ബാംഗ്ലൂർ മൈസൂരു എച്ച്.ഡി. കോട്ട സ്വദേശിയായ പല്ലവി (17) കൊല്ലപ്പെട്ടു. ദളിത് യുവാവിനൊപ്പം ഒളിച്ചോടിയതിന് അച്ഛനാണ് മകളെ വെട്ടി കൊലപ്പെടുത്തിയത്. ഗണേശ (50) ആണ് അറസ്റ്റിലായത്. പല്ലവിയെ വടിവാള്‍ കൊണ്ടാണ് ഗണേശ വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തിനിടയിൽ ഭാര്യ ശാരദ, ഇവരുടെ സഹോദരീഭര്‍ത്താവ് ശാന്തകുമാര്‍ എന്നിവര്‍ക്കും നിസാര പരിക്കേറ്റു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. പി.യു. വിദ്യാര്‍ഥിനിയായ പല്ലവിയും എച്ച്.ഡി. കോട്ട സ്വദേശിയായ ദളിത് യുവാവും തമ്മില്‍ കുറെ കാലമായി പ്രണയത്തിൽ ആയിരുന്നു. മുൻപും പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. അന്ന് പെൺകുട്ടിയെ അന്വേഷിച്ച് തിരികെ വീട്ടിൽ എത്തിച്ചത് പോലീസ് ആയിരുന്നു. ഈ സംഭവത്തിന് ശേഷം ഗണേശ മകളെ ബെംഗളൂരുവിലുള്ള ഭാര്യ സഹോദരിയുടെ വീട്ടിൽ ആയിരുന്നു താമസിപ്പിച്ചിരുന്നത്.
എന്നാൽ പല്ലവി വീണ്ടും യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതോടെ പിതാവ് വീണ്ടും പോലീസിൽ പരാതി നൽകുകയും പോലീസ് കുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുകയുമായിരുന്നു. ഇതോടെയാണ് ബെംഗളൂരുവിലെത്തിയ ഗണേശ മകളെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിക്കവെയാണ് ഭാര്യയ്ക്കും ഭാര്യ സഹോദരി ഭർത്താവിനും പരിക്കേറ്റത്. ഭാര്യ സഹോദരിയുടെ വീട്ടിൽ താമസിപ്പിച്ചിട്ടും സഹോദരിയുടെ ഭർത്താവ് മകളെ ശ്രദ്ധിച്ചില്ലെന്നു പറഞ്ഞാണ് ശാന്ത കുമാറിനെയും വെട്ടി പരിക്കേൽപ്പിച്ചത്.
ഗഗന്‍യാനിന്റെ തുടര്‍യാത്രകളില്‍ വനിതാ യാത്രികരുമുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ
ഇനി ബഹിരാകാശത്തേക്ക് പോകാന്‍ വനിതാ യുദ്ധവൈമാനികരും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാനിന്റെ തുടര്‍യാത്രകളില്‍ വനിതാ യാത്രികരുമുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. യുദ്ധവിമാനപരിശീലകരെയും ബഹിരാകാശ ശാസ്ത്രജ്ഞരെയുമാണ് ബഹിരാകാശ യാത്രക്കാരായി തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ വനിതാ ബഹിരാകാശശാസ്ത്രജ്ഞര്‍ ഉണ്ടെങ്കിലും യുദ്ധവിമാ നപരിശീലകരില്‍ വനിതകളില്ല. ഭാവിയില്‍ ഈ മേഖലയില്‍ വനിതകള്‍ എത്തുമ്പോള്‍ അവരെ ഗഗന്‍യാനിന്റെ തുടര്‍പദ്ധതികളില്‍ പങ്കാളികളാക്കാനാണ് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിക്കുന്നത്.
റേഷന്‍ വിതരണം ഇനി രണ്ടുഘട്ടമായി
സംസ്ഥാനത്തെ റേഷന്‍ വിതരണരീതി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. രണ്ടുഘട്ടമായിട്ടായിരിക്കും ഇനി വിവിധ വിഭാഗങ്ങള്‍ക്കു റേഷന്‍ നല്‍കുക. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് അതായത് മഞ്ഞ, പിങ്ക് എല്ലാ മാസവും 15-നു മുന്‍പും പൊതുവിഭാഗത്തിന് അതായത് നീല, വെള്ളയ്ക്കും 15നു ശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.
നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനം വരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നു. എന്നാല്‍, പുതിയ രീതി നടപ്പാകുന്നതോടെ റേഷന്‍ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷന്‍വ്യാപാരികള്‍ പറയുന്നത്. 15-നു മുന്‍പ് റേഷന്‍വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണു കാരണം. 15-നുശേഷം നല്‍കില്ലെന്ന നിലപാടില്‍ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാല്‍ ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകുമത്.
അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ‘ഹാമൂൺ’ ചുഴലിക്കാറ്റ് രൂപം കൊള്ളും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിനെ ഹാമൂൺ എന്ന് വിളിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഞായറാഴ്ച രാത്രി വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങിയതിന് ശേഷം പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലാണ് കാലാവസ്ഥാ സംവിധാനം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇത് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും ഒക്‌ടോബർ 25 ന് വൈകുന്നേരത്തോടെ കെപ്പു പാറയ്ക്കും ചിറ്റഗോങ്ങിനുമിടയിൽ ബംഗ്ലാദേശ് തീരം കടക്കാനും സാധ്യതയുണ്ട്.
കനത്ത മഴ പെയ്താൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും ഒഡീഷ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ആഴക്കടലിൽ പോകരുതെന്ന് ഫിഷറീസ്, മൃഗവിഭവ വികസന വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്.
നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, അസം, മേഘാലയ, പശ്ചിമ ബംഗാളിന്റെ തീരദേശ ജില്ലകൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മറുവശത്ത്, ഞായറാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച ‘തേജ്’ ചുഴലിക്കാറ്റ് വളരെ തീവ്രമായ ചുഴലിക്കാറ്റായി ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യെമനിലെ അൽ ഗൈദയ്ക്കും ഒമാനിലെ സലാലയ്ക്കും ഇടയിൽ ഒക്ടോബർ 24 ന് അതിതീവ്ര ചുഴലിക്കാറ്റായി ചുഴലിക്കാറ്റ് യെമൻ-ഒമാൻ തീരം കടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി കൂട്ടിച്ചേർത്തു.
അരിവില കുറയുന്നു…
അരിവില കുറഞ്ഞു തുടങ്ങി. ഗുണംകുറഞ്ഞ ജയ അരിക്ക് പെരുമ്പാവൂരിലെ മൊത്ത വ്യാപാരവിലയനുസരിച്ച് കിലോഗ്രാമിന് 38 വരെയെത്തി. ഏറ്റവും ദൗര്‍ലഭ്യമുണ്ടായിരുന്ന ജയ അരി സുലഭമായിത്തുടങ്ങിയതോടെയാണിത്. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് ജയ അരിയാണ്. മട്ടയരിയുടെ വില മൂന്നുരൂപവരെ കുറഞ്ഞു. ജ്യോതി ഇനം വടിമട്ടയുടെ വില 56 ല്‍ നിന്ന് ഗുണനിലവാരമനുസരിച്ച് 49 മുതല്‍ 53 വരെയായി.
ഉണ്ടമട്ടയ്ക്ക് ഒരുമാസംമുമ്പ് 40 മുതല്‍ 46 വരെയായിരുന്നു. ഇപ്പോള്‍ 38 മുതല്‍ 43 വരെയായി. കുറുവ അരിയുടെ വില 45-ല്‍നിന്ന് 42വരെയെത്തി. ജയ അരി കേരളത്തിലേക്ക് വന്നിരുന്ന ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍ നെല്ലുസംഭരണം തുടങ്ങിയതോടെ അവിടെ പൊതുവിപണിയില്‍ നെല്ലും അരിയും കിട്ടാതെയായി. കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും എത്തിയിരുന്ന ജ്യോതി അരി ശ്രീലങ്കയിലേക്ക് കയറ്റുമതി തുടങ്ങിയതോടെ അതും കിട്ടാതായി. ഇതോടെയാണ് മുമ്പ് വിലയുയര്‍ന്നത്.
