയിലെ ഫോറം മാളിന് സമീപം മറ്റൊരു ബോംബ് കണ്ടെത്തി, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് നിര്‍വീര്യമാക്കി.

ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹൊസൂര്‍ റോഡിലെ മഡിവാളയിലെ ഒരു ബസ് ഷെല്‍ട്ടറില്‍ കാത്തുനിന്ന ഒരു സ്ത്രീയാണ് മരിച്ചതില്‍ ഒരാള്‍. ഇവരുടെ ഭര്‍ത്താവിനും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എന്നിവരെല്ലാം അക്രമത്തെ അപലപിക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ പലരും നഗരത്തിലിറങ്ങാന്‍ ഭയപ്പെട്ടു.
നഗരത്തിലുടനീളമുള്ള മാളുകള്‍, സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍ എന്നിവ അടച്ചുപൂട്ടി. ബാംഗ്ലൂരിലെ ഐടി കമ്പനികളെയല്ല സ്ഫോടനത്തിന്റെ പിന്നിലുള്ളവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നഗരത്തിലെ പ്രധാന ഐടി കമ്പനികളായ വിപ്രോയും ഇന്‍ഫോസിസും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും വ്യക്തമാക്കിയിരുന്നു. ജീവനക്കാരോട് വീടുകളിലേയ്ക്ക് പോകാന്‍ ഐടി കമ്പനികള്‍ ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, അസം, കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹി എന്നിവയ്ക്കൊപ്പം ഭീകരാക്രമണ സംസ്ഥാനങ്ങളുടെ പട്ടികയില്‍ സംസ്ഥാനം ഉയര്‍ന്നതായി കര്‍ണാടക സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ അമോണിയം നൈട്രേറ്റ് അടങ്ങിയ സ്ഫോടക വസ്തു ഉപയോഗിച്ചപ്പോള്‍ ഹൈദരാബാദിലെ ഗോകുല്‍ ചാറ്റ്, ലുംബിനി പാര്‍ക്ക് സ്ഫോടനങ്ങളില്‍ സമാനമായ അമോണിയം നൈട്രേറ്റ് ബേസ് ഉപയോഗിച്ചിരുന്നു എന്നത് രണ്ട് സ്‌ഫോടനങ്ങളെയും സമാന സ്വഭാവമുള്ളതാക്കുന്നു.

പരിഭ്രാന്തി സൃഷ്ടിക്കുക എന്നതായിരുന്നു ഈ സ്‌ഫോടനങ്ങളുടെ പ്രധാന ലക്ഷ്യം. ഈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിലും സുരക്ഷ ശക്തമാക്കിയിരുന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട് സമീര്‍ സാദിഖ് എന്ന സിമി പ്രവര്‍ത്തകനെ ജൂലൈ 29 ന് ബാംഗ്ലൂര്‍ പോലീസ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. സൂറത്ത് കലാപത്തില്‍ സാദിഖ് നിര്‍ണായക പങ്ക് വഹിച്ചിരുന്നതായി പോലീസ് പറഞ്ഞു. നിരോധിക്കുന്നതിന് മുമ്പ് സിമി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ബാംഗ്ലൂരിലെ ഗുരപ്പനപാള്‍യയിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

രാഹുല്‍ ഈ തവണയും വയനാട്ടില്‍?

വയനാട്ടില്‍ ആരാണ് മത്സരിക്കുന്നത്? ഇപ്പോള്‍ ഏവരെയും കുഴപ്പിക്കുന്ന ചോദ്യമാണിത്. എന്നാല്‍ രാഹുല്‍...

Comprehending HDL Cholesterol: The Great Cholesterol

HDL cholesterol, also referred to as high-density lipoprotein cholesterol,...

1win Ставки в Спорт Поставить Онлайн Бет На 1ви

1win Ставки в Спорт Поставить Онлайн Бет На 1вин1win...

Top Ten Cricket Betting Applications For Android And Ios February 202

Top Ten Cricket Betting Applications For Android And Ios...