ദളിത് യുവാവിനെ മർദിച്ച കേസിൽ 2 പേർക്ക് ജീവപര്യന്തം തടവ്
ആഗ്രയിലെ ഷാഗഞ്ച് പ്രദേശത്ത് 15 വർഷം മുമ്പ് ദളിത് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ആഗ്ര കോടതി തിങ്കളാഴ്ച രണ്ട് പേർക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചു. സൈക്കിൾ മെക്കാനിക്കായ പ്രതാപ് സിംഗ് എന്ന പപ്പു 2007ൽ മൂന്ന് പേരുമായി തർക്കത്തിലേർപ്പെട്ടിരുന്നു എന്ന് ആഗ്ര ഡിസിപി സൂരജ് റായ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പാപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി മൂന്ന് പ്രതികളെയും ആഗ്രയിലെ ഷാഗഞ്ച് പോലീസ് ജയിലിലേക്ക് അയച്ചതായി സൂരജ് റായ് പറഞ്ഞു. മോണിറ്ററിംഗ് സെല്ലും പോലീസ് സ്റ്റേഷനും തുടർച്ചയായി കേസിന്റെ തുടർനടപടികൾ നടത്തി. മൂന്ന് പ്രതികളിൽ രണ്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോൾ മൂന്നാമനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 2 പേർ മരിച്ചു
തിങ്കളാഴ്ച മുംബൈയിലെ കാണ്ടിവാലി ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഗ്ലോറി വാൽഫാത്തി (43), ജോസു ജെംസ് റോബർട്ട് (8) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ വീണാ സന്തൂർ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിൽ ആരംഭിച്ച തീ ഒന്നാം നിലയിലെ ഇലക്ട്രിക് വയറിങ്ങിലേക്കും ഇൻസ്റ്റാളേഷനുകളിലേക്കും പടരുകയായിരുന്നു. ലക്ഷ്മി ബുറ (40), രാജേശ്വരി ഭർത്തരെ (24) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ മറ്റൊരാൾ രഞ്ജൻ സുബോധ് ഷാ (76) ആണ്. അവർ ചികിത്സയിലാണ്. ഇവരിൽ ഭരതരെക്ക് 100 ശതമാനം പൊള്ളലേറ്റു, മറ്റുള്ളവർക്ക് 50 ശതമാനം വരെ പൊള്ളലേറ്റു,” പൗരസമിതി ഉദ്യോഗസ്ഥർ പറഞ്ഞു. തീ അണയ്ക്കാൻ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.
വിവാഹ ഷോപ്പിങ്ങിന് പോയ പെൺകുട്ടി ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
വിവാഹത്തിനായുള്ള സാധനങ്ങൾ മേടിക്കാൻ വീട്ടില്‍ നിന്ന് പോയ പെൺകുട്ടിയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹാപുര്‍ സ്വദേശിയായ ഷെഹ്‌സാദിയാണ് ഗാസിയാബാദ് വേവ് സിറ്റിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. സംഭവത്തില്‍ പെൺകുട്ടിയുടെ സുഹൃത്തായ അസറുദ്ദീനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ ഇയാള്‍ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നവംബര്‍ പതിനാലിന് ആയിരുന്നു ഷെഹ്‌സാദിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പിറ്റേ ദിവസം രാവിലെയാണ് പെൺകുട്ടി മരിച്ച വിവരം സുഹൃത്ത് അസറുദ്ദീന്‍ പെൺകുട്ടിയുടെ സഹോദരനെ വിളിച്ചു പറഞ്ഞത്. ശനിയാഴ്ച രാത്രി ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയ ഇയാൾ മുറി പുറത്തു നിന്ന് പൂട്ടിയിരുന്നു. പെൺകുട്ടിയുടെ വായില്‍നിന്ന് നുരയും പതയും വന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. അസറുദ്ദീനൊപ്പം തന്നെയാണ് യുവതി ഹോട്ടല്‍ മുറിയില്‍ എത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. എന്നാൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താനായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം തുടരുന്നത്.
പോക്സോ: ശിക്ഷ കുറയുന്നതെങ്ങനെ?
പീഡനങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത സംസഥാനമാണ് കേരളം. ഓരോ മണിക്കൂറിലും പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വാർദ്ധക്യം എത്തിയവർ വരെയാണ് പീഡനത്തിരയാകുന്നത്. ചില കേസുകളെല്ലാം വലിയ ചർച്ചയായി മാറുകയും സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം പ്രതികളും പോക്സോ കേസിൽ നിന്നും രക്ഷപ്പടുന്നത് വളരെ നിസാരമായാണ്. ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്ന ഒരു കാര്യമാണ്, എന്തുകൊണ്ടാണ് പോക്സോ കേസിലെ പ്രതികൾക്ക് ശിക്ഷ കുറയുന്നതെന്ന്. അതിനാൽ തന്നെ ഇത് വലിയൊരു ചർച്ച വിഷയവുമാണ്. എത്രയോ ഇരകളാണ് ഇന്നും നീതിയ്ക്ക് വേണ്ടി കണ്ണീരോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
എന്നാൽ ചിലപ്പോഴെല്ലാം അതിജീവതയുടെ നീതി നിഷേധിക്കുന്നത് അവർ തന്നെയാണ്. അത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല. യഥാർത്ഥത്തിൽ പോക്സോ കേസുകളിലെ ശിക്ഷ കുറയുന്നതിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസുകളിൽ ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ഹെെക്കോടതിക്കും ആഭ്യന്തര വകുപ്പിനും കെെമാറി. ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കമ്മീഷന്റെ നടപടി.
റിപ്പോർട്ടിൽ പറയുന്നത് എന്താണെന്ന് വെച്ചാൽ, വിചാരണ വേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി നൽകാറുണ്ട്. അതിജീവിതയും കുടുംബവും കോടതിക്ക് പുറത്ത് പ്രതിയിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീർപ്പാക്കുകയും ചെയ്യുന്നു.. കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ കാല താമസമുണ്ടാകുന്നു. പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നു എന്നൊക്കെയാണ്. അതുകൊണ്ട് തന്നെയും ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ചെയ്യേണ്ടത്, കുറ്റകൃത്യം തെളിയിക്കാൻ വാക്കാലുള്ള തെളിവുകളെക്കാൾ സാഹചര്യ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്ഥാപിക്കണം.
അതിജീവത പ്രതിക്ക് അനുകൂലമായി മൊഴി നൽകുന്നത് ഒഴിവാക്കാൻ ഇരയുടെയും പ്രധാന സാക്ഷികളുടെയും 164 CRPC മൊഴി നിർബന്ധമായും രേഖപ്പെടുത്തണം. കെമിക്കൽ എക്സാമിനേഷൻ റിസൾട്ട്, സീൻപ്ലാൻ, ജനന സർട്ടിഫിക്കറ്റ്, വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തി തെളിവുകളുടെ പ്രസക്തിയെക്കുറിച്ച് നിയമോപദേശവും തേടണം. പ്രതിമാസ ക്രൈം കോൺഫറൻസിൽ ജില്ലാ പോലീസ് മേധാവിമാർ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ പോക്സോ കേസുകളുടെ ജില്ലാ നോഡൽ ഓഫീസർ സൂക്ഷ്മ പരിശോധന നടത്തണം.
പോക്സോ കോടതിയിൽ വിചാരണ നടപടികളിൽ സഹായിക്കാൻ കാര്യക്ഷമതയും പോക്സോ നിയമത്തിൽ അറിവുമുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം. അതിജീവിത കേസിൽ ഹൊസ്റ്റയിൽ ആയാൽ മുൻപേ നൽകിയ വിക്ടിം കോമ്പൻസേഷൻ തിരിച്ചു പിടിക്കണം. അതിജീവിതയുടെ ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കുകയും വേണം. അതിജീവിതയെ വിക്ടിം ലയ്സൻ ഓഫീസർ സ്ഥിരമായി സന്ദർശിക്കണം. അതിജീവിതയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വേണം. ഇതെല്ലം പോക്സോ കേസിലെ ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും.